സ്നേഹ താതൻ ❤️

Biju Abraham Atlanta.

ലോകം നിന്നെ മുടിയനായ പുത്രനായി കണ്ടെന്നാലും എത്രയും ദൂരം നീ ഓടി അകന്നാലും നിനക്കായി നിറകണ്ണോടെ കാത്തിരിക്കുന്ന ഒരു നല്ല പിതാവ് ഉണ്ട് .
അവന്റെ ദൃഷ്ടികൾ ആ വീട്ടിലേക്കുള്ള വഴിയിൽ തന്നെയാണ് . എല്ലാ വഴികളും വഴി മുട്ടുമ്പോൾ ,
മിന്നിയതെല്ലാം പൊന്നായിരുന്നില്ലെന്ന് അറിയുമ്പോൾ , പന്നികൾ ഭുജിക്കുന്ന ഭക്ഷണം പോലും ലഭിക്കാതെ വരുമ്പോൾ , സകലവും അസ്തമിച്ചെന്ന് തോന്നുമ്പോൾ
ഹൃദയത്തിലെ നീറുന്ന ഓർമ്മകൾ പേറുന്ന ചിന്തകൾ നെടുവീർപ്പുകൾ ഉയർത്തുമ്പോൾ , ആരും സഹായിക്കാൻ ഇല്ലാതെ വരുമ്പോൾ മറ്റൊന്നും ചിന്തിക്കുന്നില്ല , നേരെ തിരിഞ്ഞു നടന്നു അല്ല ഓടി കിതച്ചു വന്നു വീണതോ നാളുകളായിതാൻ കാത്തിരുന്ന ആ സ്നേഹ നിധിയായ പിതാവിന്റെ കൈകളിൽ . ആ കണ്ണുകളിൽ എന്നും വാത്സല്യത്തിന്റെ തിളക്കമുണ്ട് , അഭയം നൽകുന്ന അധികാരത്തിന്റെ ശബ്ദം ഉണ്ട് , “നഷ്ട്ട ഭവനം “ഒരു ആഹ്ലാദ വീടായി മാറുന്നു .
അവിടെ ഇനി കരച്ചിലില്ല , വേദനിപ്പിക്കുന്ന ഞരക്കങ്ങളോ , വിഷാദം തുടികൊട്ടുന്ന നെടുവീർപ്പുകളോ ഇല്ല .ആർപ്പിന്റെയും ആഹ്ലാദത്തിന്റെയും ഒരിക്കലും നിലക്കാത്ത അലയൊലികൾ മാത്രം .

Leave a comment