Biju Abraham Atlanta.
മിന്നിത്തിളങ്ങുന്ന പളുങ്കു പാത്രമേഎന്തുണ്ട് അഹങ്കരിച്ചിടാൻ ഈ കൊച്ചു ജീവിതത്തിൽ .
അഹങ്കരിച്ചീടരുതൊരുനാളും നീ .
കുശവൻ സ്പർശത്താൽ ജീവൻ നേടിയ കളിമണ്ണു മാത്രം നീ അതോർത്തിടേണം .
നീയെന്ന പാത്രത്തിൽ ദൈവ സ്നേഹം പുതുവീഞ്ഞായി വന്നു നിറഞ്ഞിടട്ടെ .
അതിൽ നിന്നും പകരുന്ന ദൈവസ്നേഹം രുചിക്കുന്നോർ യേശുവെ ഉയർത്തിടട്ടെ .
യേശുവിൻ നിറവുള്ള പാത്രമേ എന്നും മാനപാത്രമായ് തിളങ്ങിടുള്ളൂ .🍯