പഴയതു കഴിഞ്ഞുപോയി .📕📕📕📕📕📕📕📕📖

Biju Abraham Atlanta.

എല്ലാവരും ആഹ്ലാദത്തോടെ 2019 നെ സ്വീകരിച്ചു . പുതിയ തീരുമാനങ്ങൾ , പുതുക്കിയ ജീവിത ശൈലി . എല്ലാം നല്ലത്‌ . ഒരു പുതിയ വീട്ടിലേക്ക് താമസം ആരംഭിക്കുമ്പോൾ പഴയ ഉപയോഗ ശൂന്യമായ വസ്തുക്കൾ ആരും കൊണ്ടുപോകാറില്ല . ജീർണിച്ച പലതും വിട്ടുകളഞ്ഞേ മതിയാകു . അതുപോലെ തന്നെ നമ്മുടെ ജീവിതത്തിലും നീക്കേണ്ടത് ഒക്കെയും നാം നീക്കിക്കളയണം ..പഴകിയ വെറുപ്പ് , പഴകിയ കോപം ,പഴകിയ നീരസം , പഴകിയ വിധ്വേഷം , പഴകിയ കയ്പ്പ് , പഴകിയ പക , …….. അങ്ങനെ എന്തെല്ലാം .
പഴയതു കഴിഞ്ഞു പോയി സകലവും പുതിയതായി തീർന്നിരിക്കുന്നു . പുതിയ മനോഭാവം , സൗമ്യത , മറ്റുള്ളവരെ ജീവിപ്പിക്കുന്ന മുഖ ഭാവം , ജീവിത ശൈലി , ക്രിസ്തുവിന്റെ മനോഭാവം , അവന്റെ ആർദ്രത ..എല്ലാം നിറയുന്ന ജീവിതങ്ങൾ അനുഗ്രഹിക്കപെടും . ഐശ്വര്യവും സമ്പത്തും അവനുണ്ടാകും . ആത്മീയമായും , ഭൗതീകമായും അവർ അനുഗ്രഹിക്കപെടും. വർഷങ്ങൾ മാറിക്കൊണ്ടേയിരിക്കും എന്നാൽ നമ്മളാണ് മാറേണ്ടത് . പുതിയ വർഷത്തിൽ നമ്മുടെ പഴയ സ്വാഭാവങ്ങൾ പ്രവേശിക്കരുത് , പുതിയ വർഷത്തിൽ നമ്മുടെ പഴകിയ പാപ സ്വഭാവങ്ങൾ പ്രവേശിക്കരുത് . ശുദ്ധീകരിക്കപ്പെട്ട മനസ്സും ഹൃദയവുമായി പുതുവർഷത്തിൽ ജീവിക്കുക . വർഷങ്ങൾ മാറിക്കൊണ്ടേയിരിക്കും നമ്മൾ പാരമ്പര്യത്തിന്റെ ജീർണിച്ച പടിവാതിലിനു വെളിയിൽ വരിക . ലോകത്തിന്റെ വെളിച്ചമായി. പ്രശോഭിക്കുക . എല്ലാവർക്കും സന്തോഷകരമായ പുതുവത്സാരാശംസകൾ .

പരദൂഷണം 🗣

Biju Abraham Atlanta .

വളരെ ദോഷം വരുത്തുന്ന ഒരു ‘കാര്യപരിപാടി’ആണ് ഇത് എന്നതിൽ ആർക്കും തർക്കമില്ല ..എന്റെ പിതാവ് എന്നോട് പറഞ്ഞ രസകരമായ ഒരു കഥ ഓർമ്മയിൽ വരുന്നു . “ഒരു മനുഷ്യനെ കാണ്മാനില്ല ..ലക്ഷണമൊത്ത കഥകളും ‘ അനുബന്ധ കഥകളും ‘വിരചിതമായി ‘.
നാളുകൾ കഴിഞ്ഞു . മരിച്ചു പോയി എന്ന് കരുതിയ മനുഷ്യൻ ഇതാ ബസിൽ വന്നിറങ്ങുന്നു . വന്നുപെട്ടതോ നാട്ടിലെ ഒരു ‘ഇന്റർനെറ്റിന്റെ ‘ മുന്നിലും . ആദ്യത്തെ ചോദ്യം തന്നെ കലക്കി . ” അയ്യോ ഇതാരാ ; നിങ്ങള് പിന്നെ ഇയ്യാള് തന്നെ അല്ലെ ?”

“അത് പിന്നെ ഞാൻ അല്ലാതെ വേറെ വല്ലവരും ആണോ ? ” അപ്പൊ നിങ്ങള് മരിച്ചില്ലേ ? മരിച്ചെന്നാണല്ലോ ഞങൾ അറിഞ്ഞത് .എടോ മരിച്ചാൽ പിന്നെ ഞാൻ ഇവിടെ കാണുമോ ?

“എടോ ഞാൻ മരിച്ചിട്ടൊന്നും ഇല്ല ആരോ വെറുതെ പറഞ്ഞു പ്രചരിപ്പിച്ചതാ .
ഞാൻ അല്ലെ തന്റെ മുന്നിൽ നിൽക്കുന്നത് “

“എന്നാലും അത് എങ്ങനാ ശരിയാകുന്നത് വിശ്വസിക്കാവുന്ന ആളാണല്ലോ അത്‌ പറഞ്ഞത് ?”
നോക്കണേ മനുഷ്യനുണ്ടാക്കുന്ന ഓരോ വയ്യാവേലികൾ ..വേറെ ചിലരുണ്ട് തികച്ചും ‘ ‘സദുദ്ദേശത്തോടെ ‘ തങ്ങളുടെ പ്രോഗ്രാം ‘ നന്നായി അവതരിപ്പിക്കുന്നവർ .” അയ്യോ പിന്നെ അറിഞ്ഞോ ‘നമ്മടെ അവരുടെ കാര്യം ‘. മറ്റൊന്നിനും വേണ്ടി പറയുകയാണ് എന്ന് തോന്നല്ലേ …… പ്രാർത്ഥിക്കാൻ വേണ്ടിയാ ……
നമ്മള് ഇത് ഷെയർ ചെയ്ത് പ്രാര്ഥിച്ചില്ലേ പിന്നെ വേറെ ആരാ ഇതിനൊക്ക മുൻകൈ എടുക്കുന്നത്”. …….. അയ്യോ പരദൂഷണവും ഒരു പാപമാണ്‌ .

അമ്പേറ്റു വീണ അലൻ ചൗ 🏹

Biju Abraham Atlanta

ആൻഡമാൻ ദീപിൽ അറുപതിനായിരം വർഷങ്ങളായി പുറംലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ കഴിയുന്ന സെന്റിനൽ ഗോത്ര വർഗത്തിന്റെ അമ്പേറ്റു വീണു മരിച്ച അലൻ ചൗ ആരായിരുന്നു . 27 വയസ്സ് മാത്രം പ്രായമുള്ള ഒരു ചെറുപ്പക്കാരൻ . അമേരിക്കയിൽ ഓറൽ റോബെർട്സ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം എടുത്ത ഈ ചെറുപ്പക്കാരൻ തന്റെ സുഖ സൗകര്യങ്ങൾ എല്ലാം വെടിഞ്ഞു ധീരമായി അവരുടെ നടുവിലേക്ക് പോയി . ആദ്യ ഉദ്യമത്തിൽ അമ്പേറ്റു തന്റെ കൈവശമുണ്ടായിരുന്ന വേദപുസ്തകം ചീന്തിപ്പോയി. പിന്മാറാൻ തയ്യാറില്ലാതിരുന്ന താൻ തന്റെ രണ്ടാം ദിവസം അവിടേക്ക് പോയി അവിടെ തന്നെ കാത്തിരുന്നത് മരണം . അമ്പേറ്റു എന്നറിഞ്ഞിട്ടും പിന്നിലേക്ക് തിരിഞ്ഞോടാതെ ആ ദീപിന്റെ ഉള്ളിലേക്ക് തന്നെ നടന്നുനീങ്ങിയ ആ ചെറുപ്പക്കാരന്റെ മുഖം മനസ്സിൽ നിന്നും മായുന്നില്ല .
ജീവിതത്തിന്റെ എല്ലാ സുഖങ്ങളും അവസരങ്ങളും വെടിഞ്ഞു താൻ ഒരിക്കലും കണ്ടിട്ടില്ലാത്ത കാട്ടു ജാതിക്കാരിലേക്ക് കടന്നു പോകാൻ തന്നെ പ്രേരിപ്പിച്ച ശക്തി എന്തായിരിക്കാം ? അത് മറ്റൊന്നും അല്ല മുപ്പത്തി മൂന്നര വയസ്സിൽ അഖില ലോകത്തിന്റെയും പാപച്ചുമടുമായി ക്രൂശിലേക്ക് നടന്നു നീങ്ങിയ യേശുവിന്റെ വാക്കുകൾ അക്ഷരംപ്രതി അനുസരിക്കുകയല്ലായിരുന്നോ താൻ ചെയ്തത് . നിങ്ങൾ ലോകം എങ്ങും പോയി സകല സൃഷ്ട്ടിയോടും സുവിശേഷം അറിയിക്കുക എന്ന ദൗത്യം നിറവേറ്റുകമാത്രം ആയിരുന്നു താൻ ചെയ്‍തത് . യേശുവിന്റെ മാർഗം കൊല്ലുന്ന മാർഗ്ഗമല്ല കൊല്ലുന്നവരെയും സ്നേഹത്തിലേക്ക് മാടിവിളിക്കുന്ന മാർഗമാണ് .
തങ്ങളുടെ ഓമന പുത്രന്റെ ശവശരീരം പോലും കാണാൻ കഴിയാത്ത അലന്റെ മാതാപിതാക്കൾ പറഞ്ഞത് ഇപ്രകാരം . ” ആ ഗോത്രവർഗക്കാർക്കു ഒരുദോഷവും ചെയ്യരുത് ദൈവം അവരോടു ക്ഷമിക്കട്ടെ എന്ന് “
കത്തിയെരിയുന്ന ജീപ്പിൽ നിന്നും പുറത്തുചാടി ജീവൻ രക്ഷിക്കുവാൻ രക്ഷിക്കുവാൻ ശ്രമിച്ച പിഞ്ചു കുഞ്ഞുങ്ങളായ ഫിലിപ്പിനെയും , തീമോത്തിയെയും , അവരുടെ പിതാവായ ഗ്രഹാം സ്റ്റൈൻസിനെയും എരിയുന്ന തീയിലെക്കു കൂർത്ത കമ്പിയാൽ കുത്തിവീഴ്ത്തിയ ക്രൂരതയോടു അവരുടെ മാതാവ് ക്ഷമിച്ചതിന്റെ പിന്നിലും പ്രവർത്തിച്ചത് യേശുവിന്റെ സ്നേഹം മാത്രമാണ്. ശതൃക്കളെ സ്നേഹിക്കുന്ന യേശുവിന്റെ നിർമല സ്നേഹത്തിന്റെ മുന്നിൽ തകർന്നു വീഴുന്നത് അന്ധകാരത്തിന്റെ കൊട്ടകളാണ് ..യാതൊരു പ്രതിഭലവും ആഗ്രഹിക്കാതെ യേശുവിനുവേണ്ടി ജീവൻ വെടിയാനും ആളുകളെ പ്രേരിപ്പിക്കുന്നത് രക്ഷകന്റെ മാനവജാതിയോടുള്ള ക്രൂശിലെ സ്നേഹം ഒന്ന് മാത്രമാണ്. യേശു ലോകത്തിന് നൽകുന്നത് സ്നേഹം മാത്രമാണ് . ശതൃക്കളെ സ്നേഹിക്കുന്ന സ്നേഹം , യാതൊരു വ്യവസ്ഥകളും ഇല്ലാതെ നമ്മെ സ്നേഹിക്കുന്ന ദിവ്യ സ്നേഹം . ജീവിക്കുന്നു എങ്കിൽ അവനായി ജീവിക്കുക , മരിക്കുന്നു എങ്കിൽ അവനായി മരിക്കുക. യേശു മടങ്ങിവരും. .

ദൈവ സ്നേഹം 🦅

Biju Abraham Atlanta

ഏറ്റവും ഉയരത്തിൽ കൂട് കൂട്ടുന്ന പക്ഷിയാണ് കഴുകൻ . ഉയരത്തിൽ ഉള്ള ആ കൂട്ടിൽ ജനിക്കുന്ന കഴുകന്റെ കുഞ്ഞിന് സമയാസമയങ്ങളിൽ ഭക്ഷണം , നല്ല സുരക്ഷിതത്വം . അത് തികച്ചും സംതൃപ്‌തനാണ് . എന്നാൽ അതിന് സ്വയം പറക്കാൻ കഴിയില്ല , എങ്ങനെ പറക്കണം എന്നും അറിഞ്ഞുകൂട . എന്നാൽ അതിന് തനിയെ പറക്കുവാൻ സാധിക്കണം എന്ന് നിർബന്ധമുള്ള തള്ള കഴുകൻ അതിന്റെ കൂട് വലിച്ചിളക്കി . അടിസ്ഥാനം മറിഞ്ഞ കഴുകന്റെ കുഞ് താഴേക്കു പതിക്കുന്നു . തന്റെ കുഞ് ചിറകുകൾ ചലിപ്പിച്ചു കൊണ്ട് അത് പറക്കുവാൻ ശ്രമിച്ചു. അൽപ്പം പറന്ന് ക്ഷീണിച്ചു തളർന്നു. താഴേക്ക് പതിക്കുവാൻ. തുടങ്ങിയ അവനെ ആരോ കോരിയെടുത്തു . അത് ആ തള്ള കഴുകൻ ആയിരുന്നു. ഇതുപോലെ തന്നെയാണ് ദൈവത്തിന്റെ നമ്മോടുള്ള കരുതലും പരിപാലനവും . നമ്മുടെ ചിറകുകൾ കുഴഞ് താഴേക്ക് പതിക്കുമ്പോൾ നമ്മെ താങ്ങിയെടുക്കുന്ന ബലമുള്ള കരം വെളിപ്പെട്ടുവരും . അപ്പോഴാണ് നമ്മുടെ വീഴ്ച്ച എന്തിനായിരുന്നു എന്ന് നമുക്ക് മനസ്സിലാകുന്നത് . നമ്മെ ശക്തരാക്കുവാൻ , പ്രതികൂലത്തിന്റെ ഉയരങ്ങൾക്ക് മീതേ പറന്നുയർന്ന് ജീവിതത്തിന്റെ എതിർപ്പുകളെ നേരിടുവാൻ മതിയായ ദൈവകൃപ പകർന്നുതന്നു നമ്മെ പരിശീലിപ്പിക്കുന്ന ദൈവസ്‌നേഹം എത്രയോ വലിയത് ..ഒരുനാൾ ആ കഴുകന്റെ കുഞ് അനന്ത വിഹായസ്സിൽ പറന്നുനടക്കുമ്പോൾ അതിന് ഇനിയും 'താഴ്ചയെ 'ഭയമില്ല കാരണം അതിന്റെ ചിറകുകൾ തനിയെ പറക്കുവാൻ ശക്തമായിക്കഴിഞ്ഞു . നമ്മൾ താഴേക്കു പതിക്കുന്നു എന്ന് തോന്നിയാലും പതറരുത് . നമ്മെ വഹിക്കുവാൻ ശാശ്വത ഭുജങ്ങൾ നമുക്കായുണ്ട് ..ഒരുനാൾ നാം ആകഴുകനെ പോലെ ചിറകടിച്ചുയരും .യെശയ്യാ 40 :30-31 "ബാല്യക്കാർ ക്ഷീണിച്ചു തളർന്നുപോകും , യൗവനക്കാരും ഇടറി വീഴും . എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും , അവർ കഴുകന്മാരെപോലെ ചിറകടിച്ചു കയറും , അവർ തളർന്നുപോകാതെ ഓടുകയും ക്ഷീണിച്ചു പോകാതെ നടക്കുകയും ചെയ്യും ." നമ്മുടെ ശക്തിയെ പുതുക്കി അവനായി കാത്തിരിക്കാം . കർത്താവ് വരുന്നു .

Two Great gifts.🎁🎈

Biju Abraham Atlanta. 🖌

Kids are always happy when they receive gifts from their parents or relatives or any one that they are fond of with.In general most of the gifts are made for entertainment use like toys. But sometimes some parents surprises their children with very useful gifts.
Our Heavenly Father surprised us with ‘two great gifts. ‘ His begotten Son Jesus Christ and the Holy Spirit. Without the work of Holy Spirit no one can accept Jesus as their personal Lord and savior.
We are really blessed with these two great gifts. Human lives would have been a huge disaster without Christ and Holy Spirit. The work of the Holy Spirit is really amazing; He prepares people for the coming Kingdom. He leads the people to Jesus and stays with them in all their walks of life as wonderful counselor and a powerful comforter. He dissect the hearts and minds of the people with the living word of God and convicts them of their sins and leads them to the lord; what a marvelous work. Jesus has promised the world that the comforter will stay with the people until He come back the second time.
Holy Spirit comforts us when we go through deep valleys of life and sustain us in faith with endurance and mercy. The greatest gift of salvation came through Christ Jesus and the assurance of this comes through the Holy Spirit. We may not get enough words to thank our Heavenly Father for these wonderful gifts in our lives.

നിന്നാൽ സകലവും സാധ്യം 💐

Biju Abraham Atlanta

നിർത്താതെ പെയ്യുന്ന പെരുമഴ പോലെ , സകലതും തകർത്തെറിയുന്ന ചുഴലി കാറ്റ് പോലെ , ദുഃഖ ദുരിതങ്ങളുടെ പ്രളയത്തിൽ മുങ്ങിപ്പോയ ഇയ്യോബിനെപോലെ മറ്റൊരു മനുഷ്യനെ എവിടെയെങ്കിലും കാണുവാൻ പ്രയാസമായിരിക്കും . ദൈവവുമായി അനുദിനം ബന്ധപ്പെട്ടിരുന്ന തന്റെ ബന്ധം മുറിഞ്ഞു പോയി എന്ന് തോന്നിക്കുന്ന പോലെ , ദൈവ ശബ്ദം കേൾപ്പാൻ കഴിയുന്നില്ല . ദിക്കറിയാതെ കടലിൽ വട്ടം ചുറ്റുന്ന കപ്പൽ പോലെ , കൺട്രോൾ ടവർ ഉം ആയി ബന്ധം നഷ്ട്ടപെട്ട വിമാനം പോലെ ചുറ്റിത്തിരിയുന്ന അവസ്ഥ . ദൈവത്തിന്റെ അനുവാദത്തോടെ പരീക്ഷിക്കപെടുന്ന ഇയ്യോബ് . ജ്വലിച്ചു നിൽക്കുന്ന സൂര്യനെ മറച്ചു നിൽക്കുന്ന കരി മേഘങ്ങൾ . ചുറ്റും പേടിപ്പെടുത്തുന്ന ഇരുട്ട് മാത്രം ..കേൾക്കുന്നതെല്ലാം ദുഃഖത്തിന്റെ വാർത്തകൾ മാത്രം . പരിഹാസം ചൊല്ലുന്ന ഭാര്യയും , കുറ്റപ്പെടുത്തുന്ന കൂട്ടുകാരും , മക്കൾ നഷ്ട്ടപ്പെട്ട കഠിന ദുഃഖം . ശരീരം മുഴുവൻ വൃണങ്ങളാൽ ബാധിക്കപ്പെട്ടു നീറി വലയുന്ന ഇയ്യോബ് . അപ്പോഴും അവന്റെ ഉള്ളിൽ നിന്നും ഉയർന്നത് ദൈവ സ്തുതികൾ മാത്രം ആയിരുന്നു . "നിനക്ക് സകലവും കഴിയും എന്നും , നിന്റെ ഉദ്ദേശ്യം ഒന്നും അസാധ്യമല്ലെന്നും ഞാൻ അറിയുന്നു " ദൈവത്തിന്റെ വിടുതലിന്റെ കാറ്റ് തന്റെ ഭക്തന് അനുകൂലമായി വീശുന്നു. അത് കാർമേഘ പാളികളെ ഓടിച്ചകറ്റി ഉദയസൂര്യന്റെ കിരണങ്ങൾ അവനു കാണിച്ചു കൊടുക്കുന്നു . വേദനിപ്പിക്കുന്ന അവസ്ഥകളെല്ലാം ഒരു നിമിഷം കൊണ്ട് മാറിപ്പോയി . അവന്റെ വീട്ടിൽ നിന്നും ഉയരുന്നത് മനസ്സ് മടുപ്പിക്കുന്ന 'ശോകഗാനങ്ങൾ 'അല്ല പ്രത്യുത "ഉല്ലാസത്തിന്റെയും ജയത്തിന്റെയും പാട്ടുകൾ ആ നീതിമാന്റെ കൂടാരത്തിൽ " നിന്നും ഉയരുന്നു ..എത്രത്തോളം ദുഃഖത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിപോകുന്നുവോ അതിലും. എത്രയോ ഉയരങ്ങളിലേക്ക് കൈപിടിച്ചുയർത്തുന്ന ഒരു നല്ല രക്ഷകൻ നമുക്കായി ജീവിക്കുന്നു .

രക്ഷിക്കപ്പെടുവാൻ ഞാൻ എന്ത് ചെയ്യേണം ? 🌿🌿🌿🌿

Biju Abraham Atlanta.

യേശു വിളിക്കുന്നത് വ്യക്തികളെയാണ്. കുടുംബങ്ങളായല്ല . അവനെ രക്ഷകനായി സ്വീകരിക്കുന്നവരുടെ പിതാവും , നായകനുമായി അവൻ എപ്പോഴും നിലകൊള്ളുന്നു . ലോകത്തിലെ എല്ലാ വ്യ്കതികളും അവനെ രക്ഷകനായി സ്വീകരിക്കണം എന്ന് അവൻ ആഗ്രഹിക്കുന്നു . അതിൽ നിന്ന് ആരെയും ദൈവം മാറ്റി നിർത്തുന്നില്ല .
ക്രിസ്ത്യാനി കുടുംബത്തിൽ ജനിച്ചവർ പോലും രക്ഷിക്കപ്പെടേണം . തന്റെ തിരു രക്തം അവൻ നമുക്കായി ക്രൂശിൽ ചൊരിഞ്ഞു സാത്താന്റെ നുകത്തിൻ കീഴിൽനിന്നും നമ്മെ മോചിപ്പിച്ചു നമുക്ക് സ്വാതന്ത്ര്യം തന്നു .
എന്നാൽ രക്ഷാ പദ്ധതി വ്യക്തി പരമായതിനാൽ നമ്മൾ വ്യക്തിയായി തന്നെ ആ വലിയ വിലക്ക് നന്ദി പറഞ്ഞു ” കർത്താവേ എന്നെ നിന്റെ മകനായി / മകളായി സ്വീകരിക്കേണമേ . എന്റെ പാപം നീ മോചിച്ചതിനാൽ നന്ദി . വിശുദ്ധിയോടെ ജീവിച്ചു നിന്റെ വരവിൽ എടുക്കപ്പെടുവാൻ എന്നെ അംഗീകരിക്കേണമേ ” നിസ്സാരം എന്ന് നമുക്ക് തോന്നും എങ്കിലും വ്യക്തിപരമായി വിശ്വസിച്ചുകൊണ്ടുള്ള പ്രാത്ഥനയെ ദൈവം സ്വീകരിക്കും ..അങ്ങനെ രക്ഷിക്കപ്പെടുന്നവരുടെ കൂട്ടമാണ് ദൈവകുടുംബം. Acts 2:47 ” കർത്താവ് രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോട് ചേർത്തുകൊണ്ടിരുന്നു “. ക്രിസ്തീയ കുടുംബങ്ങളിൽ ജനിച്ചാൽ മാത്രം ആരും ക്രിസ്ത്യാനി ആകുന്നില്ല . വ്യകതിപരമായി അവനെ വിശ്വസിച്ചുകൊണ്ട് പ്രാർത്ഥനയിൽ കൂടി സ്വീകരിക്കുന്ന നിമിഷം അവൻ ക്രിസ്തുവിന്റെ ശരിയായ ആനുകാരിയായി മാറും . അതിനുള്ള ഭാഗ്യം ഏവർക്കും സാധ്യമാകട്ടെ ..നാം ജീവനോടെ ഇരിക്കുമ്പോൾ മാത്രം സാധിക്കുന്ന ഈ നല്ല അവസരം പ്രയോജനപ്പെടുത്തുവാൻ സാധിക്കട്ടെ ..നമ്മുടെ കർത്താവ് വരുന്നു .

സർപ്രൈസ് പാർട്ടികൾ 🎂

Biju Abraham Atlanta.🖌

കുട്ടികൾക്ക് യാതൊരു പ്രതീക്ഷയും ഇല്ലാതെ ഇരിക്കുമ്പോൾ മാതാപിതാക്കൾ അവരുടെ അടുത്ത കൂട്ടുകാരെ ഒക്കെ വിളിച്ചു കൂട്ടി അവർക്കു ബര്ത്ഡേ പാർട്ടി കൊടുക്കാറുണ്ട് . അത് അവർക്ക് സന്തോഷം നൽകുന്ന ‘സർപ്രൈസ് ‘ആയിരിക്കും . ദൈവവും പലപ്പോഴും നാം ചിന്തിക്കാതിരിക്കുമ്പോൾ നമുക്ക് ‘സന്തോഷത്തിന്റെ സർപ്രൈസ് ‘തരും . പലപ്പോഴും ദൈവത്തിന്റെ പ്രവർത്തികൾ നിഗൂഢമാണ് . കഠിന വേദനയുടെ നടുവിലും , ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്കും മുന്നിലും നാം പതറാതെ വിശ്വസിക്കണം . എങ്ങോട്ട് എന്ന് അറിയാതെ 'വിളിച്ച' ശബ്ദത്തിൽ വിശ്വസിച്ച അബ്രഹാമിനെപോലെ , വള്ളവും വലയും ഉപേക്ഷിക്കുവാൻ പറഞ്ഞപ്പോൾ ചോദ്യം ചെയ്യാതെ അനുസരിച്ച ശിഷ്യന്മാരെ പോലെ ....വിശ്വസിക്കുന്നവർക്ക് നമ്മുടെ വാത്സല്യ പിതാവ് ഈ ലോകത്തിലും ,വരും രാജ്യത്തിലും നമുക്ക് വേണ്ടി സർപ്രൈസുകൾ ഒരുക്കി കാത്തിരിക്കുന്നുണ്ട് .."അവൻ ഒരുക്കിയിട്ടുള്ളത് ഒരു കണ്ണും കണ്ടിട്ടില്ല ,ഒരു ചെവിയും കേട്ടിട്ടില്ല ,ഒരു മനുഷ്യന്റെയും ഹൃദയത്തിൽ പോലും തോന്നിയിട്ടും ഇല്ല . "

എന്തു കൊണ്ട് എനിക്ക് ഇങ്ങനെ വന്നു. ?

Biju Abraham Atlanta .

നമ്മുടെ ഒക്കെ ജീവിതത്തിൽ പല സമയങ്ങളിലും ഉയർന്നു വരുന്ന ചോദ്യമാണ് ഇത് . നമുക്ക് ഇഷ്ടമില്ലാതെ വരുന്ന കാര്യങ്ങളിൽ മാത്രമാണ് ഇതു പോലെയുള്ള ചോദ്യങ്ങൾ നാം ദൈവത്തോട് ചോദിക്കുന്നത് . വർഷങ്ങൾക്ക് പിറകിൽ കേരളത്തിൽ ഒരു വലിയ ട്രെയിൻ ആക്‌സിഡന്റ് സംഭവിച്ചു . എന്റെ ഒരു സുഹൃത്തടക്കം അനേകർ മരണമടഞ്ഞു . അതാണ് പെരുമൺ ദുരന്തം ..ആ ട്രെയിനിൽ യാത്ര ചെയ്യേണ്ടിയിരുന്ന ഒരു ദൈവദാസൻ . തന്റെ ഡ്രൈവർ താമസിച്ചതിനാൽ വളരെ അസ്വസ്ഥനായി ,എന്നാൽ ആ ഒറ്റ കാരണത്താൽ അദ്ദേഹം ആ അപകടത്തിൽ പെടാതെ രക്ഷപെട്ടു . ചിലർക്ക് ജീവൻ നഷ്ട്ടപ്പെടുന്നു ; ചിലർക്ക് ജീവൻ തിരികെ കിട്ടുന്നു .
രക്ഷിക്കപ്പെട്ട ദൈവപൈതലിന് മരണം ഒരു നഷ്ട്ടമാണോ ? പലപ്പോഴും മരണത്തെ നമ്മൾ ഒരു നഷ്ട്ടമായി ചിന്തിക്കാറുണ്ട് . ജീവിച്ചിരിക്കുന്ന ആളുകൾക്ക് മരണത്താൽ ഭൂമിയിൽ നിന്നും മാറുന്നവർ വലിയ വേദനയുണ്ടാക്കും ..അവരുടെ സ്നേഹ സാമീപ്യം ,നമ്മിൽ നിന്ന് അകന്നു പോകുന്നു ..തീർച്ചയായും ആ ദുഖത്തിന് കാരണമുണ്ട് . എന്നാൽ അവർ ദൈവത്തിന്റെ സമീപത്തു സുരക്ഷിതരാണെന്നും അവർ നിത്യജീവിതത്തിനായ് മാറ്റപ്പെട്ടു എന്ന സത്യവും മനസ്സിലാക്കുമ്പോൾ നമ്മുടെ വേദനകൾ മാറിപ്പോകണം . നമ്മൾക്ക് സ്നേഹിക്കുവാൻ കഴിയുന്നതിലും എത്രയോ ഉപരിയായി നമ്മെ സ്നേഹിച്ചു സംരക്ഷിക്കുവാൻ കഴിവുള്ള ഒരു നിത്യ പിതാവ് നമുക്കുണ്ട് .അതാണ് ബൈബിൾ നൽകുന്ന പ്രത്യാശ . നമ്മെ ജീവിപ്പിക്കുന്ന ജീവനുള്ള പ്രത്യാശ . മരണം മാറി ജയം വരുന്ന ഒരു നല്ല ദിനം വരുന്നു . അതിനായ് കാത്തിരിക്കുന്നവർ ഭാഗ്യവാന്മാർ .

ആശ്രയിക്കാനൊരു ദൈവം

Biju Abraham Atlanta

നമ്മുടെ ഭാവനാസൃഷ്ട്ടി ആയ ദൈവത്തിന് നമ്മെ സഹായിപ്പാൻ കഴികയില്ല . ദൈവം സർവ്വതിനും ഉടമസ്ഥനും ,ഉന്നതനും , സർവ്വവ്യാപിയും , ആയിരിക്കേണം . നമ്മുടെ ബലഹീനതകളിൽ ബലവാനായി അവൻ കൂടെ ഉണ്ടാകണം . മാനവകുലത്തിന്റെ മുഴുവൻ രക്ഷക്കുമായി യേശു കുരിശിൽ യാഗമായി . ക്രൂശിൽ കിടന്ന യേശുവിനെ നോക്കി പരിഹാസികൾ ആരവം മുഴക്കി . അവരുടെ കാഴ്ചപ്പാടിൽ അവൻ യഥാർത്ഥ ദൈവമെങ്കിൽ അവനിങ്ങനെ സംഭവിക്കുമോ ?
മറുപടി വാക്കുകളിൽ അല്ല , പ്രവൃത്തിയിൽ യേശു ലോകത്തിനു തെളിയിച്ചു . മരണത്തെ ജയിച്ചവൻ മൂന്നാം ദിനം കല്ലറയെ ഭേദിച്ച് , റോമാ സാമ്രാജ്യത്തിന്റെ മുദ്രയും തകർത്തു വെളിയിൽ വന്നു . വീണ്ടും വരും എന്ന വാഗ്ദത്തവുമേകി സ്വർഗ്ഗത്തിലേക്കു കരേറി പോയി .
തന്നെ വിളിച്ചപേക്ഷിക്കുന്നവർക്ക് അവൻ ഉത്തരം അരുളുന്നു . തന്റെ കാര്യസ്ഥനായ പരിശുദ്ധാത്മാവു അനേകരെ അവനായി ഒരുക്കുന്നു. വിളിച്ചാൽ വിളികേൾക്കുന്ന ഒരു ദൈവം നമുക്കായി ജീവിക്കുന്നു . ഈ ദൈവം എന്നും നമ്മുടെ ദൈവം . അവൻ ആരാധനക്ക് യോഗ്യൻ ..അവനിൽ വിശ്വസിക്കുന്നവർക്ക് ഒരു പ്രത്യാശയുണ്ട് …………മരണത്തിനപ്പുറമുള്ള പ്രത്യാശ ..ഒരുക്കപ്പെടുന്ന ഒരുനിത്യ രാജ്യത്തിൽ നമ്മെ ചേർത്തുകൊള്ളും എന്ന പ്രത്യാശ . കാരണം അവൻ ജീവനുള്ള ദൈവമാണ് .