Biju Abraham Atlanta.
കാട്ടിൽ കിടന്നിരുന്ന മനുഷ്യൻ കാലത്തിന്റെ കുതിച്ചുചാട്ടത്തിൽ, പരിഷ്കൃതനായി, നാഗരികനായി. ജീവിതസുകങ്ങൾക്കു വേണ്ടി, ജീവിതത്തിന്റെ സമസ്ത മേഖലകളിലും അവൻ മാറ്റം വരുത്തി. കാട്ടുകമ്പുകൾ ഓടിച്ചെടുത്തുണ്ടാക്കിയ വീടുകളിൽ മാറ്റം വരുത്തി ഇന്ന് നാം കാണുന്ന വീടുകളുടെ രൂപ ഭാവങ്ങളിൽ എത്തിച്ചു. മരത്തടികൾ മുറിച്ചു ചക്രങ്ങളും, ഉണ്ടാക്കിയവൻ ഇന്ന് ട്യൂബിലെസ്സ് ടയറുകളുടെ കാലത്തിലെത്തി മൈലുകൾ സ്പീഡിൽ കുതിച്ചു പായുന്നു. ഭൂമിയിൽ വിഹരിച്ചിരുന്ന മനുഷ്യൻ ചന്ദ്രൻ ഉൾപ്പെടയുള്ള മറ്റു ഗോളങ്ങൾ കീഴടക്കി ശാസ്ത്രത്തിന്റെ ചിറകിലേറി പറന്നുയരുന്നു. മനുഷ്യശരീരത്തിലെ പ്രധാന അവയവങ്ങൾ, ഹൃദയം, ലിവർ, കിഡ്നി, ബ്രെയിൻ, തുടങ്ങിയവ മാറ്റിവെക്കപ്പെടുന്നു. ടെക്നോളജി അതിശക്തമായി വളരുന്നു. ലാൻഡ് ഫോണിൽ call ബുക്ക് ചെയ്തു മണിക്കൂറുകൾ spend ചെയ്തു call വിളിച്ചിരുന്നവർ ഇന്ന് ഉറുമ്പ് അരിയുമായി പോകുന്നതുപോലെ മൊബൈലുകളുമായി പാഞ്ഞുനടക്കുന്നു. Tower കമ്പ്യൂട്ടറുകൾ, ലാപ്ടോപ്കളിലേക്കും, ipod mini തുടങ്ങിയ ചെറുരൂപങ്ങളിലേക്കും മാറി ഇപ്പോൾ നമ്മുടെ കൈയിലുള്ള ചെറു കംപ്യൂട്ടറുകളായ സ്മാർട്ട് ഫോണുകളിലേക്ക് വിലയം പ്രാപിച്ചിരിക്കുന്നു. ദൈവം മനുഷ്യന് നൽകിയ ബുദ്ധി ലോകനന്മക്കായി ഉപയോഗിക്കേണം. എന്നാൽ നാം ഉണ്ടാക്കിയ മൈക്രോ ചിപ്പുകളും, സ്മാർട്ട് ഫോണുകളും ഇന്ന് ലോകത്തിനു വളരെ പ്രയോജനപ്പെടുമ്പോൾതന്നെ, നാം അറിയാതെ അത് നമ്മുടെ ശത്രുവായി അവതലമുറകളെ വഴിതെറ്റിച്ചു നമുക്കെതിരെ ഒരുസാമൂഹ്യ വിപത്തായി മാറുന്നു എന്നസത്യം നാം കാണാതെ പോകരുത്. നമ്മുടെ സ്വകാര്യതകളിൽ, അവകടന്നുകയറുന്നു, കുടുംബബന്ധങ്ങൾ ഈ പെരുങ്കാറ്റിൽ ആടി ഉലയുന്നു. കുടുംബപ്രാർത്ഥനകളുടെ സമയംപോലും കുട്ടികളും, മുതിർന്നവരും ഒരുപോലെ മൊബൈലുകളിൽ ലോകം വെച്ചുനീട്ടുന്ന “മായകാഴ്ചകളിൽ ” ചികഞ്ഞു സമയം വൃഥാ കളയുന്നു. ദൈവം ഈ ഭൂമിയിൽ സ്ഥാപിച്ച പവിത്രമായ കുടുംബബന്ധങ്ങൾ തച്ചുടക്കപ്പെടുന്നു. ആർക്കും നിയന്ത്രിക്കുവാൻ കഴിയാത്ത ഒരു രാക്ഷസനെയോ ശാസ്ത്രം പടച്ചുവിട്ടത് ? മനുഷ്യന് സമാധാനവും, സ്വസ്ഥതയും ഇല്ലെങ്കിൽ, പകരം എന്തുണ്ടായാലും എന്തുപ്രയോജനം. മാനവകുലത്തിന് പ്രയോജനപ്പെടേണ്ട പലതും ഇന്ന് ദൈവപ്രതിയോഗി അവന്റെ “tools” ആക്കി മാറ്റുന്നു. നമ്മുടെ സകല പ്രവർത്തികളും കാണുന്ന ദൈവം നമ്മിൽ അനീതി കാണുവാൻ ഇടവരരുത്. ശത്രു നമ്മുടെ സമയം എടുത്തു കളയരുത്. യേശു വരുന്നു. നമുക്ക് ഒരുങ്ങി നിൽക്കാം. സമയം അവനായി നൽകാം.