Biju Abraham Atlanta
സർവേശൻ സ്വന്തം വിരൽ തുമ്പാൽ “നിലത്തെ പൊടിയിലെഴുതിയൊരു
“സുന്ദരകവിതയാണ് നീയെന്നോർത്തിടേണം .
ഏറ്റവും നന്നായി എഴുതിയതാം ആ കവിതയിൽ തിളങ്ങുന്നതോ തന്റെ “ജീവശ്വാസം “.
“ദൈവത്തിൻ ശ്വാസം “നിന്നിലുള്ളപ്പോൾ എങ്ങനെ എണ്ണിടും “ബലഹീനൻ “എന്നു നീ .
എത്ര തകർന്നാലും നന്നായ് മനയുവാൻ “കഴിവുള്ള കുശവൻ ” അവൻ സർവശക്തൻ .
നാളയെ ചൊല്ലി കരയേണ്ട നീയിന്ന്
“നാളെയിൻ നന്മകൾ “അവനല്ലയോ .
സർവവും തീർന്നെന്ന് ശത്രു പുലമ്പുമ്പോൾ
ഒരു “വിജയത്തിൻ ഗാനം” നിൻ നാവിൽ പകർന്നിടും .
ആ ഗാനം കേട്ടിട്ടേവരും പാടിടും എത്ര മനോഹരം നിൻ “വിജയ ഗീതം “.
എത്രയോ സ്രേഷ്ഠമായ് നിന്നെ സൃഷ്ട്ടിച്ച നിൻ ദൈവം എത്രയോ സ്രേഷ്ഠന്‍ എന്ന് ……