കഷ്ടതയിൽ കൂടി കടക്കുമ്പോൾ ഭാവികാലം ഓർത്തു പുഞ്ചിരിക്കുക .

Biju Abraham Atlanta.

പറയാൻ വളരെ എളുപ്പം അല്ലെ ? അനുഭവിക്കണം എന്നായിരിക്കും നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത് . നിങ്ങളുടെ ചിന്ത തികച്ചും ശരിയാണ് . ആരും പോകുവാൻ താത്പ്പര്യപ്പെടാത്ത ഒരു വഴിയാണ് കഷ്ടതയുടെ വഴി . സ്നേഹവാനായ ദൈവം എന്തുകൊണ്ട് തന്റെ മക്കളെ കഷ്ടതയിൽ കൂടി പോകുവാൻ അനുവദിക്കുന്നു.? തികച്ചും ന്യായമായ ചോദ്യം ? പ്രധാനമായും രണ്ടു രീതിയിൽ കഷ്ടത നമ്മെ സന്ദർശിക്കും . ഒന്ന് നമ്മുടെ പ്രവർത്തിയുടെ ഫലം . ഉദാഹരണം പലതും ഉണ്ട് . ഏദനിൽ മനുഷ്യന്റെ പ്രവൃത്തി ദോഷത്താൽ കഷ്ടത ജനിച്ചു. ദൈവം തന്റെ മക്കളെ സ്നേഹിക്കുന്നു എങ്കിലും അവർ വില കൊടുത്തേ മതിയാകു . അവർക്കു കൊടുത്തു തീർക്കുവാൻ പ്രയാസം ആയിരുന്ന ആ വലിയ വിലയാണ് കാൽവരി . രണ്ടാമത്തേത് ദൈവത്തിന്റെ പരിശോധന ( test). ദൈവം താൻ തിരഞ്ഞെടുക്കുവാൻ ആഗ്രഹിച്ച അബ്രഹാമിനെയും , ദാവീദിനെയും , ഇയ്യോബിനെയും പരിശോധിക്കുന്നു . തിരഞ്ഞെടുക്കപെടുന്നതിനു മുൻപുള്ള ഒരു സൂക്ഷ്മ പരിശോധന . നമ്മുടെ ദൃഷ്ടിയിൽ തികച്ചും അസന്തുഷ്ട്ടവും , കഠിനവും ആയ പരിശോധന . എന്നാൽ അത് അവരെ തകർത്തു കളയുവാൻ അല്ലായിരുന്നു എന്ന് നമുക്ക് ഇപ്പോൾ അറിയാം ." The will of God will not take you where the Grace of will not protect you “. വിശ്വസികളുടെ പിതാവായി 'ദൈവത്തെ കാണാതെ വിശ്വസിച്ച' അബ്രഹാം മാറി. 'ദൈവത്തിന്റെ ഹൃദയപ്രകാരം 'ഉള്ള മനുഷ്യനായി ദാവീദ് അറിയപ്പെടുന്നു ..കഷ്ടതയുടെ നീർക്കയത്തിൽ മുങ്ങി താണ ഇയ്യോബ് ഇന്നും ചരിത്രത്തിൽ ഒരു വെല്ലു വിളിയായി നിൽക്കുന്നു . 1 peter 5: 6-7 " അതുകൊണ്ട് അവൻ തക്ക സമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴിൽ താണിരിപ്പിൻ ..അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെ മേൽ ഇട്ടുകൊൾവിൻ ." കഷ്ടതയിൽ കൂടി പോകുന്ന പ്രിയപെട്ടവരെ നിങ്ങൾ ഭാവികാലം ഓർത്തു പുഞ്ചിരിക്കുക . യേശു രാജാവായി മടങ്ങി വരുന്നു . അവനോടൊപ്പം വാഴുവാൻ നമുക്കും ഒരുങ്ങിനിൽക്കാം . ദൈവം സഹായിക്കട്ടെ .

Elevate your life above the turbulence

Biju Abraham Atlanta

As we fly on air planes quite often we may have to experience the turbulent situations. captain makes the safety announcements. Flight attendants run to their specified seats after making sure everyone is engaged with seat belts and all. The few minutes that we have to go through the turbulence can be a scary experience to most of us. Flight attendant smiles, but scared at the same time.
When all these things happens pilot will increase the velocity and lift the plane up above the turbulence . When it is above the ‘dark clouds ‘ and ‘ gushing winds ‘ we feel totally safe. Even though the ‘ issue ‘ is still there we don’t have to be scared anymore because our ‘fear ‘
Is totally under our feet now.
If Jesus controls our lives , even if we may have to go through the’ difficult situations’ in life we don’t have to be scared. Because He can lift us up and put us on solid ground , where there is no place for fear at all. But many times we forget about the ‘powerful shelter ‘ that we do have to access with.
Disciples did the same mistake when Jesus was with them in the turbulent boat. They did not think that the master with them is the same God who created the sea and the wind. As long as Jesus is with us all the’ storms , dark clouds, raging waves, everything is going to subdue to his command.And we will reach our ‘destination’ safe and secure.

വിശ്വാസജീവിതത്തിൽകഷ്ടതയുണ്ടോ ? എതിരുകളുണ്ടോ ? 🧗‍♂

Biju Abraham . Atlanta.

ഉണ്ടെങ്കിൽ …..
ഉറപ്പിച്ചുകൊള്ളുക നീ ശരിയായ പാതയിൽ കൂടിയാണ് പോകുന്നത് ..വിശുദ്ധ വേദപുസ്തകം രണ്ട് വഴികളെ പറ്റി വ്യക്തമായി പരാമർശിക്കുന്നു ..ഒന്ന് വളരെ ‘വിശാലമായ ഒരു വഴി ‘. രണ്ട് ‘ഇടുക്കവും , ഞെരുക്കവും ഉള്ള മറ്റൊരു വഴി ‘. ഇതിൽ ഏതാണ് ഉത്തമം എന്നും ബൈബിൾ കാണിച്ചു തരുന്നു .
അത് തീർച്ചയായും നമ്മൾ ആരും തന്നെ തിരഞ്ഞെടുക്കാൻ ഇഷ്ട്ടപ്പെടാത്ത ‘ഇടുക്കവും , ഞെരുക്കവും ‘ഉള്ള വഴി തന്നെയാണ് ..എന്നാൽ ഒരു കാര്യം വ്യക്തമാണ് . ശരിയായ ക്രിസ്ത്യാനി ആകണമെങ്കിൽ , ദൈവരാജ്യത്തിൽ പ്രവേശിക്കണം എന്നുണ്ടെങ്കിൽ ” അവന്റെ ക്രൂശു എടുത്ത് അവനെ അനുഗമിച്ചേ മതിയാകു . യേശു പറയുന്നു ” ഞാൻ തന്നെ വഴിയും , സത്യവും , ജീവനും ആകുന്നു .”
ക്രൂശു വിളിച്ചു പറയുന്നത് , വേദനയാണ് , കഷ്ടതയാണ് , നിന്ദയാണ് ,. അവിടെ പരിഹാസമുണ്ട് , കരച്ചിലുണ്ട് ,ജീവൻ പറിഞ്ഞു മാറുന്ന അനുഭവവുമുണ്ട് . എന്നാൽ ക്രൂശിന്റെ അനുഭവത്തിന്റെ അവസാനം ‘ഒരു ഉയർപ്പുണ്ട്’.
വീണ്ടെടുക്കപ്പെട്ട ഒരു പുതു ശരീരത്തിലുള്ള ‘ഒരു ഉയർപ്പ്’ . അവിടെ വേദനഉണ്ടായിരിക്കുകയില്ല , പിന്നെയോ വിജയത്തിന്റെയും , ആഹ്ലാദത്തിന്റെയും ശബ്ദങ്ങൾ മാത്രം . അവിടെ ഉയരുന്ന ഒരു വെല്ലുവിളിയുണ്ട് ” ഹേ മരണമേ നിന്റെ ജയം എവിടെ , ഹേ മരണമേ നിന്റെ വിഷമുള്ളു എവിടെ ” ?
പലരും ജീവനിലേക്കു നയിക്കുന്ന ക്രുശിനേക്കാൾ ,താല്കാലികമായുള്ള , നിലനിൽകാത്ത രാജത്വത്തിന്റെ മാസ്മരിക പ്രൗഢിയിലും , ബഹു ഭൂരിപക്ഷം വരുന്ന പരുഷാരത്തിന്റെ ആരവത്തിനും ചെവി കൊടുത്തുകൊണ്ട് , ക്രിസ്തുവിനെ ദിനംപ്രതി ക്രൂശിക്കുന്ന ആളുകൾ ചരിക്കുന്ന വിശാല പാതയിലൂടെ യാത്രചെയ്ത് നിത്യ നാശത്തിൽ നിപതിക്കുമ്പോൾ , കഷ്ടത സഹിച്ചവർ കുഞ്ഞാടിനോപ്പം സന്തോഷിക്കും . നമ്മൾ ഏതു പാത തിരഞ്ഞെടുക്കും ?. അതിനുള്ള സ്വാതന്ത്ര്യം നമ്മുടേത് മാത്രമാണ് ..ദൈവം സഹായിക്കട്ടെ .

വധുവിനെ ആവശ്യമുണ്ട് . 👑

Biju Abraham Atlanta .🖌

സുന്ദരനും പുരാതനനും , ഉന്നത കുലീനനും , ഉൽകൃഷ്ട്ട മാനസനുമായ ഏകജാതനു വേണ്ടി അനുയോജ്യയായ മണവാട്ടിയിൽ നിന്നും ആലോചനകൾ സ്വീകരിച്ചുകൊള്ളുന്നു ശുഭ്രയും , സുന്ദരിയും ആയി കളങ്കമില്ലാത്ത ജീവിതം നയിക്കുന്ന ആർക്കും തന്റെ മണവാട്ടി പദം അലങ്കരിക്കാം . ജാതിയോ , മതമോ ഒരു പ്രശ്ശനമേയല്ല ..സാമ്പത്തികം ഒരു പ്രശ്നമേ അല്ല ..തന്നെക്കുറിച്ചു കൂടുതൽ കാര്യങ്ങൾ അറിയേണ്ടവർ ഹെവൻലി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ഏറ്റവും അധികം പ്രചാരമുള്ള വേദപുസ്തകം വായിച്ചു നോക്കുക . തന്റെ കാന്തക്കാവശ്യമായ എല്ലാ നിർദ്ദേശങ്ങളും അതിൽ വ്യക്തമായി നൽകിയിട്ടുണ്ട് ..ഒരിക്കൽ മാത്രം ലഭ്യമാകുന്ന സുവർണ അവസരം ഏവർക്കും സാധ്യമാകട്ടെ .

Prayer- An absolute submission to the infinite God.🙏

Biju Abraham Atlanta.

What is prayer ? . Even though there may be so many definitions for the prayers, In my view prayer is 'a cry 'or ‘pouring out ‘ your 'needs', 'concerns' and 'anxieties' to a higher authority with the expectations that it will be answered in due time. When little children cry for their needs, they don’t care about their demeanors or surroundings instead they just ‘cry and cry ‘until they see some results. When a needy person ‘cry out ‘it maybe uncomfortable to to the hearers but the real fact is that they don’t need the specific needs of the other person and their needs may be already met.But the people who lack something in life will remain needy until they get their answers..And you will hear their cry until they receive the answers. While Jesus was on the earth, children were blocked coming closer to Him. But Jesus said do not stop the children because the kingdom of God is for the people who are innocent like children. In prayer also the same principles are applied, whoever comes with an open and innocent heart their ardent prayers will definitely be answered in due time.

Do we get answers to all our prayers?
When children cry parents know what do they really need. If that’s the case with earthly parents our Heavenly Father knows very well what do we really need in our lives.. Apostle Paul earnestly cried out to God to remove the ‘ difficulty ‘ it was bothering his life , but the answer that he received was different than what he expected. “ my grace is sufficient for thee“
He did not become discouraged rather he trusted more in the ‘Amazing Grace’ which was offered to him as a reply to his prayer. Some times our prayers may be delayed doesn’t mean it is denied. That is to teach us to wait and trust in Him more and more.
If parents know very well how to take care of their ‘little ones ‘how much more our Heavenly Father can take care our needs when we ‘cry out in prayers ‘. Many times we are not realizing how much we are blessed with ‘ the access of an Abundant Resource’ that is none other than Christ Jesus, and only through Him our petitions can be answered for the glory of God.

Prayer is a timely communication with God.
In prayers we are admitting that we are weak and acknowledging that God is Supreme. Bible very strongly advise that we should not put our trust in the people who can’t help . Then where does our help comes from? “ our help comes from the lord who made the heavens and the earth .“ we are not supposed to put our trust in the riches of the mortal world. We must be thankful for all the blessings that we are experiencing in our lives. God was displeased with the Israelites for forty years, even when He provided them whatever they needed in their daily lives. As a shelter from the scorching heat the ‘ ‘pillar of clouds’ were given . ‘ pillar of fire’ was revealed to protect them in the night time.Manna , water , meat and what ever they needed for their lives were provided. But the children of God supposed to be thankful is in rebellion with God while they are enjoying the provisions from God Almighty. Are we doing the same thing? We must be thankful to God in our day to day lives and , our prayers must turn to be strong communication with our Heavenly Father . God bless.

ക്രിസ്തുവും , ക്രിസ്ത്യാനിയും , രാഷ്ട്രിയവും 🌷🖌

Biju Abraham Atlanta.🖌

വിശുദ്ധ ബൈബിളിനെ അടിസ്ഥാന പ്രമാണമായി സ്വീകരിച്ചു കൊണ്ട് രക്ഷകനായ യേശുവിനെ സകലത്തിലും സകലവുമായി ഉയർത്തി ” എന്റെ രാജ്യം ഐഹീകമല്ല ” എന്ന് പ്രഖ്യാപിച്ച യേശുവിന്റെ പാത പിന്തുടരുവാൻ പ്രതിജ്ഞാബദ്ധരാണ് ക്രിസ്ത്യാനികൾ ..ക്രിസ്തുവിരുദ്ധ മനോഭാവം പ്രവർത്തിയിലും , ഭാവത്തിലും പ്രകടമാക്കിയ രാജ്യത്തിന്റെ ഭരണാധികാരികളെ അവരുടെ വഴിക്കുവിട്ട് അതേസമയം തന്നെ രാജ്യത്തിന്റെ നിയമങ്ങളെ പാലിച്ചുകൊണ്ട് തന്റെ പ്രവർത്തികളുമായി മുൻപോട്ടുപോയ ക്രിസ്തുവിന്റെ മാതൃകയല്ലേ നാം പിന്തുടരേണ്ടത് . ഇടർച്ച ഉണ്ടാകാതിരിക്കാൻ അവൻ കരം കൊടുത്തു രാജ്യ നിയമങ്ങളെ മാനിച്ചു . 'പഴയനിയമ ദൈവാലയത്തിൽ ' അവൻ കടന്നുപോയി ദൈവരാജ്യത്തിന്റെ മർമ്മങ്ങളെ വ്യാഖ്യാനിച്ചു , അവർക്കു വിസ്മയം ജനിപ്പിച്ചുകൊണ്ട് അവരുടെ പോരായ്മകൾ ചൂണ്ടിക്കാട്ടി അവന് അതിനുള്ള എല്ലാ അധികാരവുമുണ്ട് ..അവിടെ എല്ലാം നന്നായി പോകുകയായിരുന്നു എങ്കിൽ അവിടെ ശുദ്ധീകരണ വാക്കുകൾക്കോ , തർജ്ജനങ്ങൾക്കോ ആവശ്യമില്ലായിരുന്നു ..

ദൈവീക ആരാധന ഉയരേണ്ട ആലയത്തിൽ ക്രയ വിക്രയങ്ങളുടെ ശബ്ദം കേട്ട ദൈവപുത്രന്റെ ആത്മരോഷം ഉയർന്നു ..ദൈവാരാധനയെ കള്ളന്മാരുടെ ഗുഹയാക്കിയ പള്ളിപ്രമാണിമാർക്കെതിരെ അവൻ ശക്തമായി പ്രതികരിച്ചു . ശക്തമായി നിൽക്കുന്ന ഭൂരിപക്ഷ വ്യവസ്ഥിതിയ്ക്കു കൈകൊടുത്തുകൊണ്ട് ദൈവീക പ്രമാണങ്ങൾക്ക് വിരുദ്ധമായി നിൽക്കുന്ന ദൈവാലയത്തിൽ തന്റെ വിലയേറിയ സമയം കളയുവാൻ അവന് സാധിക്കുകയില്ല ..കാരണം " കൈപ്പണിയായതിൽ അവൻ വാസം ചെയ്യുന്നില്ല ". പഴയനിയമ ആരാധനക്ക് അന്ത്യം കുറിച് ഒരു പുതിയ നിയമത്തിന്റെ ആരാധന അവന് കാൽവരിയിൽ വെളിപ്പെടുത്തുവാൻ സമയമായി ..പാപിയായ മനുഷ്യന് പരിശുദ്ധനായ ദൈവവുമായി മറയും മധ്യസ്ഥനുമില്ലാതെ സംസാരിക്കുവാൻ പോലും സാധ്യമല്ലാതിരുന്ന പഴയനിയമത്തെ പാടെ എടുത്തുമാറ്റി മനുഷ്യനും ദൈവത്തിനും മദ്ധ്യേ മറയായി നിന്ന 'മധ്യസ്ഥത്തിന്റെ തിരശീല ' മുകൾതൊട്ട് അടിവരെയും മുറിച്ചുമാറ്റി ഒരു നവ സ്വാതന്ത്ര്യത്തിന്റെ പുതിയ നിയമ ആരാധന അവൻ കാൽവരിയിൽ സ്ഥാപിച്ചു ..ഏതൊരാൾക്കും മധ്യസ്ഥന്റെ ആവശ്യമില്ലാതെ പിതാവായ ദൈവത്തോട് സമ്പർക്കം പുലർത്തുവാൻ ക്രിസ്തു എന്ന ഏക മധ്യസ്ഥൻ സകല യാഗങ്ങൾക്കും അന്ത്യം കുറിച് കാൽവരിയിൽ പരമയാഗമായി ..നമുക്ക് സ്വർഗ്ഗസ്ഥനായ പിതാവിനോട് നേരിട്ട് അപേക്ഷിക്കുവാൻ പുത്രത്വത്തിന്റെ സ്വീകാര്യവും നൽകപ്പെട്ടു. യേശു തന്റെ ശിശ്രുഷയുടെ ഭൂരിഭാഗവും ചിലവഴിച്ചത് പൊതു സ്ഥലങ്ങളിലും , വഴിയോരങ്ങളിലും , പുഴയരികിലും ഒക്കെയായിരുന്നു ..പഴയനിയമ സമ്പ്രദായങ്ങളോ , അതിന്റെ പൗരോഹിത്യ വേഷവിധാനങ്ങളോ പിൻതുടരുവാൻ അവൻ ആരെയും ഉപദേശിച്ചില്ല . തന്റെ ശിഷ്യന്മാരും അത് ആരെയും പഠിപ്പിച്ചുമില്ല . എന്നാൽ പാരമ്പര്യത്തിൽ ഉറച്ചുനിൽക്കുന്ന ഒരു ജനതതി എന്നും എക്കാലവും ഉണ്ട് . നിയമങ്ങൾക്കു മാറ്റം വന്നതറിയാതെ അവർ നിൽക്കുന്നു . എന്നാൽ പ്രമാണം കൊടുത്ത സാക്ഷാൽ ദൈവം തമ്പുരാൻ മുൻപിൽ നിൽക്കുമ്പോഴും അവനെ തിരിച്ചറിയാതെ 'മാറ്റിയെഴുതപെട്ട പ്രമാണങ്ങളെ'പാലിക്കുവാൻ വെമ്പൽ കൊള്ളുന്ന ഒരു സമൂഹം ഏതു കാലത്തും ഉണ്ട് . മനുഷ്യന്റെ പരിശ്രമത്തിൽ അവന് എത്തിപിടിക്കുവാൻ ഏറെ പ്രയാസമായ ദൈവത്തിന്റെ അളവുകോൽ ( പഴയനിയമ ന്യായപ്രമാണം) മുഴുവനും ഒരു നിഴലാക്കി മാറ്റി വചനപ്പൊരുളായ യേശുക്രിസ്തു കാൽവരിയിൽ സകലയാഗങ്ങളുടെയും സംപൂർത്തിയായി യാഗമായി ..ഇനിയും യാതൊരു കാർമിക യാഗങ്ങളുടെയും ആവശ്യമില്ല ." ന്യായപ്രമാണത്തിന് സാധിപ്പാൻ കഴിയാതിരുന്നതിനെ സാധിപ്പാൻ മനുഷ്യപുത്രൻ ഭൂമിയിൽ വന്നു " ദൈവ വചനത്താൽ പിടിക്കപ്പെട്ട് യേശുവിനായ് ജീവിതം സമർപ്പിക്കുന്ന പ്രിയപ്പെട്ടവർ ഈലോകത്തിൽ എന്തിനേക്കാളും , ആരെക്കാളും വിലയേറിയതായി കാണേണ്ടത് യേശുവിനെയാണ്. നമ്മൾക്കായി തന്റെ ജീവൻ ഏകിയത് അവൻ മാത്രമാണ് . അപ്പോസ്തോല പിതാക്കന്മാരോ , യേശുവിന്റെ അമ്മയാകുവാൻ ഭാഗ്യം ലഭിച്ച വിശുദ്ധ മറിയ യോ , ആരും ആരാധനക്ക് അർഹരല്ല . അവരൊക്കെയും അവരുടെ നിലകളിൽ യോഗ്യമായി മാനിക്കപ്പെടേണ്ടവർ തന്നെയാണ് എന്നാൽ ആരാധനക്ക് യോഗ്യൻ കാൽവരിയിൽ തകർക്കപ്പെട്ട ദൈവപുത്രൻ മാത്രം . പരിശുദ്ധാത്മാവിന്റെ ആകർഷണ പ്രക്രിയാൽ യേശുവിനെ സ്വീകരിക്കുന്ന വ്യക്തികളുടെ 'ആരാധ്യൻ 'യേശു മാത്രം. യേശുവിന്റെ മരണ പുനരുദ്ധാനം കൊണ്ട് ഒരു 'പുതിയ നിയമം ' ആരംഭിക്കുകയായിരുന്നു . 'പഴയതു കഴിഞ്ഞു പോയി സകലവും പുതുതായിരിക്കുന്നു '. ഏകന്റെ ലംഘനത്താൽ എല്ലാവരും പാപികൾ ആയതുപോലെ ഏകന്റെ അനുസരണത്താൽ എല്ലാവർക്കും പാപവിമോചനവും ലഭിക്കുന്നു . പാപം ഏറ്റുപറഞ്ഞുകൊണ്ട് യേശുവിനെ രക്ഷിതാവായി ഹൃദയത്തിൽ സ്വീകരിക്കുന്ന വ്യക്തി വരുവാനുള്ള രാജ്യത്തിൻറെ 'പൗരത്വത്തിന്റെ പ്രതിജ്ഞ' എടുക്കുകയാണ് ചെയ്യുന്നത് ..കർത്താവെ ഞാൻ ഒരു പാപിയാണ് . നീ എന്റെ പാപം നീക്കുവാൻ ക്രൂശിൽ മരിച്ചു ..ഞാൻ അങ്ങയെ എന്റെ രക്ഷകനായി സ്വീകരിക്കുന്നു . ഈ പ്രാർത്ഥനയിൽ കൂടി യേശുവിനെ സ്വീകരിക്കുന്ന ഏതു വ്യക്തിയും വരുവാനുള്ള ദൈവരാജ്യത്തിന്റെ പ്രജയായി മാറ്റപ്പെടും എന്ന് ബൈബിൾ ഉറപ്പു നൽകുന്നു .

ഈ ഭൂമിയിൽ ജീവിക്കുമ്പോൾ കഷ്ടതയുണ്ടെകിൽ , കഷ്ടതയും , ദുഃഖവും ഇല്ലാത്ത നിത്യ സന്തോഷത്തിന്റെ നിത്യതയാണ് വെളിപ്പെടുവാൻ പോകുന്നത് ” വെളിപ്പെടുവാൻ പോകുന്ന ആതേജസ്സ്‌ വിചാരിച്ചാൽ ഈലോകത്തിലെ കഷ്ട്ടങ്ങൾ സാരമില്ല ..പാപത്താൽ മലിനപെട്ട ഈഭൂമിയിൽ കണ്ണുനീരും ദുഃഖവും മുറവിളിയും മരണവും എല്ലാം ഉണ്ട് . യേശു ഉയർപ്പിച്ച ലാസർ വീണ്ടും മരിച്ചു , അവൻ സൗഖ്യമാക്കിയ കുരുടർ കാലപ്രയാണത്തിൽ വീണ്ടും കാഴ്ച മങ്ങി ..അവൻ സൗഖ്യമാക്കിയ ജീവിതങ്ങൾ തങ്ങളുടെ കാലം തികച്ചുകൊണ്ട് ജരാനരകൾക്ക് അടിമപ്പെട്ടുകൊണ്ട് മണ്ണിലുറങ്ങി ..എന്നാൽ കാലഭേദങ്ങളില്ലാത്ത ഒരുനാൾ വരുന്നു . ആ നിത്യമായ സന്തോഷമാണ് ദൈവം നമുക്കായി ഒരുക്കുന്നത് . ഈ ലോകത്തിൽ യേശുവിനെ അനുഗമിച്ചവരും അവനുവേണ്ടി ജീവിച്ചവരും ഭേദ്യം ഏറ്റിട്ടുണ്ട് , ഒരുവാക്കുപോലും മറുവാക്ക് പറയാതെ അവർ കഷ്ടത സഹിച്ചു , എന്നാൽ അവരൊന്നും ഞങ്ങളെ അടിക്കരുത് എന്ന് രാഷ്ട്രിയക്കാർക് പ്രമേയം നൽകിയില്ല . കാരണം ദൈവത്തെ അംഗീകരിക്കാത്ത ഫറവോന്റെ മുൻപിൽ മോശയുടെ യാചനക്ക് സ്ഥാനമില്ല ..ദൈവകല്പിതമായ അധികാരത്തിന്റെ സ്വരമാണ് ഫറവോന്റെ കൊട്ടാരത്തിൽ മുഴങ്ങികേട്ടത് . " എന്നെ ആരാധിക്കാൻ എന്റെ ജനത്തെ വിട്ടയക്ക " ഭരണാധികാരികളും , രാഷ്ട്രീയക്കാരും ഒക്കെ. അവരുടെ വഴിയേ പോകും , എന്നാൽ യേശുവിന്റെ മാർഗം തികച്ചും വിഭിന്നമാണ് .

ബലപ്രയോഗത്താൽ നേടേണ്ട മാർഗ്ഗമല്ല യേശുവിന്റെ രാജ്യം , കുരിശു യുദ്ധങ്ങൾ ( crusades ) വരുത്തിയ കളങ്കങ്ങൾ ചരിത്രത്തിൽ ഒരു മായാത്ത കറുത്ത അദ്ധ്യായം എഴുതി ചേർത്തു ..അങ്ങനെ ഏതെല്ലാം . ഈലോക രാഷ്ട്രവും , യേശുവിന്റെ രാജ്യവും കൈകോർത്തു പോകില്ല . ഒന്ന് അധികാരത്തിന്റെയും ,മറ്റത് സഹനത്തിന്റെയും സ്നേഹത്തിന്റെയും രാജ്യവുമാണ് . അതാണ് വിത്യാസം . ലോകം യേശുവിന് യോഗ്യമായിരുന്നില്ല . പിന്നെ അവന്റെ അനുയായികൾക് എങ്ങനെ അനുകൂലമാകും ? നമ്മുടെ ഏതു വേദിയിലും യേശുവാണ് ഉയർത്തപ്പെടേണ്ടത് . രാഷ്ട്രിയക്കാർ യേശുവിന്റെ മാഹാത്മ്യം അറിയണം . അഗ്രിപ്പാ രാജാവിന്റെയും , രാജശ്രീ ഫെസ്‌തൊസിന്റെയും മുൻപിൽ മുഴങ്ങികേട്ടത് യേശുവിന്റെ മഹത്വമാണ് ..ചങ്ങലയിൽ ബന്ധിതനായ പൗലോസിന്റെ ‘യാചനകൾ ‘അല്ല മറിച് കഷ്ടതയിൽ ഇരിക്കുമ്പോഴും അതിനെ വെല്ലുന്ന ദൈവകൃപ പ്രാപിച്ച പൗലോസിന്റെ ശക്തമായ വാക്കുകൾ തനിക്കുവേണ്ടിയല്ല യേശുവിനായി മുഴങ്ങുന്നു. എവിടെയും യേശുവിന്റെ നാമം ഉയരട്ടെ . അവന്റെ രാജ്യം വരുന്നു .

യേശുവിന്റെ മനസ്സ് അറിയുക .💐

Biju Abraham Atlanta.

നിശ്ചയിക്കപ്പെട്ട സമയത്തുതന്നെ കർത്താവ് ഭൂമിയിൽ വന്നു . തന്റെ പ്രവർത്തികൾ ആരംഭിച്ചു ..തന്റെ മനസ്സ് പുരുഷാരത്തിന്റെ മുമ്പിൽ ഒരു തുറന്ന പുസ്തകമായി തുറന്നു . തിരഞ്ഞെടുക്കപ്പെട്ട ശിഷ്യർ പോലും ഗുരുവിന്റെ മനസ്സിനെ പൂർണമായി അറിഞ്ഞില്ല. തന്റെ വാക്കുകളിൽ , പ്രവർത്തികളിൽ താൻ പറയുന്നത് എന്ത് എന്ന് മനസ്സിലാക്കേണ്ടവർ അവനെ മനസ്സിലാക്കിയില്ല . അവൻ പറഞ്ഞു എന്റെ രാജ്യം ഐഹികമല്ല . എന്നാൽ സാമ്രാട്ടുകൾ അവരുടെ സ്ഥാനം ഇവൻ അപഹരിക്കുമോ എന്ന് ഭയപ്പെട്ട് അവനെതിരായി ..അവർ അവന്റെ മനസ്സറിഞ്ഞില്ല ..സത്യം എന്ത് എന്ന ചോദ്യം ചോദിച്ചു ഉത്തരം കണ്ടെത്തുവാൻ പൂർണമായും ശ്രമിക്കാതെ പീലാത്തോസ് കൈ കഴുകി മാറി . അവനെ ക്രൂശിക്കുവാൻ മുറവിളി മുഴക്കിയ പുരുഷാരമോ , പടയാളികളോ അവന്റെ മനസ്സറിഞ്ഞില്ല .

മരിച്ചവരെ ഉയർപ്പിച്ചപ്പോൾ എന്തായിരുന്നു ആ മനസ്സിൽ . ഇതു അല്പനേരത്തേക്കു മാത്രം മരണമില്ലാത്ത ഒരു രാജ്യത്തിനായി നോക്കിപ്പാർക്ക . കുരുടരെ സൗഖ്യമാക്കിയപ്പോൾ എന്തായിരുന്നു ആ മനസ്സിൽ . ഈ കാഴ്ച്ച ഇനിയും മങ്ങും . എന്നാൽ കാഴ്ച മങ്ങാത്ത ജരാനരകൾ ബാധിക്കാത്ത ഒരു നാളിനായി കാത്തിരിക്കുക . എന്നാൽ ഇന്നും യേശുവിനെ നാം പരിപൂർണമായും അറിയുന്നുവോ . നാം കടന്നുപോകുന്ന ദുഃഖം മാറി നിലനിൽക്കുന്ന ഒരു സന്തോഷം വരുമെന്ന് വിളിച്ചു പറയുന്ന യേശുവിനെ നമ്മുടെ വിശ്വാസ കണ്ണാൽ കാണുവാൻ കഴിയുമോ ..അവൻ ഒരുക്കുന്ന നിത്യ രാജ്യത്തിന്റെ നിലച്ചുപോകാത്ത സൗഭാഗ്യങ്ങൾ മനസ്സിൽ കണ്ട് ഭാവികാലം ഓർത്തു പുഞ്ചിരി തൂകുവാൻ നമുക്ക് കഴിയുമോ . ഇന്ന് കാണുന്ന എല്ലാ പ്രതാപങ്ങളും , അസ്തമിക്കും . എന്നാൽ നിലനിൽക്കുന്ന ഒന്നുണ്ട് ദൈവരാജ്യം . ആ നിത്യരാജാവിന്റെ മനസ്സറിയുക . അവിടുത്തെ പ്രജകൾ ആകുവാൻ അവൻ ആഗ്രഹിക്കുന്നു . യേശു മടങ്ങി വരുന്നു തനിക്കായി കാത്തിരിക്കുന്നവർ മാത്രം എടുക്കപ്പെടും . അവന്റെ മനസ്സറിയുക .

ദൈവത്തിന് പാർടൈം വിശ്വാസികളെ വേണ്ട .🗣

Biju Abraham Atlanta. 🖌

വിശുദ്ധ വേദപുസ്തക പ്രകാരം നാം നിൽക്കുന്നത് ഒരു പോർക്കളത്തിൽ ആണ് . യുദ്ധക്കളത്തിൽ പടയാളി നിരന്തരം യുദ്ധം ചെയ്ത് മുന്നേറണം ..എതിരാളി നടത്തുന്നത് ഒളിപ്പോരാകയാൽ നമുക്ക് ശത്രുവിനെ നഗ്ന നേത്രങ്ങളാൽ കാണാൻ കഴിയില്ല . സർവ്വായുധ വർഗം ധരിച്ചു സദാ സമയവും നാം പോരാടണം എന്ന് നിയമം . അപ്പോൾ നമുക്ക് സമയം ലഭിക്കുമ്പോൾ നാം ആരാധിക്കുവാൻ വന്നാൽ , നമുക്ക് സമയം ലഭിക്കുമ്പോൾ മാത്രം പ്രാർത്ഥിച്ചാൽ , നമുക്ക് തോന്നുമ്പോൾ മാത്രം പ്രവർത്തിച്ചാൽ അത് എങ്ങനെ നിരന്തര പോരാട്ടം ആകും . ശത്രു അടിച്ചോടിക്കും . അടികിട്ടുന്നത് പലപ്പോഴും നാം അറിയുകപോലും ഇല്ല . നമ്മൾ പ്രാർത്ഥിക്കുന്നത് കുറയുമ്പോൾ ശത്രുവിന്റെ അടിയേൽക്കുന്നു . ദൈവം തന്ന കഴിവുകളെ അവനായി ഉപയോഗിക്കാതിരിക്കുമ്പോൾ നാം അടിയേൽക്കുന്നു . നമ്മുടെ ഒരു സംതൃപ്തിക്കായി നമുക്ക് തോന്നുമ്പോൾ ദൈവത്തെ പാർടൈം ആയി ആരാധിക്കുവാൻ ദൈവം ആഗ്രഹിക്കുന്നില്ല . നാം നിൽക്കുന്നതു ദൈവപ്രതിയോഗിക് ഇപ്പോൾ ആധിപത്യം ഉള്ള സ്ഥലം ആകുന്നതുകൊണ്ട് ഘോര യുദ്ധത്തിന്റെ നടുവിലേക്ക് ഇടക്കൊന്നു തല കാട്ടുന്നത് അപകടം വിളിച്ചുവരുത്തും . കാരണം പാർടൈം പടയാളി യുദ്ധത്തിന്റെ ഗതിവിഗതികൾ മനസ്സിലാക്കുന്നില്ല . ദൈവത്തിനു വേണ്ടത് പൂർണ സമർപ്പണം ഉള്ളവരെയാണ് . എപ്പോഴും യുദ്ധസജ്ജമായവരെയാണ് . എപ്പോഴും പ്രവർത്തിക്കുന്നവരെ ദൈവം ആദരിക്കുകയും ശത്രു അവരെ ഭയപ്പെടുകയും ചെയ്യും . അതാണ് യാഥാർഥ്യം . ദൈവത്തിന് പാർട്ട്ടൈം വിശ്വാസികളെ ആവശ്യമേയില്ല എന്ന് സാരം .."ആകയാൽ സൂക്ഷ്മതയോടെ അജ്ജാനികളായല്ല ജ്ഞാനികളായത്രേ നടക്കാൻ നോക്കുവിൻ . ഇത് ദുഷ്കാലം ആകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊൾവിൻ , ബുദ്ധിഹീനർ ആകാതെ കർത്താവിന്റെ ഇഷ്ട്ടം ഇന്നതെന്ന് ഗ്രഹിച്ചുകൊൾവിൻ "ephesians 5:15-17 ദൈവം സഹായിക്കട്ടെ .

God has His time

Biju Abraham Atlanta.

Even though it was not pleasant weather myself and my son decided to go and meet this unique person in his house this morning. When we reached his house. Most of his belongings were in his ‘drive way’. Today is the last day he can legally stay there. One time a famous celebrity in the secular field has to leave everything and walk out. Because of his present situation it’s not nice to reveal his name. But a very famous person. But now lost everything and became homeless. We shared the love of Jesus with him and he decided to live for Christ the rest of his time he gets in his life. He spent a heavy chunk of his time to entertain the world. But didn’t gain anything in life. The very moment his friend called him and he said “ two people came to my house to talk to me about Jesus and I am so blessed.” His friend talked to us and and shared his testimony that two years ago he accepted Jesus as his savior and leaving all the monetary benefits of the secular world and now using all the talents for Jesus without any reward.since then he was praying for his friend too. But God has a time for everything. And he will do everything in His due time for His glory. When you loose something valuable that you may think in life; on the other hand God will provide something better and eternal. That’s the beauty of God ‘s doings.

യേശുവിനെ ഉപദ്രവിക്കുന്നുവോ ?🏇

Biju Abraham Atlanta. 🖌

മഹാപുരോഹിതനിൽ നിന്നും അധികാരപത്രവും സ്വീകരിച്ചു ക്രിസ്ത്യാനികളെ തച്ചുടക്കുവാൻ പരിശ്രമിച്ച തർസൊസിലെ ശൗൽ ഇതാ യേശുവിനാൽ പിടിക്കപ്പെടുന്നു . സൂര്യതേജസ്സിനെ വെല്ലുന്ന പ്രകാശം മുഖത്തടിച്ചവനായി അവൻ വീണു . അങ്ങ് ആരാകുന്നു യജമാനനെ ? ഉത്തരം നീ ഉപദ്രവിക്കുന്ന യേശു ആകുന്നു ഞാൻ .
യേശുവിനെ ഒരിക്കലും നേരിട്ട് ആക്രമിച്ചിട്ടില്ലാത്ത ശൗൽ കേട്ട വാക്കുകൾ അവനെ ഞെട്ടിച്ചിരിക്കാം ..യേശുവിനെ ഒരിക്കൽ പോലും ഉപദ്രവിച്ചിട്ടില്ലാത്ത ശൗലിനോട് യേശുപറയുന്നു ” നീ ഉപദ്രവിക്കുന്ന യേശു ആണ് ഞാൻ എന്ന് “
എന്താണ് ഇതിന് അർഥം . ശൗൽ ഓരോ സമയത്തും ക്രിസ്തുവിന്റെ അനുയായികളെ ഉപദ്രവിച്ചിരുന്നപ്പോൾ ഒക്കെയും അവൻ അറിയാതെ ക്രിസ്തുവിനെ ഉപദ്രവിക്കുകയായിരുന്നു . യേശുവിനെ ഉപദ്രവിക്കുന്ന എല്ലാവരും ശൗലിനെ പോലെ തിരഞ്ഞെടുക്കപെടുന്നില്ല . അത് ദൈവീക താത്പര്യമാണ് . ദൈവപ്രവർത്തികളെ ചോദ്യം ചെയ്യാൻ ആർക്കും സാധിക്കുകയുമില്ല . എന്നാൽ ഒരു കാര്യം വ്യക്തമാണ് . യേശുവിനെ ഉപദ്രവിക്കുന്നവർ ആയി ആരും ആകരുത് . ഇത് കൃപയുടെ കാലം . യേശു മടങ്ങി വരും . അവനായി ജീവിക്കുന്നവർ മാത്രം എടുക്കപ്പെടും . അനീതിയും അക്രമവും നീച പ്രവർത്തികളും ആകെ വെടിഞ്ഞു രക്ഷകനായി യേശുവിനെ അംഗീകരിച്ചുകൊണ്ട് ജീവിക്കുവാൻ കർത്താവ് ഭാഗ്യം കൽപ്പിക്കട്ടെ .