യിസ്രായേൽ മക്കളും പുതിയനിയമ സഭയും .🕊

Biju Abraham Atlanta.


ദൈവത്തിന്റെ സ്വന്ത ജനം ആണ് യിസ്രായേൽ മക്കൾ . വാഗ്ദത്ത സന്തതി .ദൈവശബ്ദത്തിന് ചെവി കൊടുത്ത അബ്രഹാമിന്റെ പിൻ മുറക്കാർ . അവരുടെ ജീവിതം ഒരു യാത്രയാണ് .
ലക്‌ഷ്യം കനാനിൽ എത്തുക . നടത്തുന്നത് സർവശക്തനായ ദൈവം .
തനിയെ ഒന്നും ചെയ്യുവാൻ കഴിവില്ലാത്ത ജനം . എല്ലാറ്റിനും ദൈവ സഹായം കൂടിയേ തീരു .
യാത്ര മരുഭൂമിയിൽ . ശക്തനായ പ്രതിയോഗി നശിപ്പിക്കാൻ പിന്തുടരുന്നു . അവർക്ക് ആവശ്യമായ ആഹാരം വെളിച്ചം , തണൽ എല്ലാം ദൈവം നല്കി കൊടുക്കുന്നു . അഗ്നി സ്തംഭം , മേഘ സ്തംഭം , പ്രതിദിനം പൊഴിയുന്ന മന്ന എന്ന അത്ഭുത ഭക്ഷണം , എല്ലാം നല്കികൊടുക്കുന്ന ദൈവം . ലക്‌ഷ്യം അവരെ കനാനിൽ എത്തിക്കുക .എന്നാൽ അവിടെ എത്തിയവരോ അല്പജനം മാത്രം . പുതിയ നിയമ സഭയുടെ യാത്രയും ഇത് തന്നെ . വഴിയിലെ എല്ലാ പ്രതിസന്ധികൾക്കും പരിഹാരം യേശുവിൽ ഉണ്ട് .ലക്‌ഷ്യം സ്വർഗീയ കനാൻ .പിന്തുടരുന്ന ശത്രുവിന്റെ ലക്‌ഷ്യം നമ്മെ നശിപ്പിക്കുക എന്നത് മാത്രം .അതിന് അവൻ പല തന്ത്രങ്ങളും ഉപയോഗിക്കും . മിസ്രയീമിലെ നിക്ഷേപങ്ങളെ കാണിച്ചു പ്രലോഭിപ്പിക്കും .അതിൽ വീഴാതെ ഓടുന്നവരെ സർവസന്നാഹങ്ങളും ആയി പിന്തുടരും . എന്നാൽ ശത്രുവിന് നിന്നെ ഭയപ്പെടുത്തുവാൻ മാത്രമേ സാധിക്കൂ . അന്തിമ വിജയം വചനത്തിൽ ചരിക്കുന്ന ദൈവമക്കൾക്കാനുള്ളത് . ഈ ലോക മരുഭൂമിയിൽ പട്ടു പോകാതെ
സ്വർഗീയ കനാനിൽ എത്തുവാൻ ദൈവം ഏവർക്കും സഹായിക്കട്ടെ .

Leave a comment