Biju Abraham Atlanta.
എന്നും എൻ ഓർമ്മയിൽ മറക്കാതെ നിന്നിടും 2024 എന്ന വർഷം .
സ്നേഹനിധിയാം എൻ പിതാവ് കാനം അച്ചൻ വിടചൊല്ലി പോയ വർഷം .
യേശുവിൻ വാക്കുകൾ ശിരസ്സാ വഹിക്കുവാൻ സ്ഥാനമാനങ്ങൾ താൻ വലിച്ചെറിഞ്ഞു .
ലാളിത്യജീവിതം നയിച്ചു മാത്രുകയായ് നാടെങ്ങും സുവിശേഷത്തിൻ ദീപ്തിയേകി .
ഉത്കൃഷ്ടമാം ദൈവീക ജ്ഞാനത്തിൻ നിറവിലും
അഹങ്കരിച്ചിടാതെ താൻ ഒതുങ്ങി നിന്നു .
ഞാനോ കുറയേണം അവനോ വളരേണം എന്ന ചിന്തയിൽ തന്നെ ഉറച്ചു നിന്നു .
വിവിധ മതഗ്രന്ഥങ്ങൾ പഠിച്ചതിൻ പൊരുളുകൾ ഹൃദയത്തിൽ നന്നായ് സംഗ്രഹിച്ചു .
തർക്കിക പ്രവരരാം സന്യാസിമാരും , ആത്‌മീയ ആചാര്യ നേതാക്കന്മാരും ചേർന്നുയർത്തിയ വാദമുഖങ്ങളെ ചെറു ചിരിയോടെ മടക്കുന്ന എൻ പിതാവിന്റെ മുഖം എന്നും ഓർമയിൽ നിൽക്കും എൻ ശിഷ്ട്ടകാലം .
വീടിന്റെ വരാന്തയിൽ വിവിധ മാധ്യമങ്ങൾക്കായ് പകർന്നു നൽകുന്ന “പുതു സന്ദേശങ്ങൾ “ഇന്നും മുഴങ്ങുന്നെന്റെ കാതിൽ .
ക്രിസ്തീയ ലോകത്തിൽ ഒരു നിറ ദീപമായി നിറഞ്ഞ എൻ പിതാവിനെ എന്നും ഞാൻ ഓർത്തിടും ഓർമ്മകൾ ഉള്ള കാലം .
സ്വർഗീയ കാഴ്ചകൾ നേരിൽ കാണുവാൻ ദൈവം തനിക്കും ഭാഗ്യം ഏകി.
എൻ സോദരിയോടിതു ചൊല്ലിയ നേരം തൻ കണ്ണുകൾ രണ്ടും നിറഞ്ഞൊഴുകി .
മാസങ്ങൾ ചിലത് പിന്നിട്ടു കഴിഞ്ഞപ്പോൾ ദൈവം തന്നെയും വിളിച്ചു ചേർത്തു .
നിത്യ രാജ്യത്തിൻറെ സന്തോഷത്തിലേക്ക് ഒരു നല്ല ഓഹരി ഏറ്റു വാങ്ങാൻ .