വിസ്‌മൃതി ( കവിത )🌸

Biju Abraham Atlanta.


ദൈവം നൽകിടും “നിത്യസൗഭാഗ്യത്തെ”ത്യജിക്കരുതാരും വെറും മുപ്പത് വെള്ളിക്കാശിനായി .

ഒറ്റുകൊടുക്കരുതാരും ഗുരുവിനെ ഈ നശ്വരഭൂമിയിൽ “ഒരു തുണ്ടു ഭൂമി വാങ്ങുവാൻ “.

കൊടിയ പാപത്തിൻ സ്മാരകം തീർക്കരുതാരും നിത്യ ശാപത്തിൻ “രക്തനിലങ്ങളിൽ “.

ക്രൂശിക്കരുത് ഗുരുവിനെ ഒരു നാളും ലോകം നൽകിടും നാണയതുട്ടുകൾക്കായ് .

ലോകം നൽകിടും പണവും പ്രതാപവും ,
നീ കെട്ടിയുയർത്തിടും സ്ഥാനമാനങ്ങളും ,

ആകെ തകർന്നിടും ഒരു കൊള്ളിയാൻ മിന്നി മറയുന്ന പോലെ , വെള്ളത്തിൽ നിറയുന്ന കുമിളയതുപോലെ .

എത്ര നന്നായി തിളങ്ങിയെന്നാലും , എത്ര കൈയ്യടി ഏറ്റു വാങ്ങീടിലും …….
എത്രയും നന്നായ് അരങ്ങിൽ നിറഞാലും പടിവിട്ടിറങ്ങേണം നിൻഭാഗം തീർന്നിടിൽ .

തള്ളിനീക്കിടും ലോകം നിന്നെ ഇരുളുറങ്ങുമൊരു വിസ്‌മൃതിക്കുള്ളിൽ .

ഉത്കൃഷ്ട്ട മൂല്യങ്ങൾ ആകെ വെടിഞ്ഞു നാം നഷ്ട്ടമാക്കിടല്ലേ നിത്യജീവിതത്തിൻ
“ശാശ്വത സൗഭാഗ്യങ്ങൾ “…….🕊

Leave a comment