മാനപാത്രം ( കവിത)🍯

Biju Abraham Atlanta.


മിന്നിത്തിളങ്ങുന്ന പളുങ്കു പാത്രമേഎന്തുണ്ട് അഹങ്കരിച്ചിടാൻ ഈ കൊച്ചു ജീവിതത്തിൽ .
അഹങ്കരിച്ചീടരുതൊരുനാളും നീ .

കുശവൻ സ്പർശത്താൽ ജീവൻ നേടിയ കളിമണ്ണു മാത്രം നീ അതോർത്തിടേണം .

നീയെന്ന പാത്രത്തിൽ ദൈവ സ്നേഹം പുതുവീഞ്ഞായി വന്നു നിറഞ്ഞിടട്ടെ .

അതിൽ നിന്നും പകരുന്ന ദൈവസ്നേഹം രുചിക്കുന്നോർ യേശുവെ ഉയർത്തിടട്ടെ .

യേശുവിൻ നിറവുള്ള പാത്രമേ എന്നും മാനപാത്രമായ് തിളങ്ങിടുള്ളൂ .🍯

യിസ്രായേൽ മക്കളും പുതിയനിയമ സഭയും .🕊

Biju Abraham Atlanta.


ദൈവത്തിന്റെ സ്വന്ത ജനം ആണ് യിസ്രായേൽ മക്കൾ . വാഗ്ദത്ത സന്തതി .ദൈവശബ്ദത്തിന് ചെവി കൊടുത്ത അബ്രഹാമിന്റെ പിൻ മുറക്കാർ . അവരുടെ ജീവിതം ഒരു യാത്രയാണ് .
ലക്‌ഷ്യം കനാനിൽ എത്തുക . നടത്തുന്നത് സർവശക്തനായ ദൈവം .
തനിയെ ഒന്നും ചെയ്യുവാൻ കഴിവില്ലാത്ത ജനം . എല്ലാറ്റിനും ദൈവ സഹായം കൂടിയേ തീരു .
യാത്ര മരുഭൂമിയിൽ . ശക്തനായ പ്രതിയോഗി നശിപ്പിക്കാൻ പിന്തുടരുന്നു . അവർക്ക് ആവശ്യമായ ആഹാരം വെളിച്ചം , തണൽ എല്ലാം ദൈവം നല്കി കൊടുക്കുന്നു . അഗ്നി സ്തംഭം , മേഘ സ്തംഭം , പ്രതിദിനം പൊഴിയുന്ന മന്ന എന്ന അത്ഭുത ഭക്ഷണം , എല്ലാം നല്കികൊടുക്കുന്ന ദൈവം . ലക്‌ഷ്യം അവരെ കനാനിൽ എത്തിക്കുക .എന്നാൽ അവിടെ എത്തിയവരോ അല്പജനം മാത്രം . പുതിയ നിയമ സഭയുടെ യാത്രയും ഇത് തന്നെ . വഴിയിലെ എല്ലാ പ്രതിസന്ധികൾക്കും പരിഹാരം യേശുവിൽ ഉണ്ട് .ലക്‌ഷ്യം സ്വർഗീയ കനാൻ .പിന്തുടരുന്ന ശത്രുവിന്റെ ലക്‌ഷ്യം നമ്മെ നശിപ്പിക്കുക എന്നത് മാത്രം .അതിന് അവൻ പല തന്ത്രങ്ങളും ഉപയോഗിക്കും . മിസ്രയീമിലെ നിക്ഷേപങ്ങളെ കാണിച്ചു പ്രലോഭിപ്പിക്കും .അതിൽ വീഴാതെ ഓടുന്നവരെ സർവസന്നാഹങ്ങളും ആയി പിന്തുടരും . എന്നാൽ ശത്രുവിന് നിന്നെ ഭയപ്പെടുത്തുവാൻ മാത്രമേ സാധിക്കൂ . അന്തിമ വിജയം വചനത്തിൽ ചരിക്കുന്ന ദൈവമക്കൾക്കാനുള്ളത് . ഈ ലോക മരുഭൂമിയിൽ പട്ടു പോകാതെ
സ്വർഗീയ കനാനിൽ എത്തുവാൻ ദൈവം ഏവർക്കും സഹായിക്കട്ടെ .

My redeemer.( poem)🌸


Biju Abraham Atlanta.


Once I was lost in the swamp of sin.
In the deep and muddy water soaked in despair and shame.
The more I tried to get out the more I went down.
This will be the end of it I thought.
Sinking every minute of my life in confusion and chaos.
What a pathetic end this will be I thought .
With a heart breaking pain I lifted
both my hands up.
Surprisingly someone lifted me up from the treacherous pit where I was sinking.
With the utmost thanks and love I looked at the hands and found it bleeding ;through the nail pierced wounds of my savior Jesus the Lord.
Each drop of the precious blood fell on me washed out my dirt and despair .
And set my foot on the rock of Ages so marvelous and powerful .

വലിയ ദൈവം . 🕊

Biju Abraham Atlanta.


വലിയ ഒരു ശത്രു ഗോലിയാത്ത്‌ .
യിസ്രായേലിന്റെ പേടിസ്വപ്നം .
രാജാവായ ശൗലിനു പോലും ഉറക്കം നഷ്ടപ്പെടുന്നു .
എന്നാൽ കാട്ടിൽ ആടുകളെ മേയിച്ചു നടന്ന ദാവീദിന് രാജാവാകുവാൻ
“ഒരു ശത്രു “വെല്ലുവിളിച്ചേ മതിയാകൂ .നമ്മുടെ ജീവിതത്തിന് മുൻപിൽ ആരും പേടിക്കുന്ന അട്ടഹാസം മുഴക്കുന്ന ശത്രുവിന്റെ ശബ്ദം ഉയരുമ്പോൾ ഓർക്കുക . ഇത് നിന്റെ തകർച്ചക്കല്ല . നിന്നെ ഒരു ഉയർച്ചയിലേക്ക് ദൈവം ഒരുക്കുന്ന വഴിയാണിത് .
“കരുത്തുള്ള ഏതു ഗോലിയാത്തും” ചെറിയ ദാവീദിന് നിസാരം ആയി തീരും . കാരണം അവന്റെ ശക്തി യിസ്രായേലിന്റെ വലിയ ദൈവത്തിന്റെ ബലം ആണ് .ആ ബലത്തിൽ ആശ്രയിക്കുന്നവർ നിരാശപ്പെടേണ്ടി വരികയില്ല തീർച്ച .

യാത്രക്കാരൻ ( കവിത )🚶🏿‍♂️

Biju Abraham Atlanta.


നമ്മുടേതെന്ന് നമ്മൾ വിളിക്കുന്നതെല്ലാം നമുക്കായ്എന്നോ ലഭിച്ചതല്ലേ .

നമ്മുടെ ജീവനും ജീവിതവും മാതാപിതാക്കളും ,കുട്ടികളും , കുടുംബവും ബന്ധുമിത്രാദികളും……..എല്ലാം ദൈവം തന്നതല്ലേ .

“നീയെന്ന നിന്നെ “”നീയാക്കി “നിർത്തുന്ന
ശക്തിയിൻ പേരല്ലേ ദൈവം എന്ന് .

ദൈവം നല്കിയ ശ്വാസം നിലച്ചാൽ
“നീ “വെറും “പൊടിയായ് പൊടിഞ്ഞു ചിതറിടില്ലേ .

അഹങ്കരിച്ചീടാതെ ജീവിച്ചു തീർക്കൂ
ഉത്കൃഷ്ട്ട ജന്മത്തിനുടമയായി .

ഈ ജീവനും അപ്പുറം നിത്യമായൊരു ജീവിതം ഉണ്ടെന്ന് ഓർക്കൂ നന്നായ് .

ദൈവത്തിൻ നിയമങ്ങൾ പാലിച്ചു ജീവിച്ചാൽ എത്തിടും നമ്മൾ ആ നിത്യ നാട്ടിൽ .🙏

ജീവ സാക്ഷി ( കവിത )⛓️‍💥


Biju Abraham Atlanta.


കഠിന ഭാരം വലിച്ചു മുതുകൊടിഞ്ഞ മനുഷ്യ ജന്മമെ .
നിനക്കുവേണ്ടി ചൊരിഞ്ഞതല്ലേ യേശുവിൻ രക്തം .
നീ വഹിച്ച പാപ ഭാരം എടുത്തുമാറ്റി ,നിൻ നുകം അഴിച്ചു സ്വതന്ത്രമായ് വിട്ട സ്നേഹമെ .
സീമയറ്റ ദൈവ സ്നേഹം ഏറ്റുവാങ്ങി നീ പാരിലെങ്ങും പറന്നുയരൂ ഒരു സ്നേഹവാഹിയായ് .
ഞരങ്ങിവീണു വീഥികളിൽ ഇഴഞ്ഞു നീങ്ങുന്നോർ ചങ്ങലകൾ
അഴിച്ചുമാറ്റി ജീവൻ പകരുവാൻ .
സത്യ സുവിശേഷത്തിൻ ദൂതു വാഹിയായ് ,
പറന്നുയർന്നു പാരിലെങ്ങും സ്നേഹം ഓതുവാൻ ,
ജീവനുള്ള യേശുനാഥൻ സാക്ഷിയായിടൂ .
🕊🕊🕊🕊

യിസ്രായേൽ മക്കളും പുതിയനിയമ സഭയും .🕊

Biju Abraham Atlanta.


ദൈവത്തിന്റെ സ്വന്ത ജനം ആണ് യിസ്രായേൽ മക്കൾ . വാഗ്ദത്ത സന്തതി .ദൈവശബ്ദത്തിന് ചെവി കൊടുത്ത അബ്രഹാമിന്റെ പിൻ മുറക്കാർ . അവരുടെ ജീവിതം ഒരു യാത്രയാണ് .
ലക്‌ഷ്യം കനാനിൽ എത്തുക . നടത്തുന്നത് സർവശക്തനായ ദൈവം .
തനിയെ ഒന്നും ചെയ്യുവാൻ കഴിവില്ലാത്ത ജനം . എല്ലാറ്റിനും ദൈവ സഹായം കൂടിയേ തീരു .
യാത്ര മരുഭൂമിയിൽ . ശക്തനായ പ്രതിയോഗി നശിപ്പിക്കാൻ പിന്തുടരുന്നു . അവർക്ക് ആവശ്യമായ ആഹാരം വെളിച്ചം , തണൽ എല്ലാം ദൈവം നല്കി കൊടുക്കുന്നു . അഗ്നി സ്തംഭം , മേഘ സ്തംഭം , പ്രതിദിനം പൊഴിയുന്ന മന്ന എന്ന അത്ഭുത ഭക്ഷണം , എല്ലാം നല്കികൊടുക്കുന്ന ദൈവം . ലക്‌ഷ്യം അവരെ കനാനിൽ എത്തിക്കുക .എന്നാൽ അവിടെ എത്തിയവരോ അല്പജനം മാത്രം . പുതിയ നിയമ സഭയുടെ യാത്രയും ഇത് തന്നെ . വഴിയിലെ എല്ലാ പ്രതിസന്ധികൾക്കും പരിഹാരം യേശുവിൽ ഉണ്ട് .ലക്‌ഷ്യം സ്വർഗീയ കനാൻ .പിന്തുടരുന്ന ശത്രുവിന്റെ ലക്‌ഷ്യം നമ്മെ നശിപ്പിക്കുക എന്നത് മാത്രം .അതിന് അവൻ പല തന്ത്രങ്ങളും ഉപയോഗിക്കും . മിസ്രയീമിലെ നിക്ഷേപങ്ങളെ കാണിച്ചു പ്രലോഭിപ്പിക്കും .അതിൽ വീഴാതെ ഓടുന്നവരെ സർവസന്നാഹങ്ങളും ആയി പിന്തുടരും . എന്നാൽ ശത്രുവിന് നിന്നെ ഭയപ്പെടുത്തുവാൻ മാത്രമേ സാധിക്കൂ . അന്തിമ വിജയം വചനത്തിൽ ചരിക്കുന്ന ദൈവമക്കൾക്കാനുള്ളത് . ഈ ലോക മരുഭൂമിയിൽ പട്ടു പോകാതെ
സ്വർഗീയ കനാനിൽ എത്തുവാൻ ദൈവം ഏവർക്കും സഹായിക്കട്ടെ .

Heavenly Garden🌹(poem of Hope)

Biju Abraham Atlanta.

God the gardener placed a baby flower
In the hands of two great parents.
To take good care of and fill the home
With kindness and love.
Long thirty years they kept “the divine gift “always wrapped in love and affection.
Where the beautiful flower never lost its “beauty and fragrance safely kept in divine spirit.
The divine gift sparkled in people’s hearts with the “beautiful smile of kindness and grace.”

God the Gardener saw “the flower so beautiful filled with kindness and love .”
whispered in a gentle voice “ come on up here and “I will place you in the center of my garden with so many beautiful flowers which never wither away.”…..🌹🌹🌹

( God allowed me to to write this poem
to celebrate the life of Samuel Kurian
Son of dear Evg.M. C Kurian and sis Susie Kurian.)

ദൈവം നൽകിയ ഒരു പുതു ഗാനം .🌹


Biju Abraham Atlanta .

ഈ കുളക്കരയിൽ എത്ര നാളായി ഞാൻ കാത്തിരിക്കേണം …..
സൗഖ്യംആകുവാൻ …
വിടുതൽപ്രാപിക്കാൻ .
നിൻ കൃപയിൻ വല്ലഭത്വം
തിരിച്ചറിയുവാൻ .
ഈ കുളകരയിൽ ……

നിവർന്നു നിൽക്കാൻ കഴിവില്ലാത്ത ഭാഗ്യ ഹീനൻ ഞാൻ ……
ഏറിയ ദുഖത്താൽ വീണു പോയി ഞാൻ.
എൻ നിലവിളിക്ക്മുൻപിൽ നീ കൺതുറക്കില്ലേ …
സൗഖ്യമാക്കും നിൻ കരം
നീട്ടിടില്ലേ ….

ഈ കുളക്കരയിൽ എത്ര നാളായി ഞാൻ കാത്തിരിക്കേണം …..(2)

എനിക്ക്‌ മുൻപിൽ രോഗികൾ സൗഖ്യം ആകുന്നു .
നിരാശയിൻ കിടക്കയിൽ ഞാൻ തളർന്നു പോകുന്നു .
ആശ മാറി നിരാശ എന്നെ മൂടിടും നേരം
യേശു നാഥൻ വാക്കുകൾ മുഴങ്ങി എൻ കാതിൽ .

ഈ കുളക്കരയിൽ എത്രനാൾ ഞാൻ കാത്തിരിക്കേണം …..(2)

സൗഖ്യമാകുവാൻ നിനക്ക് മനസ്സാകുന്നുവോ .
എത്ര നാളായി നീ വലഞ്ഞു ,അലഞ്ഞു എന്നാലും
എന്റെ വാക്കിനാൽ നിനക്ക് സൗഖ്യം
വന്നീടും .
എന്റെ വാക്കിനാൽ നീ നൃത്തം ചെയ്തിടും .

ഈ കുളക്കരയിൽ എത്രനാൾ ഞാൻ കാത്തിരിക്കേണം ……(2)

കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ 🕊


Biju Abraham Atlanta.


യുക്തിക്കും , ശാസ്ത്രത്തിനും നിരക്കാത്ത ഒരു പ്രസ്താവന . നിരീക്ഷണ പരീക്ഷണങ്ങളിലൂടെ കണ്ടുകിട്ടുന്ന അറിവുകളാണ് ശാസ്ത്രത്തിന് ( ലോകത്തിന് ) വേണ്ടത്‌ . എന്നാൽ ദൈവമക്കൾ കാണാതെ വിശ്വസിക്കുന്നവർ ആണ് അല്ലെങ്കിൽ അങ്ങനെ ആയിരിക്കണം . അവിടെയാണ് ദൈവപ്രവർത്തിയുടെ മാഹാത്മ്യം വെളിപ്പെടുന്നത് .ഒന്നും അറിയാത്ത “എന്നെയാണ് “ദൈവത്തിന് ആവശ്യം .തനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് അറിവില്ലാത്ത ഒരു ഇയ്യോബിന്‌ അറിയാമായിരുന്നത് ഒരു കാര്യം മാത്രം . : 🙏” ഞാൻ നിന്നെ കുറിച്ചു ഒരു കേഴ്‌വി മാത്രമേ കെട്ടിരുന്നുള്ളൂ . ഇപ്പോഴോ എന്റെ കണ്ണാൽ നിന്നെ കാണുന്നു .”🙏 ഇയ്യോബ് തനിക്കുവന്ന എല്ലാ പരീക്ഷകളെയും ജയിച്ചത് നിനക്ക് ഒടുവിൽ ഒരു ജയം ഉണ്ട് എന്ന് ദൈവം പറഞ്ഞത് കൊണ്ടല്ല . എന്നാൽ തനിക്ക് എന്ത് ഭവിച്ചാലും വിടുവിക്കാൻ ശക്തനായി ഒരു ദൈവം ഉണ്ട് എന്നവൻ കാണാതെ വിശ്വസിച്ചു . എല്ലാവരും എതിരായി വരുമ്പോൾ , എല്ലാം പ്രതികൂലം ആകുമ്പോൾ , എല്ലാ അറിവുകളും തെളിവുകളുമായി നിന്ന് വെല്ലുവിളിക്കുമ്പോൾ ഒരു കാര്യം ഉറപ്പിച്ചു കൊള്ളുക ദൈവം നിനക്കായ് കരുതികൊള്ളും തീർച്ച . അബ്രഹാം തന്റെ ഏകജാതനായ മകന് വേണ്ടി നിർമ്മിച്ച യാഗപീഠത്തിൽ അത്‌ വെളിപ്പെട്ടു . തീച്ചൂളയിൽ അറിയപ്പെട്ട എബ്രായ യുവാക്കളിൽ അത്‌ വെളിപ്പെട്ടു . മരിച്ചു നാറ്റം വെച്ച ലാസറിന്റെ കല്ലറയിലും അത്‌ വെളിപ്പെട്ടു . ഭക്തന്റെ കഠിന വേദനകളും ശോധനകളും അവന്റെ വിജയ ദിനത്തിൽ അവൻ അണിയേണ്ട മെഡലുകൾ ആണ് . ആ വിജയം തീർച്ചയായും തിളക്കം ഉള്ളതായിരിക്കും .നമുക്ക് അസാധ്യം എന്നത് ദൈവത്തിന് സാധ്യം എന്ന് കാണാതെ വിശ്വസിക്കുക . ദൈവം എല്ലാം നന്നായി ചെയ്യും . ഇന്ന് കാണുന്ന ഈ കാർമേഘങ്ങൾക്ക് അപ്പുറം തെളിയുവാൻ പോകുന്ന ഒരു മഴവില്ലിനെ ഞാൻ എന്റെ വിശ്വാസകണ്ണുകളാൽ കാണുന്നു . അന്തിമ വിജയം നമുക്ക് മാത്രം .