Biju Abraham Atlanta.
വലിയ ഒരു ശത്രു ഗോലിയാത്ത് .
യിസ്രായേലിന്റെ പേടിസ്വപ്നം .
രാജാവായ ശൗലിനു പോലും ഉറക്കം നഷ്ടപ്പെടുന്നു .
എന്നാൽ കാട്ടിൽ ആടുകളെ മേയിച്ചു നടന്ന ദാവീദിന് രാജാവാകുവാൻ
“ഒരു ശത്രു “വെല്ലുവിളിച്ചേ മതിയാകൂ .നമ്മുടെ ജീവിതത്തിന് മുൻപിൽ ആരും പേടിക്കുന്ന അട്ടഹാസം മുഴക്കുന്ന ശത്രുവിന്റെ ശബ്ദം ഉയരുമ്പോൾ ഓർക്കുക . ഇത് നിന്റെ തകർച്ചക്കല്ല . നിന്നെ ഒരു ഉയർച്ചയിലേക്ക് ദൈവം ഒരുക്കുന്ന വഴിയാണിത് .
“കരുത്തുള്ള ഏതു ഗോലിയാത്തും” ചെറിയ ദാവീദിന് നിസാരം ആയി തീരും . കാരണം അവന്റെ ശക്തി യിസ്രായേലിന്റെ വലിയ ദൈവത്തിന്റെ ബലം ആണ് .ആ ബലത്തിൽ ആശ്രയിക്കുന്നവർ നിരാശപ്പെടേണ്ടി വരികയില്ല തീർച്ച .