വരച്ചു തീരാത്തൊരു ചിത്രം .( കവിത )🎨🖌️

Biju Abraham Atlanta.

എവ്വിധം വരച്ചിടും “എൻ രക്ഷകൻ ചിത്രംഞാൻ .

എൻ അകതാരിൽ നിറഞ്ഞൊരാ ദിവ്യ സ്വരൂപനെ ,എങ്ങനെ പകർത്തിടും ക്യാൻവാസിൽ ഇന്ന്‌ ഞാൻ .

ലഭ്യമാം നിറങ്ങൾ ചാലിച്ചെടുത്തു ഞാൻ
നന്നായ് വരച്ചു എൻ രക്ഷകൻ പൊന്മുഖം .

എത്രയും നന്നായ് വരച്ചു തീർത്തിട്ടും ചിത്രത്തിലെന്തോ കുറവ് നിൽപ്പൂ .

ഏറെ ശ്രമിച്ചിട്ടും തീർക്കുവാൻ കഴിയാതെ നിരാശയിൽ മുങ്ങി ഞാൻ തളർന്നുപോയി .

കേട്ടു ഞാൻ ഉയർന്നൊരു ഗംഭീര ശബ്ദം
“ലോകത്തിൽ ആരാലും സാധ്യമല്ലാത്തൊരു കാര്യത്തിനായി എന്തിനു നീയും ശ്രമിച്ചിടേണം .”

“🌸നിന്നുടെ ജീവിത ക്യാൻവാസിൽ തെളിയട്ടെ എന്നുടെ വ്യക്തമാം രൂപവും , ഭാവവും “.🌸

അത്‌ കാണും മാലോകർ സാമോദം ചൊല്ലിടും ….നോക്കുവിൻ യേശുവിൻ ദിവ്യ രൂപം …ആരാലും അവർണ്യമാം ഈ അതുല്യ രൂപം .”🕊

Leave a comment