Not my will but Thy will Lord

Biju Abraham Atlanta.

As humans, it is so difficult to confront with the unexpected challenges in life.Rather it is quite normal to get excited meeting with the delightful things in life.
But psalmist praises God “ I will bless the Lord at all the times “.
Is it possible to be in a happy mood all the time? Absolutely not at all .
When we go through the drowning experiences of life how will we be able to pray and seek His face ?.
King David who wrote these verses went through the deepest pits of his life. He lost his dear son and then he realized the value of life and decided to surrender to the will of ‘the king of kings.’
Then the beautiful verse came out “ I will bless the lord all the times and His praises shall continually be in my mouth.”
He proved it on all occasions; at the times of happiness and at the times of sorrow as well.
It is quite natural that we like to keep our precious and dear ones with us always or as much as we can. Heavenly Father likes to see His ‘dear ones ‘with Him also. When the psalmist found out the truth of this he knew “ my son is in a safe and secure place with my precious Lord “ so even though when I go through the valley of mourning “ still I will bless my Lord and His praises shall continually be in my mouth “

എന്റെ തല വെട്ടിയ ദ്രോഹി , നിനക്കെന്റെ 🤺ആത്മാവിനോട് എന്ത് ചെയ്യാൻ കഴിയും

Biju Abraham Atlanta.

ഒരു ദിവസം രാവിലെ ഞാൻ കോളേജിൽ പോകുവാൻ ബസ് സ്റ്റോപ്പിൽ പോയപ്പോൾ കണ്ടതായ ഒരു കാര്യം ആണ് വിവരിക്കുന്നത് . ഞങ്ങൾക്ക് വളരെ അടുത്തറിയാവുന്ന ഒരു വ്യക്തി തനിക്കുണ്ടായ വലിയ പ്രയാസ വേളയിൽ പരസ്യമായി എഴുതി തൂക്കിയ ബോർഡിലെ വാചകങ്ങൾ ആണ് മുകളിൽ കാണുന്നത് . തന്റെ വീട്ടിലേക്കുള്ള പൈപ്പിന്റെ മുകൾ ഭാഗം തനിക്ക് ശത്രുതയുള്ള ആൾ മുറിച്ചു കളഞ്ഞു . വെള്ളം ചീറ്റിയൊഴുകുന്നു . ആവെള്ളം ഒന്ന് നിർത്തുവാൻ പോലും ശ്രമിക്കാതെ ; മുകൾ പറഞ്ഞ ബോർഡ് അയ്യാൾ അതിന്റെ മുന്നിലായി കെട്ടിയിട്ടു . അതാണ് ഞാൻ കണ്ട കാഴ്ച . തന്റെ താത്വിക ചിന്തയിൽ ഒഴുകി വരുന്ന ‘വെള്ളത്തെ ‘തന്റെ ‘ആത്മാവായും ‘പൈപ്പിനെ തന്റെ ‘ശരീര ആയും നമ്മൾ മനസ്സിലാക്കണം . ലളിതമായി പറഞ്ഞാൽ " എടോ മനുഷ്യനെ നീ എന്റെ ‘ടാപ്പ് ഊരികൊണ്ടു പോയാലും ഒഴുകിവരുന്ന വെള്ളത്തെ ഇല്ലാതാക്കുവാൻ , നിർത്തുവാൻ നിനക്ക് കഴിയില്ലല്ലോ എന്ന് " കുറച്ചു വഴക്കുണ്ടാക്കി ചീത്തയും വിളിച്ചു രംഗം മോശമാക്കാതെ പ്രതികരിച്ച ആ വ്യക്തിയെ ജീവകാലത്തു എങ്ങനെ മറക്കും . ലോകത്തിൽ പിശാച് പലപ്പോഴും നമ്മുടെ അവകാശങ്ങൾക്ക് തടയിടും . നന്മകൾ മുടക്കും . അടുത്ത സുഹൃത്തുക്കളെ പോലും വേർപിരിക്കും ,കുടുബത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കും , കുട്ടികളെ വഴിതെറ്റിക്കും , നമ്മുടെ ദൈവത്തോടുള്ള ബന്ധത്തിന്റെ തീവ്രത അനുസരിച്ചു അവന്റെ ശല്യവും കൂടും ..അപ്പോഴും പതറാതെ നമുക്ക് പറയാൻ കഴിയണം " എന്റെ തല വെട്ടിയ പിശാചേ ; നിനക്കെന്റെ ആത്മാവിനെ എന്ത് ചെയ്യാൻ കഴിയും. ?

66 മുറികളിലെ അത്ഭുത രഹസ്യങ്ങൾ 🕌

Biju Abraham Atlanta

ലോകത്തിന്റെ മുന്നിൽ ഈ മഹാസൗധത്തിന്റെ 66 മുറികളും ആർക്കും , ഏതു നേരവും കടന്നു ചെന്ന് അതിലുള്ള വിലപിടിച്ച നിക്ഷേപങ്ങൾ സ്വന്തം ആക്കുവാൻ അതിന്റെ ഉടമസ്ഥൻ അനുവദിച്ചിരിക്കുന്നു . വളരെ വിലയേറിയതും , എന്നാൽ എത്ര എടുത്താലും തീർന്നുപോകാത്ത ഈ അക്ഷയ ഖനികൾ വരും തലമുറകൾക്ക് കൂടി ശേകരിക്കപ്പെട്ടിരിക്കുന്നു എന്നത് ഒരു അത്ഭുതം തന്നെയാണ് ..ഇതിന്റെ ആദ്യത്തെ മുറിയിൽ പ്രപഞ്ച സൃഷ്ട്ടാവ് കൂടിയായ ഈ മഹാ ശില്പിയുടെ സൃഷ്ട്ടി വിവരണങ്ങളും , അതിന്റെ എല്ലാ കാര്യങ്ങളും ശേകരിക്കപ്പെട്ടിരിക്കുന്നു . അതുപോലെ തന്നെ ഈ കൊട്ടാരത്തിലെ എല്ലാമുറികളിലും വിലയേറിയതും നിസ്തുല്യവുമായ നിരവധി രഹസ്യങ്ങൾ മറഞ്ഞു കിടക്കുന്നു . വേറൊരു അത്ഭുതം എന്നത് ഇതിലെ എല്ലാ നിക്ഷേപങ്ങളും അതുല്യവും അമൂല്യവും എങ്കിലും ഈ ലോകത്തിലെ ഒരു കള്ളനും അത് മോഷ്ടിക്കാൻ സാധിക്കുകയില്ല , പുഴുവിനോ തുരുമ്പിനോ അതിനെ നശിപ്പിക്കാൻ സാധ്യവുമല്ല . ഇതിലെ അവസാന മുറിയിൽ മറഞ്ഞിരിക്കുന്ന നിധി അതിലേക്കാണ് ലോകം മുഴുവനും ഉറ്റുനോക്കുന്നത് . ഇതിന്റെ അവസാനത്തെ 66 ആമത്തെ മുറിയുടെ ഭിത്തിയിൽ ഇപ്രകാരം എഴുതിയിരിക്കുന്നു . ഇതിലും വലിയ ഒരു കൊട്ടാരം പുതുതായി ഒരുക്കി ഇതിന്റെ ഉടമസ്ഥൻ മടങ്ങി വരുന്നു എന്ന് . ആ സന്തോഷത്തെ പൂർണമായും ഉൾക്കൊണ്ടുകൊണ്ട് നമുക്കും വിളിച്ചു പറയാം ആമേൻ കർത്താവായ യേശുവേ വേഗം വരേണമേ എന്ന് .

പുതിയ മനുഷ്യരും പഴയ ആയുധങ്ങളും

Biju Abraham Atlanta.🖌

നമ്മൾ ഒരു യുദ്ധക്കളത്തിലാണ് . കാലം ഏറെ പിന്നിട്ടെങ്കിലും ശത്രു ഇന്നും പഴയ പാമ്പ് തന്നെ ..ദൈവമുഖം വാസ്തവമായി അനേഷിക്കുന്ന ഏവരും ഈ ‘ ‘ശത്രുവിന്റെ ‘ ശത്രുക്കളാണ് . “നമുക്ക് പോരാട്ടം ഉള്ളത് ജഡരക്തങ്ങളോടല്ല ; ……….വാഴ്ചകളോടും ……അധികാരങ്ങളോടും ……ഈ അന്ധകാരത്തിന്റെ ……..ലോകാധിപധികളോടും ….സ്വർലോകങ്ങളിലെ ……ദുഷ്ടാത്മാ ……സേനകളോടും അത്രേ .” ( ephesians 6:12) .
അതിനുള്ള ആയുധങ്ങൾ … ദൈവത്തിന്റെ സർവായുധവര്ഗങ്ങളാണ് . Ephesians 6:10–24.
അരക്കു …… സത്യം
കവചം …………നീതി
ചെരുപ്പ് …. സമാധാന സുവിശേഷത്തിനായുള്ള ഒരുക്കം .
പരിച …… വിശ്വാസം .
ശിരസ്ത്രം ….. രക്ഷ .
വാൾ ….. ദൈവവചനം .
പടക്കളത്തിൽ പടയാളി എപ്രകാരം ഒരുക്കമുള്ളവൻ ആയിരുന്നുവോ അതുപോലെതന്നെ ‘ആത്മീയപോരാളിയും ‘ എപ്പോഴും ഒരുക്കം ഉള്ളവനായിരിക്കണം . ‘നിത്യ ശത്രുവിനെ ‘എതിരിടുവാൻ ശക്തമായ ആയുധങ്ങൾ തന്നെയാണിവ .കാലപ്പഴക്കത്താൽ മൂർച്ച കുറയാത്ത ഈ നല്ല ആയുധങ്ങൾ ധരിച്ചുകൊണ്ട് ശത്രുവിനെ എതിർക്കാം. വിജയം തരുന്നവൻ ദൈവമാണ് .

‘The chosen vessel’

Biju Abraham Atlanta.

Long time of ‘waiting ‘ outside left a lot of ‘dust’ and ‘dirt’ made my look so ugly and dark………
Didn’t I ever realize that I have a purpose in My life too……….
Everything seemed so obscure and feeble covered My visions far beyond My ‘sights . ‘Many sounds of the world deafened my ears from hearing the ‘joyous music ‘still playing inside the house……….
Shame and despair brought my head down………
Tears of sorrow filled my heart and I saw only the ‘dark clouds ‘ above the sky. so scared of the sound of heavy rain and ;
Marching tempest shook my body with fear and despair ………
“ where does my help come from “ I thought……
“ Your help come from the maker of heaven and the earth I heard…..
Now I can see a ‘rainbow ‘shines above the dark clouds so bright and radiant.
still brings the rain of hope and joy so profound……..
Heard My Masters voice “ clean the dust and fill the water….. and I am going to make my ‘first miracle ‘.
Soon did I realize the mere water inside me now turn into a ‘beautiful wine ‘……
Now I understand the purpose of my life to sweeten the many to come……
Then I heard the sound saying he is a ‘chosen vessel ‘………

Dr Live” ലേക്ക് മാന്യ പ്രേക്ഷകർക്കു സ്വാഗതം .

Biju Abraham Atlanta .


ഇന്നത്തെ നമ്മുടെ ഈ episode ഇൽ പ്രോഗ്രാം ഡയറക്ടർ ‘curious കുഞ്ഞമ്മ ‘ യും Dr Smily യും തമ്മിലുള്ള അഭിമുഖം .

Curious കുഞ്ഞമ്മ : കഴിഞ്ഞ നമ്മുടെ എപ്പിസോഡിൽ ” കണ്ണുകടി ” യെ പറ്റി Dr Efficient ഇൽ നിന്നും വിശദമായി നാം കേട്ടു ..ഇന്ന് നാം ചർച്ച ചെയ്യുന്നത് ” ‘വിശ്വാസികളുടെ ഹൃദ്രോഗങ്ങൾ ‘ ആണ് ..വിശ്വാസികളുടെ ഇടയിൽ സാധാരണ കണ്ടുവരുന്ന ഹൃദ്രോഗങ്ങളായ ” അസൂയ , പക , വിദ്വെഷം ” മറ്റ് അനുബന്ധ രോഗങ്ങളായ ‘ ജഡമോഹം ‘ ‘കൺമോഹം ‘ ‘ജീവനത്തിന്റെ പ്രതാപം ‘ എന്നീ വിഷയങ്ങളെ കുറിച്ച് വിശ്വാസി ഹൃദയങ്ങളിൽ ”സ്‌പെഷലൈസ് ‘ ചെയ്ത് Electro cardio gram ഡിപ്ലോമ നേടിയ Dr സ്മൈലി യെ നമുക്ക് കൈയ്യടിച്ചു സ്വാഗതം ചെയ്യാം .
Curious കുഞ്ഞമ്മ : ഹലോ Dr സ്മൈലി ‘Doctor Live ‘ലേക്ക് സ്വാഗതം
ഡോക്ടർ : താങ്ക്‌യൂ ….താങ്ക്യൂ .

Kurious കുഞ്ഞമ്മ : ഏതെല്ലാം തരത്തിലുള്ള രോഗങ്ങളാണ് സാധാരണയായി ‘വിശ്വാസി ഹൃദയങ്ങളെ ‘ ബാധിക്കുന്നത് ?.
ഡോക്ടർ സ്‌മൈലി : ചോദ്യത്തിലുള്ളത് പോലെത്തന്നെ വിശ്വാസികളെന്ന് വൃഥാ അഭിമാനിക്കുകയും എന്നാൽ അതിനുവിരുദ്ധമായ ജീവിത ശൈലി ഉള്ളവരെയാണ് സാധാരണയായി ഈ രോഗങ്ങൾ ബാധിക്കാറുള്ളത് ..ജന്മനാ ആരും ഈ വൈകല്യങ്ങൾക്കു വിധേയരാകുന്നില്ല ..പ്രായപൂർത്തിയായ ”അല്പവിശ്വാസികളിൽ ‘ കാണുന്ന ഇത്തരം രോഗങ്ങളെ ഞങ്ങൾ Drs’s ന്റെ ഭാഷയിൽ ”കൊറോണറി ആന്റി ക്രിസ്റ്റോ വിക്കഡ്‌ ഫീലിംഗ് സിൻഡ്രോം ” ‘ CACWFS ‘ എന്ന് വിളിക്കും ..വളരെ ലളിതമായി പറഞ്ഞാൽ ഹൃദയത്തിലുണ്ടാകുന്ന ക്രിസ്തുവിരുദ്ധ ദുഷ്ചിന്തകളുടെ കോൺട്രോളില്ലാത്ത സിൻഡ്രോം എന്ന് ചുരുക്കം .
Curious കുഞ്ഞമ്മ : വിശ്വാസികളുടെ ഇടയിൽ ‘ഹൃദയമുള്ളവരെ ‘ മാത്രമെ ഇത് ബാധിക്കാറുള്ളോ ?.അതോ ‘ഹൃദയം ‘ഇല്ലാത്തവരെയും ഇത് ബാധിക്കാറുണ്ടോ ?. പ്രാരംഭലക്ഷണങ്ങൾ എന്തോക്കെയാണ് ?

Dr smily : വിശ്വാസികളുടെ ‘കമ്മ്യൂണിറ്റിയിൽ ഇമ്മ്യൂണിറ്റി ‘ കുറഞ്ഞ ബലഹീന വിശ്വാസികളിൽ വളരെ പെട്ടെന്ന് ചാടിപിടിക്കുന്ന ചില അസുഖങ്ങളാണ് , അസൂയ , പക , വിധ്വേഷം , ജഡമോഹം , കാണ്മോഹം , ജീവനത്തിന്റെ പ്രതാപം . എന്നീ രോഗങ്ങൾ ‘ഡീമൻ കുലോസിസ് ‘ ( Demon culosis ) എന്ന പ്രത്യേകതതരം കൊതുകുകൾ ആണ് വിശ്വാസികളിൽ ഈരോഗം കുത്തിവെക്കുന്നത് ..നമ്മുടെ ശ്രവണേന്ദ്രിയത്തിന് (Ear Cavity ))മുകളിലായി പറന്ന് നിന്ന് ഒരു വിചിത്രമായ റാപ് മ്യൂസിക്കും പാടി നമ്മെ പാതി മയക്കിയതിനുശേഷം ; മുകൾ പറഞ്ഞ അസുഖങ്ങളുടെ മാരക രോഗാണുക്കൾ നമ്മിലേക്ക്‌ കുത്തിവെയ്ക്കും ..ഈ രോഗാണുക്കൾ ശുദ്ധരക്തധമനികളിൽകൂടി അതിവേഗം ഹൃദയത്തിലെത്തി അടിഞ്ഞുകൂടി വിശ്വാസികളെ ഹൃദ്രോഗികളാക്കി മാറ്റും ..’കോപം നിറഞ്ഞ മുഖഭാവം ‘ തുറിച്ച കണ്ണുകൾ ‘ കെട്ടുപൊട്ടിയ നാക്ക് ‘ ‘ഏഷണിക്കായുള്ള പരവേശം ‘ ‘കൂടെകൂടെയുള്ള തലചൊറിച്ചൽ ‘ പിന്നെ കൈ കൊടുക്കുമ്പോൾ ഒരു വിരൽ മാത്രം ചുമ്മാ നീട്ടുക , എല്ലാറ്റിനെയും കുറ്റം പറയുക , സാക്ഷ്യത്തിൽ കൂടി കുത്തുക , മറ്റുള്ളവരുടെ വീഴ്ച കണ്ടു ചിരിക്കുക . ഇവയൊക്കെ ഈ രോഗത്തിന്റെ ചില പ്രാരംഭ ലക്ഷണങ്ങൾ മാത്രം .

Curious കുഞ്ഞമ്മ : wow wonderful ……..ഇത് ഇത്രയും കുഴപ്പമുള്ള രോഗമാണെന്ന് അറിഞ്ഞിരുന്നില്ല . …. Wow .
പിന്നെ ഡോക്ടറെ ‘ 60 വയസ്സുള്ള ഒരു യുവാവിന്റെ’ ചോദ്യം ആണിത് .

Dr smily : ആ ചോദിച്ചോളൂ ……
ഞാൻ ഒരു വിശ്വാസിയാണ് . എന്നാൽ എന്റെ പ്രശനം എനിക്ക് അസുഖം ഉണ്ടോ ഇല്ലയോ എന്ന സംശയമാണ് . പലരുടെയും ജീവിതം കാണുമ്പം എന്റെ ഹൃദയത്തിന്റെ ഉള്ളിലൊരു ‘ വിലങ്ങലും കുത്തും ‘ എന്നാൽ ഞാൻ ‘ഹൃദയ ശൂന്യനായതുകൊണ്ട് ‘ ഇത് ഈ ‘. കുണ്ടന്ത്രണ്ടാംപിടിച്ച അസുഖം നിങ്ങക്ക് വരതില്ലന്നാ ഭാര്യ പറയുന്നത് . വെറും 60 കഴിഞ്ഞ ഒരുയുവാവായ എനിക്ക് ഇത് വരുമോ ഡോക്ടർ ? പലരും ‘നല്ലവാഹനങ്ങളിലൊക്ക church ഇൽ വരുമ്പോൾ എനിക്ക് ഒരുതരം പരവേശം വരും ‘ചങ്കിന്റെ ‘മധ്യഭാഗത്തായി ഒരു തരം വിലങ്ങലും . പിന്നെ സാക്ഷ്യത്തിൽ കൂടി അവർക്കിട്ടൊന്ന് കൊടുക്കുമ്പോഴാ ഏതോ ഒരൽപം ആശ്വാസം ….ആകെ ഒരു കൺഫ്യൂഷൻ . എനിക്ക് ‘ ഈ സൂക്കേട് ‘ ഒന്നും ഇല്ല എന്നാ എന്റെ ഒരു , ……..ഏത് .

Dr smily : നിങ്ങൾ തികച്ചും ഒരു രോഗി ആണ് . ‘അസൂയയുടെ ‘അമിതമായ വളർച്ച നിങ്ങളുടെ ഹൃദയത്തിന്റെ പാർശ്വഭിത്തിയിൽ കാണുവാൻ കഴിയും . ഒരു നല്ല ‘സ്കാനിംഗ് ,കൂടിയേ തീരു . ‘ഒരു ഹെവൻലി ബ്ലഡ് ട്രാൻസ്ഫ്യൂഷ്യനിൽ ‘കൂടി നിങ്ങളുടെ ഈ രോഗം മാറ്റിയെടുക്കാം . ”ഡെയ്‌ലി ഡിവോഷണൽ ‘ tablets കഴിക്കുന്നതും വളരെ പ്രയോജനം ചെയ്യും .
Curious കുഞ്ഞമ്മ : വളരെ നന്ദി ……….ഇനിയും നമ്മുടെ അടുത്ത എപ്പിസോഡിൽ ‘ വിശ്വാസികളുടെ ചൊറിച്ചിൽ ‘ എന്നവിഷയവുമായി നാം കാണുന്നത് വരെ നമസ്കാരം .

Purpose of Life

Biju Abraham Atlanta .

Trees grow bear fruits to feed the hungry……
Nightingale make melodious notes to welcome the dawn.
Where the sun stretches his hands to wipe away ;the morning tears of green meadows and pastures ……
Cool breeze soothes the weary ; whistles and whispers the notes of hope to carry……
Peacock dance with the full blown beauty as if trying to impress the ‘Master’……
But where is the man; “crown of all creations” still trying to find out the purpose of life…….

നുറുങ്ങു ചിന്തകൾ

ബിജു എബ്രഹാം അറ്റ്ലാന്റ

ശക്തിയേറിയ ചൂളയിൽ നിന്ന് മാത്രമെ മേൽത്തരമായ പൊന്ന് വെളിയിൽ വരുകയുള്ളു ……

ഒരു നല്ല ഗായകൻ എത്രയും നന്നായി പാടിയാലും ; കുറച്ചുകൂടി മനോഹരം ആക്കാമായിരുന്നു എന്ന അവനുള്ള തോന്നൽ ആയിരിക്കണം നമുക്ക് ആരാധനയിലും ഉണ്ടാകേണ്ടത് . ദൈവത്തിന് നമ്മുടെ ഏറ്റവും ‘ഉത്തമം ‘ഇനിയും നല്കിയിട്ടില്ലന്നുള്ള തിരിച്ചറിവിൽ നിന്നും ‘ഉത്തമമായ ആരാധന’വെളിപ്പെടും ………

ഞാൻ എന്റെ കഴിവിൽ ആശ്രയിക്കുമ്പോൾ ദൈവം കാഴ്ചക്കാരൻ ആകും . എന്നാൽ എന്റെ കൈ കുഴയുമ്പോൾ അവൻ തന്റെ കൈ എനിക്കായ് നീട്ടും ………

ഈ ലോകത്തിൽ നശിച്ചു പോകുന്നതിനുവേണ്ടി നമ്മൾ കൂടുതൽ സമയം ചിലവഴിക്കുകയും ; നിത്യതയിലേക്കു വേണ്ടതിനായി എന്തെങ്കിലും പ്രവർത്തിക്കുവാൻ മനഃപൂർവം മറന്നുപോകുകയും ചെയ്യുന്നു ………

എന്റെ ഇല്ലായ്മ അറിയുമ്പോളാണ് മറ്റുള്ളവരുടെ വലിപ്പം ഞാൻ അറിയുന്നത് ….

നമ്മോടു തെറ്റ് ചെയ്യുന്നവരോട് നാം ക്ഷമിക്കുന്നത് ദൈവം അവരെ ശിക്ഷിക്കട്ടെ എന്ന ചിന്തയിൽ ആകരുത് ………..

ലോകത്തിൽ ”ഉന്നതനിലയിൽ ‘ ജീവിക്കുന്നവരെ നോക്കി പലരും പറയും “അവർ എത്ര അനുഗ്രഹിക്കപെട്ടവർ എന്ന് “. എന്നാൽ ഒരു നല്ല വെള്ളപ്പൊക്കത്തിന് ആരെയും “താഴ്ന്നനില” യിൽ ആക്കുവാൻ ഒരുനിമിഷം മതി ……….

ലൗകീകരെ ലോകവും ആത്മീകരെ ദൈവവും ഇഷ്ടപെടും …………

നുറുങ്ങുചിന്തകൾ

Biju Abraham Atlanta.

വെളിച്ചം മറയുമ്പോഴാണ് അന്ധകാരം വ്യാപിക്കുന്നത് . യേശു ലോകത്തിന്റെ വെളിച്ചമാണ് ..അവനില്ലാത്തിടത്ത് അന്ധകാരം പരക്കും ……………: യേശുവിന്റെ പ്രവൃത്തിയിലൂടെയാണ് ക്രൂശിൽ കിടന്ന മനസാക്ഷി മരിച്ചിട്ടില്ലാത്ത കള്ളൻ അവനെ തിരിച്ചറിഞ്ഞത് ......... പ്രാർത്ഥിക്കുമ്പോൾ യാചകന്റെ ഹൃദയവും , ആരാധിക്കുമ്പോൾ അടിമയുടെ വിനയവും നമുണ്ടാകേണം ............ പരിശുദ്ധാത്മാവ് പാപം ഒഴികയുള്ള നമ്മുടെ ബലഹീനതകളിലെ തുണ നിൽക്കൂ .........

സമ്പൂർണ സമർപ്പണം ദൈവം നമ്മിൽ നിന്നും പ്രതീക്ഷിക്കുന്നു . കാരണം യേശു തന്നെ മുഴുവനായി നമുക്കായി ക്രൂശിൽ സമർപ്പിച്ചു ……

നമ്മുടെ ജഡം ഉയരുമ്പോൾ പിശാച് സന്തോഷിക്കുകയും , ആത്മാവ് ചലിക്കുമ്പോൾ സ്വർഗം സന്തോഷിക്കുകയും ചെയ്യും …..

തക്കകാലത്തു ഫലം കായ്ക്കുക

ബിജു എബ്രഹാം അറ്റ്ലാന്റ

വെളിപ്പെടേണ്ട ആശയത്തെ മനോഹരമായ ഉപമകളാലും , സാദൃശ്യങ്ങളാലും അലങ്കരിച് മനുഷ്യരാശിയുടെ മുൻപിൽ പരിശുദ്ധാത്മാവ് ഒരുക്കിഒരുക്കിവെച്ച മനോഹര ഗ്രന്ഥമായ ബൈബിളിനു തുല്യം അത് മാത്രം ..വിവിധ കാലഘട്ടങ്ങളിൽ ജീവിച്ചിരുന്ന വ്യത്യസ്ത എഴുത്തുകാർ ഒന്നിച്ചുകൂടി എഴുതി ചേർത്തതുപോലെ , തുടർച്ചാ വിഘ്നമോ , ആശയ വൈകല്യമോ ഒന്നും ഭവിക്കാതെ കൂട്ടിയിണക്കപെട്ട അത്ഭുതം സംഭവ്യമായതു പരിശുദ്ധാത്മ പ്രക്രിയയിലൂടെയാണ് . ദൈവം നിർമ്മിച്ച തോട്ടത്തിൽ പ്രയോജനപ്രയോജനപ്പെടേണ്ട മനുഷ്യനെ 'വൃക്ഷമായും ' തോട്ടക്കാരനായി ദൈവ്വവും അവരോധിക്കപ്പെട്ടിരിക്കുന്നു ..തക്ക കാലത്തു ഫലം കായിക്കുക എന്നത് വൃക്ഷത്തിന്റെ ഉത്തരവാദിത്തം ആണ് . ദൈവത്തെ ക്ഷമാശീലനായ തോട്ടക്കാരനായി ബൈബിൾ പരിചയപ്പെടുത്തുന്നു ..അൽപ്പം കൂടി നിൽക്കട്ടെ കായ്ക്കുമോ എന്ന് നോക്കി കാത്തിരിക്കുന്ന നല്ല തോട്ടക്കാരൻ ." തന്റെ ഏക ജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ എല്ലാവരും നിത്യ ജീവൻ പ്രാപിക്കേണം " എന്നവൻ ആഗ്രഹിക്കുന്നു ..തെറ്റിപ്പോയ ഒരുആടിന്‌ വേണ്ടി മറ്റു 99 നെയും മാറ്റിനിർത്തി നഷ്ടപ്പെട്ടതിനെ വീണ്ടെടുക്കുന്ന നല്ല ഇടയാനാണവൻ ..അവന്റെ ഇഷ്ട്ടം നാം എല്ലാവരും ദൈവരാജ്യത്തിൽ കാണപ്പെടേണം എന്നതാണ് ..പിശാചിനും അവന്റെ അധിപതികൾക്കും ഒരുക്കിയിട്ടുള്ള നിത്യ നരകത്തിലേക്ക് തന്റെ സൃഷ്ടിയുടെ ' മകുടങ്ങളെ ' തള്ളിയിടുന്ന ക്രൂരനായ ദൈവമല്ല നമ്മുടെ ദൈവം ..എന്നാൽ സ്നേഹവാനായ ദൈവം നീതിമാനും കൂടിയാണ് ..അനീതി ചെയ്യുന്നവരെ എന്നെവിട്ടു പോകുവിൻ . എന്ന് പറയിപ്പിക്കുന്നത് വ്യവസ്ഥയെ മറികടന്നു നാം പിശാചിന് ഏൽപ്പിക്കുന്നതിനാലാണ് . ഫലം കൊടുക്കേണ്ടവർ നമ്മൾ തന്നെ ....കായ്ക്കാത്തതിന്റെ ഉത്തരവാദിത്തം നമ്മുടേത് . തോട്ടക്കാരൻ നമ്മെ നല്ല നിലത്തു നട്ടു ..വേണ്ട എല്ലാ പരിചരണങ്ങളും നൽകി ..പിന്നെ എവിടെയാണ് ക്ഷീണം വന്നത് ? ചോദ്യം നമ്മോടാണ് . പാശ്ചാത്യനാടുകളിൽ ശൈത്യകാലത്തു കാണുന്ന ഒരു മനോഹരമായ കാഴ്ചയുണ്ട് . വൃക്ഷങ്ങളിലെ ഇലകൾ മുഴുവനും നഷ്ട്ടമായി അതിൽ ഐസുകട്ടികൾ പറ്റിപിടിച്ചു സൂര്യപ്രകാശത്തിൽ വെട്ടിത്തിളങ്ങുന്നതു വളരെ മനോഹരം . പുറമെ തിളക്കം . ഫലം ഒന്നുമില്ല .വസന്തകാലത്തിൽ അത് പുഷ്പ്പിക്കുകയോ , ഫലം നൽകുകയോ ചെയ്യും . എന്നാൽ നമ്മളോ? ഫലം നൽകേണ്ട ജീവിത വസന്തത്തിലും അകക്കാമ്പുണങ്ങി , ജീവരസം വറ്റി ഫലം ഇല്ലാത്ത അവസ്ഥയിൽ തുടരുന്നെങ്കിൽ ......എന്താണ് പറ്റിയതെന്ന് കണ്ടുപിടിച്ചു പരിഹാരം വരുത്താം . തോട്ടക്കാരൻ കാത്തിരിക്കുന്നു .