Can we observe holy communion at home ? A reply to the message posted on social media.🎤

Biju Abraham Atlanta

There are so many interpretations regarding observing holy communion instituted by Jesus Christ while He was on the face of the world. According to this preacher no one is allowed to observe holy communion at home. He also says the “bread “has to be one. If it is observed in different houses it would be more than one. So it is not biblical. What a strange evaluation and interpretation it is. He is enforcing that gathering must be in the church where all believers must assemble together and must use “one bread “alone is biblical. First of all observing holy communion is a very sacred ordinance that believers must do it to remember ‘the pain and suffering ‘of our Lord Jesus for our redemption. Second thing every time when we observe it we clearly declaring and pouring our hearts before the Lord. By doing this we also vividly says to Jesus by your grace and grace alone “I am still at your feet and I will do this until you come back and get me in your place which you are preparing for me. “When we study Bible it is not the substance of the bread or the wine that is used for this obervence makes the difference rather it should be ‘our clear conscience and heart ‘which must be aligned with the holy presence of Living Lord Jesus Christ. Catholic Church interpret holy communion in a different way. After the priest praying for the substance which is the “bread “and the “wine “it turns into “body “and “blood “of Jesus is called transubtantiation. I’m sorry there is nothing happen after the prayer. Everything is symbolic and it should be like that. Bread remains bread and wine remains wine. But our love , affection and and sincere commitment must be revealed by observing holy communion “any where we are. “Sorry again there is no “sacred building or church “is needed to worship our God. We have strong documented evidence that people worshiped Jesus in the catacombs and hidden rooms for a long period of time.If we have building to worship that is perfectly fine. But if the circumstances are against having a gathering in a common building still we can worship the Lord within the guidelines of the holy Bible. God is always looking at the heart not the material things. The best example is the salvation of the thief who was crucified with Christ. He did not follow any of the teachings of Jesus including water baptism, holy communion and fellowship with believers or anything like that. He would have observed all these if he had a chance. But in that special occasion Jesus told him that “you will be with me in the paradise. “Of course there are guidelines in the Bible but the most important thing is our relationship with the Lord is matters. Let us not get derailed by wrong interpretation. Jesus is coming soon.

എന്തുകൊണ്ട് ദൈവപൈതൽ കഷ്ട്ടത അനുഭവിക്കുന്നു❓.

Biju Abraham Atlanta .

ദൈവം സ്നേഹവാനല്ലേ ? പിന്നെ എന്തു കൊണ്ട് താൻ സ്നേഹിക്കുന്ന ജനം കഷ്ടപ്പെടുന്നു .ചോദ്യങ്ങൾ കഷ്ടത അനുഭവിക്കുന്നവരുടേതും , തികച്ചും ന്യായമായതും ആണ് . തന്റെ സ്വന്തമായതിനെ അവൻ കഷ്ട്ടപെടുത്തുമോ ? നീ എന്തിന് മനുഷ്യനെ കഷ്ട്ടപാടിലേക്ക്കൈപിടിച്ചിറക്കി .
വിശുദ്ധ ബൈബിൾ എങ്ങനെ മറുപടി നൽകും ? ആദിമ മനുഷ്യനെ സ്വന്തം സാദൃശ്യത്തിൽ തേജസ് അണിയിച് സമൃദ്ധിയുടെ ഭൂമിയിലേക്ക് അവൻ ആനയിച്ചു . അവിടെ എല്ലാം സന്തോഷഭരിതം .ദുഃഖ , ദുരിതങ്ങൾ എന്ന പദങ്ങളും അവർക്ക്‌ അന്യം . പാറിനടക്കുന്ന പക്ഷിജാലങ്ങളുടെ ശബ്ദവീചികൾ അവരെ വിസ്മയിപ്പിക്കുന്ന സംഗീത വിരുന്നൊരുക്കിയിരിക്കാം . നീലിമയാർന്ന ആകാശത്തിന്റെ ചുറ്റി മിന്നുന്ന തേജസ്സ് അവരെ വിസ്മയിപ്പിച്ചിരിക്കാം . അതിർത്തി ബന്ധിതമായ സമുദ്രത്തിന്റെ ഇരമ്പൽ അവരെ കോരിത്തരിപ്പിച്ചിരിക്കാം . എവിടെയും വിടർന്നുനിൽക്കുന്ന പൂക്കൾ മാസ്മരിക സൗന്ദര്യവും , സൗരഭ്യവും പുറപ്പെടുവിച്ചിരിക്കാം .ഉദിച്ചുയരുന്ന ഉദയഭാനുവിന്റെ പ്രകാശവീചികൾ അവരെ ത്രസിപ്പിച്ചിരിക്കാം . ഇതിൽ എല്ലാം ഉപരി തേജസ് ചുറ്റി മിന്നുന്ന സർവശക്തന്റെ നിരന്തര സാമീപ്യം അവർക്ക് എല്ലാം ആയിരുന്നിരിക്കാം .
പിന്നെ എന്താണ് സംഭവിച്ചത് ? സ്നേഹിക്കുന്ന ദൈവത്തിനും , സ്നേഹം അർഹിക്കുന്ന മനുഷ്യനും മദ്ധ്യേ കടന്നുവന്ന ക്ഷണിക്കപ്പെടാത്ത അതിഥിയായ “പാപം”എന്ന കൊടുംഭീകരൻ “സംതുലിതമായിരുന്ന സകല വ്യവസ്ഥകളെയും തകിടം മറിച്ചു . സ്നേഹത്തിനു വ്യവസ്ഥകളുണ്ടോ ? ഒരർത്ഥത്തിൽ തീർച്ചയായും ഉണ്ട് . വ്യവസ്ഥകളോടെയാണ് സ്നേഹിക്കുന്ന ദൈവം മനുഷ്യനെ ഭൂമിയിൽ ആക്കിയത് . ദൈവം സ്നേഹവാനും അതെ സമയം നീതിമാനും ആണ് . ” അനീതി ചെയ്യുവാൻ അവൻ മനുഷ്യൻ അല്ല “. സ്വന്തമായി എന്തും തിരഞ്ഞെടുക്കുവാനുള്ള സ്വതന്ത്ര മനസാക്ഷി അവന് നല്കപ്പെട്ടിരുന്നു . എന്നാൽ അവൻ വ്യവസ്ഥ തട്ടിമാറ്റി പാപത്തെ ആലിംഗനം ചെയ്തു . അവിടെ തേജസ്സ് മങ്ങി . പാട്ടുപാടിയിരുന്ന കിളികളുടെ സുന്ദര നാദം അവന് അരോചകമായ ചിലമ്പൽ ആയി തോന്നി . ഇരമ്പി മറിയുന്ന സമുദ്രത്തിന് പേടിപ്പെടുത്തുന്ന സ്വരം . വിൺ മേഘങ്ങൾക് കരിനിഴൽ വീഴ്ത്തി കാർമേഘങ്ങൾ ചുറ്റി പടരുന്നു . വീശി അടിക്കുന്ന കൊടും കാറ്റിൽ ഭയചകിതനാകുന്ന മനുഷ്യൻ . വിറളി പിടിപ്പിക്കുന്ന വന്യഗർജനങ്ങൾ . എവിടെയും കഷ്ട്ടതയുടെ സ്വരങ്ങൾ മാത്രം . എന്നാൽ മനുഷ്യന് പ്രത്യാശയുടെ തിരിനാളമായി കാൽവരി കുരിശ് ഉയർന്നു . ദൈവപുത്രൻ നിരപ്പിന്റെ യാഗമായി കാൽവരിയിൽ കത്തിയമർന്നു . സമ്പൂർണ യാഗം . ഇനിയും അവനെ ഹൃദയത്തിൽ സ്വീകരിച്ചുകൊണ്ട് പാപങ്ങളെ ഏറ്റു പറയുന്നവർക്ക് നിത്യജീവനും , നിത്യാരാജ്യവും ദാനമായി ലഭിക്കും . കഷ്ടത ഇല്ലാത്ത ഒരു നാട് . മരണം ഇല്ലാത്ത ഒരു നാട് . അതാവണം ദൈവപൈതലിന്റെ ജീവിപ്പിക്കുന്ന പ്രത്യാശ .
എന്നാൽ പാപത്തിൽ അകപ്പെട്ട ഈ ഭൂമിയുടെ ഗദ്ഗദങ്ങൾ തീരുന്നത് അതിന്റെ സമ്പൂർണ വീണ്ടെടുപ്പിൽ മാത്രമേയുള്ളു . അതുവരെയും ഇവിടെ കഷ്ട്ടതയും , പ്രയാസങ്ങളും ഉണ്ടായിരിക്കും . എല്ലാവരും കഷ്ട്ടപെടും . എന്നാൽ അതിൽകൂടി കടന്നുപോകുന്ന ദൈവപൈതലിന് അവനെ മുൻപോട്ടു പോകുവാൻ പ്രേരിപ്പിക്കുന്ന ഒരു പ്രേരക ശക്തിയായി “പ്രത്യാശ “വെളിപ്പെടുന്നു . അപ്പോൾ അവൻ കേൾക്കുന്ന ഒരു സ്നേഹ ശബ്ദമുണ്ട് ” എന്റെ കൃപ നിനക്ക് മതി . എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു .”
ദൈവം തന്റെ മക്കൾക്കായി ഒരു നിത്യ രാജ്യം ഒരുക്കുന്നു . അവിടെ പരിവേദനകളില്ല , മരണം ഇല്ല . അങ്ങനെ നമ്മുടെ സങ്കേതമായി വെളിപ്പെട്ടുവരുന്ന നിത്യ രാജ്യത്തിൽ കാണപെടുവാൻ ദൈവം ഏവർക്കും സഹായിക്കട്ടെ .

അവനെ ക്രൂശിക്കുക .🎚

Biju Abraham Atlanta.


ന്യായാധിപനായ പീലാത്തോസിന്റെ മുൻപിൽ അനിയന്ത്രിതമായ , രോഷാകുലരായ പരുഷാരം . അവർക്ക് വേണ്ടത്‌ യാതൊരു തെറ്റും ചെയ്തിട്ടില്ലാത്ത യേശുവിന്റെ രക്തം .യേശുവിനെ വെറുതെ വിടുവാൻ ഉള്ളിൽ താത്പര്യം ഉണ്ടെങ്കിലും ജനത്തിന്റെ അനിഷ്ടത്തെ ഏറെ ഭയപ്പെടുന്ന ന്യായാധിപൻ . ജനത്തിന്റെ ആക്രോശം മുഴങ്ങി കേട്ടു . അവനെ ക്രൂശിക്കുക . എന്താണ് അവൻ ചെയ്ത കുറ്റം . പാവങ്ങൾക്ക് ഭക്ഷണം നല്കിയതോ ? സംവത്സരങ്ങൾ സൗഖ്യമില്ലാതിരുന്ന രോഗിണിക്ക് സൗഖ്യത്തെ നല്കിയതോ ? കുരുടർക്ക് കാഴ്ച്ച നല്കിയതോ ? മരിച്ചു നാറ്റം വച്ചവനെ ഉയർപ്പിച്ചതോ ? ജീവിതത്തിൽ തകർന്നവർക്ക് നിത്യ ജീവന്റെ മൊഴികൾ ഉപദേശിച്ചുകൊടുത്തതോ ? എന്തായിരുന്നു അവന്റെ കുറ്റം . സർവവും പരിശോധിച്ച പീലാത്തോസ് വിളിച്ചു പറഞ്ഞു . ഞാൻ ഇവനിൽ ഒരു കുറ്റവും കാണുന്നില്ല . അപ്പോഴും ജനം ആർത്തു വിളിച്ചു അവനെ ക്രൂശിക്കുക .
ഈ നീതിമാന്റെ രക്തത്തിൽ എനിക്ക് പങ്കില്ല . കൈകഴുകി മാറുന്ന ന്യായാധിപതി . പാവം അയാൾ അറിയുന്നുണ്ടോ ഒരുനാൾ ലോകത്തെ ന്യായം വിധിക്കേണ്ട നീതിയുള്ള ന്യായാധിപധിയെ ആണ് താൻ അനീതിക്ക് വിട്ടു കൊടുക്കുന്നതെന്ന് , അവന്റെ മുൻപിൽ സകല മുഴംകാലുകളും മടങ്ങേണ്ടി വരും എന്ന് . അവന്റെ രക്തം ഞങളുടെ മേൽ വരട്ടെ എന്ന് ആർത്തു വിളിച്ച യഹൂദൻ അക്ഷരാർത്ഥത്തിൽ അതനുഭവിച്ചു . ഹിറ്റ്ലറുടെ കൊടും ക്രൂരതയിൽ തെരുവീഥികളിൽ യഹൂദന്റെ ചോര ചാലുകൾ ഒഴുകി . അവനെ ക്രൂശിക്കുവാൻ മുൻപിൽ നിന്ന് ആക്രോശം മുഴക്കിയ മതമേധാവികളും , പുരോഹിത പ്രമാണികളും , പരീശന്മാരും , സദൂക്യരും , എല്ലാം മരിച്ചു മണ്മറഞ്ഞു . എന്നാൽ യേശു മരണത്തെ ജയിച്ചു , കല്ലറയെ തുറന്ന് പുറത്തു വന്നു . സ്വർഗ്ഗ സ്ഥലങ്ങളിലേക്ക് കയറിപ്പോയി . അവൻ നീതി ഉള്ള ന്യായാധിപതി ആയി മടങ്ങി വരുന്നു . എന്നാൽ ഇന്നും അവനെ ക്രൂശിക്കുക എന്ന ആ ആക്രോശം പലയിടത്തും മുഴങ്ങുന്നു . യേശുവില്ലാത്ത ഭവനങ്ങളിൽ , യേശുവില്ലാത്ത കൂടിവരവുകളിൽ , യേശുവിനെ മനസ്സിലാക്കാത്ത വ്യക്തി ജീവിതങ്ങളിൽ അവർ അറിഞ്ഞോ അറിയാതെയോ ആ ശബ്ദം മുഴങ്ങുന്നു .അവന്റെ വാക്കുകളെ ചെവികൊള്ളാതെ നാം അനീതിയിലേക്ക് തിരിയുമ്പോൾ നാം ചെയ്യുന്നത് എന്തെന്ന് അറിയാതെ നമ്മൾ നമ്മുടെ പ്രവർത്തിയിൽ ക്കൂടി വിളിച്ചു പറയുന്നു ” അവനെ ക്രൂശിക്കുക ” എന്ന് . നമ്മുടെ ജീവിതത്തെ വിലയിരുത്തി അവന് ഹിതമായത് മാത്രം ചെയ്യുക . കാരണം അവൻ നീതിമാനാണ് . അവൻ നീതിയോടെ ന്യായം വിധിപ്പാൻ മടങ്ങി വരുന്നു . അനീതിയായതൊന്നും ചെയ്യാതെ അവന്റെ വരവിനായി ഒരുങ്ങി നിൽക്കാം . ദൈവം സഹായിക്കട്ടെ .

നമ്മൾ ഒരിക്കലും മുങ്ങുകയില്ല . 🛳


Biju Abraham Atlanta.

1912 നാവിക ചരിത്രത്തിലെ ഒരിക്കലും മറക്കുവാൻ സാധികാത്ത വർഷം . ഇംഗ്ലണ്ടിലെ സതാംപ്ടൺ തുറമുഖത്തുനിന്നും ന്യൂയോർക് നഗരത്തെ ലക്ഷ്യമാക്കി ഒരിക്കലും മുങ്ങുവാൻ കഴിയുകയില്ല എന്ന് വിശ്വസിച്ച ടൈറ്റാനിക് എന്ന പടുകൂറ്റൻ കപ്പൽ തന്റെ കന്നി യാത്ര സമാരംഭിച്ചു . ഇത്‌ എത്രമാത്രം ആഡംബരം നിറഞ്ഞതും , സമ്പന്നമായിരുന്നു എന്നതും അതിന്റെ പതനത്തിന് ശേഷം കണ്ടെടുത്ത artifacts കാണിച്ചു തരുന്നു . സ്കൂളിൽ ഒക്കെ പഠിക്കുകയും , വായിക്കുകയും ഒക്കെ ചെയ്ത് വിസ്മയം കൊണ്ടിരുന്ന ആ കപ്പലിന്റെ കണ്ടെടുക്കപ്പെട്ട ഇരുമ്പു പാളികളിൽ ഒന്നിൽ സ്പര്ശിക്കുവാൻ എനിക്ക്‌ സാധിച്ചു . ഒരു ഇലക്ട്രിക്ക് ഷോക്ക് പോലെ ഉള്ള ഒരു അനുഭവം . എത്ര ആളുകൾ ജീവനുവേണ്ടി പരക്കം പായുന്നതിനിടയിൽ അതിൽ പിടിച്ചു കയറിയിട്ടുണ്ടാകും . എന്റെ മനസ്സിൽ ഞാൻ അവരുടെ നിലവിളി കേട്ടു . താഴ്ന്നു പോകുന്ന കപ്പലിൽ നിന്നുകൊണ്ട് ചുരുക്കം ചില രക്ഷാ ബോട്ടുകളിൽ നിന്ന് പൊട്ടി കരയുന്ന തങ്ങളുടെ കുഞ്ഞുങ്ങളെയും , ഭാര്യമാരെയും നിറകണ്ണുകളോടെ നൊക്കി കൈവീശി സമുദ്രത്തിന്റെ അഗാധതയിലേക്ക് താണു പോകുന്ന ആ കാഴ്ച ഞാൻ എന്റെ മനസ്സിൽ കണ്ടു . എത്ര ഭയാനകവും ഹൃദയ ഭേദകവും ആയിരുന്നിരിക്കണം ആ സംഭവം . അതിന്റെ യാത്രക്കായി ഉപയോഗിച്ച കൽക്കരി തകർന്ന കപ്പലിന്റെ രണ്ട് മൈൽ ചുറ്റളവിൽ ചിതറി തെറിച്ചു . അതിന്റെ ഒരു ചെറിയ ഭാഗം എനിക്ക്‌ ലഭിക്കുവാൻ ഇടവന്നത് ഇന്നും ഞാൻ സൂക്ഷിക്കുന്നു . മനുഷ്യന്റെ ആഡംബരത്തിന്റെ അവസാന വാക്കുപോലെ കരുതിയ ആ കപ്പൽ അടിത്തട്ട് തകർന്ന് സമുദ്രത്തിന്റെ തണുത്തുറഞ്ഞ അടിത്തട്ടിലേക്ക് താണുപോയി . ഇത് നമ്മളെ എത്ര ചിന്തിപ്പിക്കണം . മനുഷ്യൻ എത്ര ഉയർന്നാലും അവന് താഴുവാൻ ഒരു നിമിഷം മതി . ജീവിതത്തിന്റെ ഗതി മാറി മറിയുവാൻ , സന്തോഷത്തിന്റെ പാട്ടു സന്താപത്തിന്റേതാകുവാൻ ഒരു നിമിഷം മതി . എത്ര എത്ര വീരന്മാർ പട്ടുപ്പോയി , എത്ര എത്ര മനോഹര സംഗീതം നിലച്ചുപ്പോയി . ഹാ മനുഷ്യൻ എത്ര നിസ്സാരർ . അവർ രാവിലെ തളിർത്തു വെകുന്നേരം വാടി പോകുന്ന പുല്ലിന് തുല്യം . മാഞ്ഞു പോകുന്ന നിഴലിന് തുല്യം . അവന് അഹങ്കരിക്കുവാൻ എന്തുണ്ട് . എല്ലാം വെറും മായ മാത്രം . മനുഷ്യൻ തന്റെ ജീവകാലത്തുതന്നെ അവന്റെ സൃഷ്ട്ടാവിനെ അറിയണം . “ദുർദിവസങ്ങൾ വരും “എന്ന് വിശുദ്ധ ബൈബിൾ വിളിച്ചു പറയുന്നു , “ആർക്കും പ്രവർത്തിച്ചുകൂടാത്ത രാത്രി വരുന്നു . “പകലുള്ളേടത്തോളം അയച്ചവന്റെ പ്രവർത്തി ചെയ്യുക “എന്നീ വചനങ്ങൾ എന്താണ് വെളിപ്പെടുത്തുന്നത് . ലോകം എന്നും ഇങ്ങനെ പോകുകയില്ല എന്നും . നമ്മുടെ ജീവിത പ്രതിസന്ധികളിൽ നാം മുങ്ങി മറയുന്നതിന് മുൻപേ നമ്മുടെ സുരക്ഷ നാം ഉറപ്പിക്കണം എന്ന് ബൈബിൾ വിളിച്ചു പറയുന്നു . “വരുവാൻ ഉള്ളവൻ വരും താമസിക്കയില്ല .”അവനായി ഒരുങ്ങിയിരിക്കുന്നവർ ഭാഗ്യം ഉള്ളവർ . ദൈവം സഹായിക്കട്ടെ .

True Love

Noble Jacob

Even though the autumn is not well expressed in this part of the Earth, definitely the hot summers have abated and the arrival of winters is felt in the air. After my morning hubbub, somehow managed to catch the office cab on time. On my way, as I always did, glanced through the daily news. Suddenly one of the headline caught my eyes: “Murder in name of love: Spurned youth sets girl on fire, dies along with her.” Not again!!! These type of incidences are becoming more common. From the initial gasp of disbelief people have moved into such a state that they started admitting, “Yeah…it happens.” I couldn’t read the news further. Closing my eyes, I just laid back on my seat. I couldn’t calm my mind. I started contemplating.
I love you !!!!! – The most misunderstood statement among the mankind.
What is love?
Love is not something I take or I have ; it is all about I give.
Possessiveness is not love , it is selfishness. It is not necessary that the other person should revert the love you have for them.
From my perspective, Love is sacrifice, it is all about giving.
The Bible says. God gave his only Son for the mankind; the Son, Jesus, sacrificed his life to save the mankind, even though we were not worthy of it. Summing up, we can say that love is giving and forgiving.
How can we identity true love?
In the epistle of 1 Corinthians chapter 13, St. Paul says,
If you have love you cannot envy, be proud, brag, rejoice in unrighteousness, behave inappropriately, seek own way, or be provoked. You cannot be self-serving or get easily angered or resentful.
Love is patient, kind and unconditional.
Our flesh cannot manifest this true love. If God dwells in us we can love each other.
How can God dwell in us?
If we keep His Words, then God, the Father, will love us , and trinity will come to us , and dwell in us.
Because God is love.
If only everyone understood this…I wish; then there would not be any killing in the name of love or religion. The whole focus will be on Him, the Ultimate Saviour.

ഇനിയെകിലും ഇതെല്ലാം ഒന്ന് അവസാനിപ്പിക്ക് . 🙏🙏

2021 – Another New Year .
Biju Abraham Atlanta.

നിന്റെ ഫീലിംഗ് കൊണ്ടുള്ള ഹീലിംഗ് കളി ദൈവത്തെ വിചാരിച്ചു ഇനിയെങ്കിലും
ഒന്ന് അവസാനിപ്പിക്ക് .
ഞാൻ പങ്കെടുത്ത ഒരാരാധന . ലീഡ് ചെയ്യുന്ന വ്യക്തിയുടെ വക സ്പെഷ്യൽ . God is going to do some healing in our midst right now .
Back pain must go ……… skin diseases
must go
………… . ………..,( I am still waiting for the corona must go ; but never happened yet . ) ദയവായി ഇനിയെങ്കിലും സത്യ ദൈവത്തെ വച്ചുള്ള കളികൾ നിർത്തൂ . നിന്റെ ഫീലിംഗ് പറയാനുള്ള വേദിയല്ല ആരാധന .
സോഷ്യൽ മീഡിയായിൽ ഷെയർ ചെയ്യപ്പെടുന്ന മറ്റൊന്ന് …..ആത്മ്മരോഷത്താൽ ഉറഞ്ഞു തുള്ളുന്ന പ്രസംഗകൻ . ലിപ്സ്റ്റിക് ഇട്ട നിന്റെ ചുണ്ട് ഇനിയും ആരേം കാണിക്കേണ്ടല്ലോ . നീയൊക്കെ കരിംകുറ്റിപോലെ ഇരുന്നോ ഇപ്പം ദൈവം നിന്റെ ഒക്കെ വായെ മൂടിയൊള്ളു …..
ഇനിയും നീയൊക്കെ നോക്കിക്കോ തലയടക്കം മൊത്തം മൂടും …. ഹും അല്ല പിന്നെ …. തല മുഴുവൻ മൂടി കാണിക്കുന്നു . ചിന്താ ശൂന്യരായ കുഞ്ഞിരാമന്മാർ അതിനും ആമേനും പ്രൈസ്‌തേലോർഡും അടിച്ചുവിടുന്നു . എന്റെ ദൈവമേ ഇതൊക്കെ എന്ന് ഒന്നവസാനിക്കും .എന്തൊരാധപതനം .
ലിപ്സ്റ്റിക് ഇട്ട സാറാമ്മയുടെ മുഖം മറക്കാനാണോ കോവിഡ് 19 മാസ്‌കും ആയി വന്നത് .ഇത്‌ പ്രസംഗിക്കുന്ന നിങ്ങളുടെ മുഖ കുപ്പായം ഊരി വെച്ചെച്ചല്ലേ ഈ കസർത്ത് . ഇനിയെകിലും ഇതെല്ലാം നിർത്തി സത്യ വേദപുസ്തകത്തെ യഥാർത്ഥമായി വിളിച്ചു പറ .മറ്റുള്ളവർക്ക് കർണ്ണരസം വരുത്തുന്ന കോമാളി പ്രയോഗങ്ങളും , ശരീര ഭാഷയും മാറ്റിക്കളഞ്ഞു സത്യ സുവിശേഷം വിളിച്ചു പറ .
കോവിഡിന് വിശ്വാസിയെന്നോ , ഉപദേശിയെന്നോ ഉള്ള വ്യതാസമില്ല .
ബലമായി പിടിച്ചെടുത്ത പള്ളികളിലും , കോടികൾ മുടക്കി കെട്ടിപ്പൊക്കിയ സഭാ ഹാളുകളിലും ആരാധന ഉയർത്തി ദൈവത്തെ പ്രസാദിപ്പിക്കുവാൻ ശ്രമിക്കുന്ന മൗഢ്യ ജന്മങ്ങൾ . എന്തിനും ഏതിനും ഓശാന പാടുന്ന ഓശാന ക്രിസ്ത്യാനികൾ ആകരുത് ആരും .
ഹൈന്ദവ സമുദായത്തിൽ നിന്നും ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഒരു സഹോദരൻ ഒരു പാട്ടെഴുതി . എന്റെ പുരക്കകത്തു വരുവാൻ ഞാൻ യോഗ്യൻ അല്ലല്ലോ …..ഒരു വാക്കു മതി …… ഉടനെ വന്നു ഒരു പാസ്റ്ററുടെ വിമർശനം . കർത്താവിന്റെ വിലയേറിയ രക്തത്താൽ നമ്മെ വീണ്ടെടുത്തു നമ്മെ യോഗ്യരാക്കിയിരിക്കെ …….എന്തോന്നായി പറയുന്നത് . യോഗ്യത ഇല്ലെന്നൊക്കെ .? പൊന്നു പാസ്റ്ററെ നമിച്ചു . അറിവുകേടോ അതോ അസൂയയോ ? യേശുവിനോട് ശതാധിപൻ പറഞ്ഞു . ഞാൻ ഒരു പട്ടാള കൂട്ടത്തിന്റെ തലവൻ . ഞാൻ ഒരുവാക്ക് പറഞ്ഞാൽ എന്റെ കീഴിലുള്ള ഒരു പടയാളി എന്തും ചെയ്യും . അങ്ങനെയെങ്കിൽ സർവത്തിന്റെയും അധികാരിയായ യേശുവെ നീ എന്റെ വീട്ടിലേക്ക് വരേണ്ട ആവശ്യമേയില്ല . നീ അവിടെനിന്ന് ഒരു വാക് പറഞ്ഞാൽ മതിയല്ലോ . അത്‌ അപ്രകാരം നടക്കുമല്ലോ . ഇത്‌ അയാളുടെ യേശുവിലുള്ള വിശ്വാസത്തിന്റെ അളവറ്റ വലിപ്പം ആണ് കാണിക്കുന്നത് . അത്‌ തന്നെ അല്ലെ ആ നല്ല പാട്ടിലും പ്രതിഫലിക്കുന്നത് . ചിലർ അസൂയകൊണ്ടും പ്രസംഗിക്കും എന്ന വചനം പാസ്റ്ററെ ഇതാ നിറവേറി . ഇനിയെങ്കിലും അസൂയ കളഞ്ഞു സത്യവചനം പറ . ജനം കേൾക്കട്ടെ . ഈ ലോകത്തിന്‌ എന്താണ് സംഭവിക്കുന്നത് . ദൈവം നമ്മോട്‌ പറയാതെ പറയുന്ന ഒന്നുണ്ട് . മടങ്ങി വരിക . തിരുമേനി അയ്മേനി വ്യത്യാസമില്ല , ഉപദേശി , വിശ്വാസി വ്യത്യാസമില്ല . എല്ലാവരും ദൈവ പാദത്തിൽ വീഴുക . kovid 19 up graded ആയി 2021 ൽ എത്തിനിൽക്കുന്നു . ശക്തികാണിക്കുന്ന zoom പ്രകടനങ്ങളും എല്ലാം മാറ്റിവെച്ചു ജനം സത്യമായും , നിർവ്യാജമായും നിലവിളിക്കുമ്പോൾ ദൈവം തന്റെ ജനത്തിന്റെ സ്ഥിതിക്ക് മാറ്റം വരുത്തും . അപ്പോൾ യാക്കോബ് സന്തോഷിക്കയും , യിസ്രായേൽ ആനന്ദിക്കുകയും ചെയ്യും . വരുവാനുള്ളവൻ വരും താമസിക്കയും ഇല്ല .

നിലവിളി കേൾക്കുന്ന ഒരു ദൈവം 😪

Biju Abraham Atlanta.

“എന്റെ ജനത്തിന്റെ കഷ്ടത ഞാൻ കണ്ടു
എന്റെ ജനത്തിന്റെ നിലവിളി ഞാൻ കേട്ടു “
ദൈവം എല്ലാം കാണുന്നു . ദൈവം എല്ലാം അറിയുന്നു . ദയില്ലാത്ത മേലാളന്മാരുടെ പീഡനം സഹിക്കാതെ യിസ്രായേൽ ജനം ദൈവത്തോട് നില വിളിച്ചു .അപ്പോൾ ദൈവം പ്രതികരിക്കുന്നു . സ്വാർത്ഥ ലാഭങ്ങൾക്കായി ദൈവത്തെ പലപ്പോഴും അവർ മനസ്സുകൊണ്ടും പ്രവർത്തികൊണ്ടും തള്ളിക്കളഞ്ഞു . എന്നാൽ ആ സമയവും ദൈവം അവരെ വീക്ഷിക്കുന്നുണ്ടായിരുന്നു .എന്നാൽ ദൈവം തന്റെ പ്രവർത്തി ആരംഭിച്ചത് അവരുടെ നിലവിളി ഉയർന്നപ്പോളാണ് . ഇത് തന്നെ ആണ് പുതിയ നിയമ യുഗത്തിലും സംഭവിക്കുന്നത് . ദൈവം എല്ലാം കാണുന്നു . എന്നാൽ അവൻ തന്റെ പ്രവർത്തി വെളിപ്പെടുത്തുന്നത് കരച്ചിലിന്റെ ശബ്ദം ഉയരുന്നിടത്താണ് .തന്റെ മക്കളുടെ നിലവിളിയിൽ സ്വർഗം ചലിക്കും . അവൻ തന്റെ തൃക്കൈ നീട്ടി അവരെ വീടുവിക്കും .ലാസറിന്റെ കല്ലറക്കൽ കണ്ണുനീർ തൂകിയ യേശുനാഥൻ . നമ്മുടെ പ്രതീക്ഷ പോയി എന്ന് ലോകം വിധി എഴുതുന്നിടത്തും തന്റെ ജനത്തിന്റെ കരച്ചിലിന്റെ മുൻപിൽ സ്വർഗം ഉത്തരമായി , മറുപടിയായി , വിമോചനമായി ഒക്കെ വെളിപ്പെടും . “മനസ്സ് തകർന്നവരെ അവൻ ആശ്വസിപ്പിക്കുന്നു ” എപ്പോഴാണ് നമുക്ക് ആശ്വാസം ലഭിക്കുന്നത് ? ഉത്തരം ലഭിക്കുമ്പോൾ , വിടുതൽ വരുമ്പോൾ .എന്താണ് യഥാർഥ വിടുതൽ .? അതൊരു യാത്രയാണ് . മിസ്രയിമിനെ വിട്ട് കനാനിൽ എത്തുവാൻ ഉള്ള ഒരു യാത്ര . യാത്രയിൽ നമുക്ക് അത്യാവശ്യം വെണ്ടതേ എടുക്കാവൂ . ഭാരം കൂടിയ ലഗേജുകൾ യാത്രക്ക് പ്രയാസം ഉണ്ടാക്കും . ഈ യാത്രയിൽ അത്യാവശ്യം വേണ്ടതെ സ്വീകരിക്കാവൂ എന്ന് സാരം .എന്നാൽ നമ്മെ സന്തോഷിപ്പിക്കേണ്ട ഒരു കാര്യം ഉണ്ട് . നമ്മുടെ വാഗ്ദത്ത കനാനിൽ നമുക്ക് വേണ്ടതെല്ലാം ഉണ്ട് . നമ്മൾ അവിടെ എത്തുക . അതാണ് പ്രധാനം . ഈ യാത്രയിൽപകൽ ,ലോക വെയിലിൽ നാം വാടാതെ യേശു മേഖ സ്തംഭമായും , ജീവിതത്തിന്റെ ഇരുണ്ട രാത്രികളിൽ യേശു അഗ്നി സ്തംഭം ആയും നമ്മോട്‌ കൂടെ ഉണ്ട് . സ്വർഗീയ കനാനിൽ എത്തുക . അവിടെയാണ് സമാധാനം . അവിടെയാണ് കവിഞ്ഞൊഴുകുന്ന അനുഗ്രഹസമൃദ്ധി . ആ ലക്ഷ്യത്തിൽ എത്തുക . ദൈവം സഹായിക്കട്ടെ .

സത്യ സുവിശേഷം വിളിച്ചു പറയു .🎤

Noble Jacob

ദൈവഹിതം അറിഞ്ഞു ശിശ്രുഷിക്കുന്നതിന് പകരം
ഉപഭോക്താവിന്റെ ആവശ്യം അറിഞ്ഞു കളമൊരുക്കുന്ന കച്ചവടക്കാരന്റെ മനോഭാവവും സാമർഥ്യവും ഇന്ന് ചില സുവിഷകന്മാരിൽ ഉണ്ട് എന്ന് പറയുന്നതിൽ വിഷമമുണ്ട്.
അപ്പൊസ്‌തലനായ പൗലോസ് 2 തിമൊഥെയൊസ് 4 ലിൽ ഇങ്ങനെ പറയുന്നു
അവർ പത്ഥ്യോപദേശം പൊറുക്കാതെ കർണ്ണരസമാകുമാറു സ്വന്ത മോഹങ്ങൾക്കൊത്തവണ്ണം ഉപദേഷ്ടാക്കന്മാരെ പെരുക്കുകയും സത്യത്തിന്നു ചെവികൊടുക്കാതെ കെട്ടുകഥ കേൾപ്പാൻ തിരികയും ചെയ്യുന്ന കാലം വരും.

യേശു ക്രിസ്തുവിനെ കുറിച്ച് പറയേണ്ട സുവിശേഷത്തിനു പകരം ചെപ്പിടി വിദ്യകൾ കാണിച്ചു, സംഗീത ഉപകരണങ്ങൾ ഉപയോഗിച്ച് ആളുകൾ ഒരുതര പ്രത്യേക ഉന്മാദാവസ്ഥ യിൽ എത്തിച്ചു അതിനെ ആത്മീയമായി ചിത്രീകരിക്കുന്നു.അനുദിനാവശ്യങ്ങൾ രോഗം,മക്കളില്ലായ്മ
കടഭാരങ്ങൾ, കല്യാണം, ജോലി, ശാപം, അങ്ങനെ പ്രശനങ്ങൾക്ക് പരിഹാരം തരുന്ന ഒരു ദൈവത്തെ അവർ അവതരിപ്പിക്കുന്നു.
ചെവിക്കു ഇമ്പമായതും
ആളുകളുടെ കുറ്റങ്ങളും
തമാശകൾ പറഞ്ഞു തൃസിപ്പിക്കുന്നത്.
അങ്ങനെ പോകുന്നു അവരുടെ പട്ടിക.
കൂടാതെ വചനത്തിന്റെ ഒരു ഭാഗം എടുത്തു അതിലെ നന്മകൾ മാത്രം പറഞ്ഞു പ്രസംഗിക്കുന്ന വിധ്വാൻമാരും കുറവ് അല്ല. ഉദാ “എന്നാൽ നാം ചോദിക്കുന്നതിലും നിനെക്കുന്നതിലും അത്യന്തം പരമായി ചെയ്‍വാൻ നമ്മിൽ വ്യാപരിക്കുന്ന ശക്തിയാൽ കഴിയുന്നവന്നു” ഇത് ഒരു ന്യൂജെൻ സുവിശേഷകൻ
എങ്ങനെ വ്യാഖാനികും എന്ന പറയണ്ട കാര്യമില്ല.

ദൈവത്തിന്‍റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു. ഈ സത്യമായ വചനം വിശ്വസിക്കുമ്പോൾ അത് പാപത്തിൽ നിന്നും നമുക്ക് സ്വാതന്ത്ര്യം വരുത്തുന്നു.
ഈ തിരുവചനത്തോടെ കുട്ടുവെന്നോ കുറയ്ക്കുവാന്നോ നമുക്ക് അവകാശം ഇല്ല.
അങ്ങനെ ചെയ്‌വന്നവൻ ശപിക്കപ്പെട്ടവൻ.

ദൈവത്തിന്‍റെ ആലോചന ഒട്ടും മറെച്ചുവെക്കാതെ ഞാൻ മുഴുവനും അറിയിച്ചുതന്നിരിക്കുന്നുവല്ലോ എന്ന പ്രവൃത്തികൾ പുസ്തകത്തിൽ പറയുന്നു.

അടുത്തിടായി ചില ഓൺലൈൻ മാധ്യമങ്ങളിൽ കാണുന്നു ഒരു സംഗതി ആണ് തെറ്റിദ്ധരിപ്പിക്കുന്ന അല്ലെങ്കിൽ ആശയകുഴപ്പം ഉണ്ടാകുന്ന ചോദിങ്ങൾ ചോദിക്കുന്നത്.

എന്നാൽ ഈ ചോദിങ്ങൾക്ക് ഹവ്വ അമ്മച്ചിയുടെ അത്രയും പഴക്കം ഉള്ളത് എന്ന ദൈവവചനം പഠിക്കുന്ന ആളുകൾക്ക് മനസ്സിൽ ആവും.
ഞാൻ പോയ ശേഷം ആട്ടിൻ കൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്ക്കൾ നിങ്ങളുടെ ഇടയിൽ കടക്കും എന്നു ഞാൻ അറിയുന്നു.
ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളവാനായി വിപരീതോപദേശം പ്രസ്താവിക്കുന്ന പുരുഷന്മാർ നിങ്ങളുടെ ഇടയിൽ നിന്നും എഴുന്നേല്ക്കും എന്ന തിരുവചനം നമ്മളെ ഓർപ്പിക്കുന്നു.

അതുകൊണ്ട് വീഴാതെ യിരുപ്പാൻ പുത്രനെ ചുംബിക്കുവിൻ .
സദാകാലവും ഉണർന്നുയിരുപ്പിന്
ബലഹീനരെ താങ്ങുവിൻ
ബെരോവെയിൽ ഉള് വിശ്വാസികൾപോലെ
വചനം പൂർണ്ണജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അതു അങ്ങനെ തന്നെയോ എന്നു ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു പോകന്നവർ ആകട്ടെ.
ഈ തിരുവചന സത്യങ്ങളെ മനസ്സിലാകുവാൻ ദൈവ ആത്മാവ് നമുക്ക് തുണ നില്കും.
ദൈവവചനം നമുക്ക് നല്ക്കുവാൻ ദൈവത്തിനു മനസായി.
ഈ തിരുവചനം നമുക്ക് നലകിയതിന്റെ പ്രധാനം ഉദ്ദേശ്യം
2 തിമൊഥെയൊസ് 3 :16, 17 പറയുന്നു.

  1. ദൈവത്തിന്‍റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു
  2. ഉപദേശത്തിന്നു
  3. ശാസനത്തിന്നും
  4. ഗുണീകരണത്തിന്നും
  5. നീതിയിലെ അഭ്യാസത്തിന്നും
    പ്രയോജനമുള്ളതു ആകേണ്ടതിന്നു.

അതിന്റെ ഉദ്ദേശ്യം മനസ്സിലാക്കി ദൈവത്തിൽ പൂർണ്ണ മായി ആശ്രയം വെച്ച് നമുക്ക് ജീവിക്കാം.

മാനപാത്രം 🍶

Biju Abraham Atlanta.

കുശവൻ സാമീപ്യ ലഹരിയിൽ , കാലമാം ചക്രത്തിൽ കറങ്ങിത്തിരിയുന്ന വേളയിൽ അറിഞ്ഞില്ല ഞാൻ ,

ഒരു ദിനം അവനെന്നെ കത്തുന്ന ചുടു ചൂളക്കുള്ളിലായ് വെയ്ക്കുമെന്ന സത്യം . എരിയുന്ന കനലുകൾ , കത്തിയുയരുന്ന തീജ്വാല നാളങ്ങൾ , ചുട്ടുപൊള്ളുന്ന ദേഹവും , പിന്നെ പ്രാണൻ പൊലിയുന്ന കൊടും വേദനയും . പ്രാണൻ തകർന്നു വിളിക്കുന്ന നിലവിളി വെറും വനരോദനമായി മാറിയെന്നോ . ക്രൗര്യ ഭാവത്താൽ ചുറ്റിലും നൃത്തം വെയ്ക്കുന്ന അഗ്നി കനലുകൾ വിജയ സുസ്മിതം തൂകുന്നുവോ .

“കത്തുന്ന ഈ തീച്ചൂളയിലാണെന്റെ പതനം എന്ന് നിനക്കുന്ന ‘പാത്രമേ ‘സത്യം നീ എന്തറിയുന്നു .”

ഈ ജീവിത ചൂളയിൽ നിന്നെ ഇട്ട കുശവൻ തന്റെ മനസിൻ ആർദ്രത ,നീ എന്തെ അറിഞ്ഞിലൊരുനാളും .സമയങ്ങൾ പിന്നിട്ടു പായുമ്പോൾ ഞാനാ സത്യം ഗ്രഹിച്ചു വ്യക്തമായി .

ഈ കൊടും ചൂടിലെന്നുടെ മനസ്സും , ശരീരവും ഉറച്ചിരിക്കുന്നൊരു പാറപോലെ .

എവിടെയും ഉറച്ചു നിൽക്കുവാൻ പ്രാപ്തിയുള്ള പാത്രമായി മാറിയതറിഞ്ഞു ഞാൻ ധന്യനായി .

എൻ കണ്ണാൽ കണ്ടു ഞാനാ കാഴ്ച ഈ കൊടും ചൂടിൽ നിന്നെന്നെ പുറത്തെടുക്കാനായ് നീളുന്ന കുശവന്റെ കൈകൾ , അവന്റെ കണ്ണുകളിൽ തിളങ്ങുന്ന വിസ്മയ ഭാവത്തിന്റെ വെള്ളിവെളിച്ചം . "ഹാ എന്ത് മനോഹരം ഞാൻ നിർമിച്ചതാം

ഈ കൊച്ചു പാത്രം .”
“രമ്യ മനോഹര മാനപാത്രം .”

കുശവൻ വാക്കുകൾ കേട്ടു ഞാൻ നിർവൃതി കൊള്ളവെ അടർന്നുവീണൊരു കണ്ണുനീർ കണം ; ആനന്ദ ബാഷ്പത്തിൻ പ്രതിരൂപമായി .

ശുഭ തുറമുഖം

Biju Abraham Atlanta

നമുക്ക് മുൻപിൽ അടഞ്ഞു കിടക്കുന്ന വാതിലുകൾ നമ്മെ പ്രയാസപ്പെടുത്തിയേക്കാം . എന്നാൽ യേശുവിൽ ആശയിക്കുന്നവന് സകലവും……….സാധ്യമാണ് .കാരണം അടച്ച കല്ലറ തുറന്ന്പുറത്തു വന്ന യേശുവിന് തടസ്സം നിൽക്കുവാൻ എന്താണുള്ളത് . പത്രോസിൻറെ കരങ്ങൾ താണു പോകുമ്പോൾ അത്‌ പിടിച്ചുയർത്തിയ യേശു ആണവൻ . ഒരു വിളിയാൽ ലാസറിനെ ജീവനിലേക്കു തിരിച്ചെടുത്തവൻ യേശു . മരിച്ചതിനെ ജീവിപ്പിക്കുവാൻ ശക്തനായി അവൻ നമുക്കായി ഉണ്ട് . അവനിൽ ആശ്രയിക്കുന്നവർ നിരാശപ്പെടേണ്ടി വരികയില്ല .നിരാശ പിശാചിന്റെ സമ്മാനവും […]