Biju Abraham Atlanta.
നമ്മുടേതെന്ന് നമ്മൾ വിളിക്കുന്നതെല്ലാം നമുക്കായ്എന്നോ ലഭിച്ചതല്ലേ .
നമ്മുടെ ജീവനും ജീവിതവും മാതാപിതാക്കളും ,കുട്ടികളും , കുടുംബവും ബന്ധുമിത്രാദികളും……..എല്ലാം ദൈവം തന്നതല്ലേ .
“നീയെന്ന നിന്നെ “”നീയാക്കി “നിർത്തുന്ന
ശക്തിയിൻ പേരല്ലേ ദൈവം എന്ന് .
ദൈവം നല്കിയ ശ്വാസം നിലച്ചാൽ
“നീ “വെറും “പൊടിയായ് പൊടിഞ്ഞു ചിതറിടില്ലേ .
അഹങ്കരിച്ചീടാതെ ജീവിച്ചു തീർക്കൂ
ഉത്കൃഷ്ട്ട ജന്മത്തിനുടമയായി .
ഈ ജീവനും അപ്പുറം നിത്യമായൊരു ജീവിതം ഉണ്ടെന്ന് ഓർക്കൂ നന്നായ് .
ദൈവത്തിൻ നിയമങ്ങൾ പാലിച്ചു ജീവിച്ചാൽ എത്തിടും നമ്മൾ ആ നിത്യ നാട്ടിൽ .🙏