Blog

വ്യാകുല മാതാവ് .🙏


Biju Abraham Atlanta .


വളരെ വേദന തോന്നിയ ഒരു വീഡിയോ എന്റെ ശ്രദ്ധയിൽ പെട്ടു . ഏതോ ഒരു അപകടത്തിൽ തന്റെ മകൻ മരിച്ചു പോയ ഒരു അമ്മയുടെ ആരെയും നൊമ്പരപ്പെടുത്തുന്ന വാക്കുകൾ . അവരുടെ വാക്കുകളിൽ “വളരെ ദൈവഭക്തിയിൽ വളർത്തിയ , എല്ലാവർക്കും പ്രിയനായിരുന്ന മകന്റെ “ആകസ്മിക മരണം അവരെ തകർത്തുകളഞ്ഞു . ഒരു കത്തോലിക്ക വിശ്വാസിനി ആയ അവരുടെ ഈ വലിയ സങ്കടത്തിൽ ആശ്വസിപ്പിക്കാൻ വന്ന ഒരു കന്യാസ്ത്രീ അവരോട് ഇങ്ങനെ പറഞ്ഞു : ” വ്യാകുല മാതാവിന്റെ കൊന്ത ചൊല്ലി പ്രാര്ത്ഥിക്ക് ആശ്വാസം ലഭിക്കും .”എന്ന്
അവരുടെ കടുത്ത വേദനയിലും അവർ അതിന് കരഞ്ഞുകൊണ്ട് നല്കിയ മറുപടി എന്നെ അതിശയിപ്പിച്ചു . ” ഞാൻ അല്ലെ വ്യാകുലമാതാവ് എന്ന് ” അവരുടെ ദുഃഖത്തിന്റെ ആഴത്തിൽ അതിനപ്പുറം ഒരു മാതാവും ഇല്ല . അവരുടെ ഭാഷയിൽ എല്ലാം തന്നിട്ട് അതെല്ലാം തിരിച്ചു കൊണ്ടുപോയ ആളിനോട് ഞാൻ എന്തിന് പ്രാർത്ഥിക്കണം .ദൈവത്തോട് വെറുപ്പ് തോന്നി , ദൈവം ഉണ്ടോ എന്ന സംശയം. ആ തീവ്ര വേദനയിൽ അവരിൽ നിന്നും വന്ന വാക്കുകൾ ആണിത് .ഇതുപോലെ തന്നെ അടുത്ത സമയം മറ്റൊരു സന്ദർഭത്തിൽ ഒരു പെന്തകൊസ്തു കുടുംബത്തിൽ ജനിച്ച ഒരു അനുഗ്രഹീതനായ ഒരു മകൻ കുവൈറ്റിൽ ഒരു അപകടത്തിൽ ലോകത്തിൽ നിന്നും നീങ്ങി പോയി . ആ ദുഃഖിക്കുന്ന കുടുംബത്തിൽ പോയി അവരെ ആശ്വസിപ്പിക്കുവാനും ദൈവം തന്ന പ്രേരണയിൽ അവർക്കുവേണ്ടി പ്രാർത്ഥിക്കുവാനും എനിക്ക്‌ ഇടയായി .അവരുടെ ചില ചോദ്യങ്ങളിലും സ്വാഭാവികമായും ഉയരുന്ന “എന്തുകൊണ്ട് ?” എന്ന വാക്കുകൾ ഉണ്ടായിരുന്നു . ഞാൻ അവരോട് മരണത്തെ പറ്റി എന്റെ പ്രിയ പിതാവ് കാനം അച്ചൻ താൻ മരിക്കുന്നതിന് വെറും നാലു ദിവസം മുൻപ് എന്നോട് പറഞ്ഞ ചില ചിന്തകൾ പങ്കുവെച്ചു . ” ഈ ലോകത്തിൽ മരണം ഇല്ലായിരുന്നു . സൃഷ്ടിപ്പിലെ ലോകം സന്തോഷം നിറഞ്ഞിരുന്നതും ദുഃഖങ്ങൾ ഇല്ലാത്തതും ആയിരുന്നു . എന്നാൽ മനുഷ്യൻ നടത്തിയ കൽപ്പന ലംഘനം എല്ലാം തകിടം മറിച്ചു . മനുഷ്യന് കഷ്ട്ടത ഉണ്ടായി , മരണത്തിന് അവന്റെ മേൽ ആധിപത്യം ഉണ്ടായി . ദുഖവും മുറവിളിയും ഉണ്ടായി.

“ആർക്കും എങ്ങനെയും , എപ്രകാരവും മരിക്കാം “. അതെല്ലാം ദൈവം ചെയ്യിക്കുന്നതല്ല എന്ന് മനസ്സിലാക്കുക .”

ദൈവമെ നീ എന്തിന് ഇത് ചെയ്തു എന്നത് ഒഴിവാക്കുക .ദൈവമേ നീ സകലവും അറിയുന്നല്ലോ . എനിക്ക്‌ നിന്റെ ആശ്വാസം തരണമേ എന്ന് പ്രാർത്ഥിക്കാം “. യേശുവിന്റെ അപ്പോസ്തോലഗണത്തിലെ ഒരാൾ ഒഴികെ മറ്റുള്ളവർ എല്ലാം ക്രൂരമരണത്താൽ ലോകത്തിൽ നിന്നും മാറ്റപ്പെട്ടവർ ആണ് .ഏത് ഒരാൾ അത്‌ പ്രത്യേകിച്ചും നാം ഏറെ സ്നേഹിച്ചിരുന്നവർ നമ്മെ വിട്ടു മാറുന്നത് വളരെ ദുഃഖം ഉളവാക്കുക തന്നെ ചെയ്യും . അവരെ വീണ്ടും കാണുന്ന സമയമേ നമ്മുടെ വേദന പൂർണമായുംതീരുകയുള്ളു .വാസ്തവമായും ദൈവത്തെ മനസ്സിലാക്കി ജീവിക്കുന്ന തന്റെ ഭക്തർക്ക് വീണ്ടും അവരെ തേജോരൂപികളായി നിത്യ രാജ്യത്തിൽ കാണുവാൻ സാധിക്കും എന്ന വലിയ പ്രത്യാശയാണ് ബൈബിൾ നമുക്ക് നൽകുന്നത് . ഒരു മധ്യസ്ഥരുടെയും ആവശ്യമില്ല യേശുമാത്രം നമ്മുടെ മധ്യസ്ഥൻ . അവനാണ് നമുക്കായി ക്രൂശിൽ മരിച്ചത് .അവനിലാണ് “സമ്പൂർണ യാഗം ” പൂർത്തിയായത് .അവനിൽ മാത്രം ആശ്രയിച്ചു ജീവിക്കുക . അവന്റെ മരണം ഒരു കെട്ടുകഥയല്ല . അവന്റെ മടങ്ങി വരവും ഒരു യാഥാർഥ്യം ആകും . അവൻ നമ്മെ സ്നേഹിക്കുന്നു .
ദൈവം സഹായിക്കട്ടെ .🙏

Song of Hope.🕊

Biju Abraham Atlanta.


Oh shepherd of my soul
Take me to the still waters
Even in the midst of turbulence
Find me a place of tranquility

Oh shepherd of my soul……..take me to the still waters……

The sea is roaring, the sky is dark
Gushing winds makes sounds of terror
Everywhere is so gloomy and dark.
No lights to be seen

Oh shepherd of my soul………take me to the still waters…….

Through the storm and heavy clouds
Send me your gleaming light so bright.
Let the weary world listen to your voice so profound
So powerful to calm any storms of your life .

Oh shepherd of my soul……..take me to the still waters……

Let your people worship you
In the light of your holiness oh Lord.
Let the beauty of your grace conquer the powers of darkness.
Let the world see that you are still on the throne.
And you are the “King “of kings and the “Lord “of lords.

Oh shepherd of my soul………..take me to the still waters…..
🌹🌹🌹

Promise

Biju Abraham Atlanta.


Believe in Me I will raise you up oh sure I will raise you up.
I came down to the little manger
to feel your pain and suffering .

The people who didn’t have any hope in life always listened to My words.

They had to learn from me how the life could be eternal.

When they whipped me “I was feeling your pain in My heart and body.”

When they scolded me I felt your frustrations so heavy.

When they accused me for nothing “I saw your face in that shame.”

When they crowned me with thorny bushes;
I did feel your pain and shame for sure.
Here “I give my life for you to have “abundant life” which never ends……

ഒരു പുതു ഗീതം 🌸

Biju Abraham Atlanta.


ഒരു കൃപയിൻ മഴയായി നീ പെയ്തിറങ്ങൂ .
തകർത്ത ഇടിയുടെ മുഴക്കം പോലെ .
പെരുവെള്ളത്തിന്റെ ഇരച്ചിൽ പോലെ .
അഗ്നിനാവായി നീ പതിക്കുകെന്നിൽ .

ഒരു കൃപയിൻ മഴയായി നീ പെയ്‌തിറങ്ങു ……(2)

നിറയട്ടെ ഞാൻ ഇന്ന് നിൻ ആത്മാവിനാൽ .
തെളിയട്ടെ നിന്മുഖം എന്നിൽ നന്നായ്
എൻ ഹൃദയത്തിൻ പലകയിൽ നീ കുറിക്കു …
നിൻ സ്നേഹ സന്ദേശത്തിൻ പല്ലവികൾ .

ഒരു കൃപയിൻ മഴയായി നീ പെയ്തിറങ്ങൂ ….(2)

വചനത്തിൻ ശക്തി വെളിപ്പെടട്ടെ
ദേശമെങ്ങും അത്‌ മുഴങ്ങിടട്ടെ
യേശുവിൻ നാമം ഉയർന്നിടട്ടെ
അത്‌ ജയത്തിന്റെ ഗീതമായി മുഴങ്ങീടട്ടെ .

ഒരു കൃപയിൻ മഴയായി നീ പെയ്തിറങ്ങു …….(2)

നിൻ ആത്മാവിനാൽ ജനം സൗഖ്യമാകാൻ
പാപത്തിൽ നിന്നവർ ഓടിമാറാൻ
ക്രൂശിന്റെ സാക്ഷികളായി തീർന്നീടുവാൻ .
വിടുതലിൻ ശക്തി വെളിപ്പെടുവാൻ .

ഒരു കൃപയിൻ മഴയായി നീ പെയ്തിറങ്ങൂ …..(2)

The greatest miracle of Jesus.

Biju Abraham Atlanta.


Multitudes came to Jesus to receive healings and blessings from Him. He was preaching mainly about a kingdom which is going to be established. He taught the people to pray for the kingdom to come. Thousands gathered together to listen to him. Jesus fed them with five loaves and two fishes. That was a miracle for them. On his way he met blind people and they were healed. People in different walks of life were able to see his greatness. But Jesus never did any miracles for the sake of doing any miracles. He was focusing totally on the kingdom of God where everyone will be free of troubles and sufferings. Unfortunately certain people purposely twist the “core principles” of the Bible and just profess the material benefits and blessings.
Jesus raised many from the Dead, healed many but none of them are here for any more. All the material blessings we experience in the world is well and good only over here. But the people who really follow Jesus will find the “ultimate truth” which is “the kingdom of God”. That’s the greatest miracle we are going to receive in our lives. God bless…..

സ്നേഹ താതൻ ❤️

Biju Abraham Atlanta.

ലോകം നിന്നെ മുടിയനായ പുത്രനായി കണ്ടെന്നാലും എത്രയും ദൂരം നീ ഓടി അകന്നാലും നിനക്കായി നിറകണ്ണോടെ കാത്തിരിക്കുന്ന ഒരു നല്ല പിതാവ് ഉണ്ട് .
അവന്റെ ദൃഷ്ടികൾ ആ വീട്ടിലേക്കുള്ള വഴിയിൽ തന്നെയാണ് . എല്ലാ വഴികളും വഴി മുട്ടുമ്പോൾ ,
മിന്നിയതെല്ലാം പൊന്നായിരുന്നില്ലെന്ന് അറിയുമ്പോൾ , പന്നികൾ ഭുജിക്കുന്ന ഭക്ഷണം പോലും ലഭിക്കാതെ വരുമ്പോൾ , സകലവും അസ്തമിച്ചെന്ന് തോന്നുമ്പോൾ
ഹൃദയത്തിലെ നീറുന്ന ഓർമ്മകൾ പേറുന്ന ചിന്തകൾ നെടുവീർപ്പുകൾ ഉയർത്തുമ്പോൾ , ആരും സഹായിക്കാൻ ഇല്ലാതെ വരുമ്പോൾ മറ്റൊന്നും ചിന്തിക്കുന്നില്ല , നേരെ തിരിഞ്ഞു നടന്നു അല്ല ഓടി കിതച്ചു വന്നു വീണതോ നാളുകളായിതാൻ കാത്തിരുന്ന ആ സ്നേഹ നിധിയായ പിതാവിന്റെ കൈകളിൽ . ആ കണ്ണുകളിൽ എന്നും വാത്സല്യത്തിന്റെ തിളക്കമുണ്ട് , അഭയം നൽകുന്ന അധികാരത്തിന്റെ ശബ്ദം ഉണ്ട് , “നഷ്ട്ട ഭവനം “ഒരു ആഹ്ലാദ വീടായി മാറുന്നു .
അവിടെ ഇനി കരച്ചിലില്ല , വേദനിപ്പിക്കുന്ന ഞരക്കങ്ങളോ , വിഷാദം തുടികൊട്ടുന്ന നെടുവീർപ്പുകളോ ഇല്ല .ആർപ്പിന്റെയും ആഹ്ലാദത്തിന്റെയും ഒരിക്കലും നിലക്കാത്ത അലയൊലികൾ മാത്രം .

ഒരു പ്രത്യാശാ ഗീതം .

Biju Abraham Atlanta.

ഇന്ന് കാണും താരകങ്ങൾ മാഞ്ഞിടുമല്ലോ .
ഉദിച്ചുയരും സൂര്യനും മുഖം കുനിച്ചിടും .
അന്ന് ഉദിക്കും നീതിസൂര്യൻ ജീവജ്യോതിസ്സായ് .
പുതുവാനഭൂമിയെ ഭരിച്ചീടുവാൻ നാഥൻ വന്നിടും .

ഇന്ന് കാണും താരകങ്ങൾ മാഞ്ഞിടുമല്ലോ …..(2)

എണ്ണമറ്റ ദൂതസംഘം പാടിവാഴ്ത്തുമ്പോൾ .
അന്നു ചേർന്നു പാടും നമ്മൾ വിശുദ്ധരേവരും .
മരണത്തെ ജയിച്ചമർത്തി
വിജയം തന്നവൻ .
മൃത്യു ഇല്ലാ നാട്ടിൽ വാഴും രാജരാജനായ് .

ഇന്ന് കാണും താരകങ്ങൾ മാഞ്ഞിടുമല്ലോ …..(2)

മുൾകിരീടധാരിയായ് കണ്ടനാഥനെ
തേജസ്സിന്റെ പൂർണതയിൽ കാണും എല്ലാരും .
ദുഃഖങ്ങൾ ഒന്നും ഇല്ലാത്ത നാട്ടിൽ നാം
ജയത്തിന്റെ പാട്ടുകൾ പാടി വാഴ്ത്തിടും .

ഇന്ന് കാണും താരകങ്ങൾ മാഞ്ഞിടുമല്ലോ …..(2)

ക്രിസ്ത്യാനിയും പ്രോസ്പെരിറ്റിയും .🕊🪴

Biju Abraham Atlanta.

ഈ ലോകത്തിൽ നിങ്ങൾക്ക് കഷ്ട്ടം ഉണ്ട് എങ്കിലും ധൈര്യപ്പെടുവിൻ “….

ആരും ദുഖവും വേദനയും ആഗ്രഹിക്കുന്നില്ല . രാവിലെ എഴുനേൽക്കുമ്പോഴേ ” ഇന്ന് എനിക്ക്‌ ഒത്തിരി പ്രയാസമുള്ള ഒരു ദിവസം തരണേ എന്ന് ബോധം ഉള്ള ആരും പ്രാർത്ഥിക്കുകയും ഇല്ല .
ദൈവം മനുഷ്യന് സമ്മാനിച്ചത്”കഷ്ടതയും പ്രയാസവും “ഇല്ലാത്ത ഒരു നല്ല ഭൂമി” തന്നെ ആയിരുന്നു . ദൈവം നോക്കി “നല്ലത്”എന്ന് കണ്ട ഭൂമി . മനുഷ്യൻ ദൈവത്തിന്റെ വാക്ക് ധിക്കരിച്ചു പാപത്തിന്റെ ചേറ്റുകുഴിയിൽ മുഖം കുത്തി വീണു . ദൈവം തന്ന സന്തോഷത്തെ നഷ്ട്ടം ആക്കി മാറ്റി . ദൈവത്തോട് അകന്നുപോയ മനുഷ്യന്റെ പാപ കറകൾ കഴുകുവാൻ ദൈവപുത്രന്റെ ചങ്കിലെ ചോര തന്നെ വേണ്ടി വന്നു .”ന്യായപ്രമാണത്തിന് സാധിക്കാത്തത് നിവൃത്തിപ്പാൻ യേശു ഭൂജാതനായി “. സ്വന്തം പ്രവർത്തിയാൽ ആരും ദൈവത്തിന്റെ അടുക്കൽ എത്തുകയില്ല . നമ്മുടെ നന്മ പ്രവർത്തികൾ കറ പുരണ്ട തുണിക്ക് തുല്യം .ദൈവം മനുഷ്യന് രക്ഷപെടുവാൻ വലിയ “വില നല്കി ” ….. അതാണ് ദൈവ കുഞ്ഞാടിന്റെ പരമ യാഗം . ഇനിയും മനുഷ്യൻ പാപിയായി ജനിക്കുന്നില്ല . അതുകൊണ്ട് “ജന്മ പാപം “.എന്ന ഒരു പാപവും ഇല്ല .മുതിർന്നു തിരിച്ചറിവ് ആയതിന് ശേഷം അവനിൽ വന്നു ചേരുന്ന “മുറുകെ പറ്റുന്ന പാപത്തിൽ നിന്നാണ് അവൻ മുക്തൻ ആകേണ്ടതും പ്രതിദിനം നമ്മെ ശുദ്ധീകരിച്ചുകൊണ്ട് ദൈവ സന്നിധിയിൽ കളങ്കമില്ലാതെ നില്കേണ്ടതും . “ശിശുക്കളെ എന്റെ അടുക്കൽ വിടുവിൻ അവരെ തടയരുത് .സ്വർഗ്ഗരാജ്യം ഇങ്ങനെ ഉള്ളവരുടെതല്ലോ “. മനുഷ്യൻ അറിഞ്ഞു തന്നെ അവനിൽ കടന്നു കൂടുന്ന “വിഷ ബീജം “ആണ് പാപം . “മോഹം “ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു . കാണ്മോഹം , ജഡമോഹം , ജീവനത്തിന്റെ പ്രതാപങ്ങൾ …..തുടങ്ങിയവ . മനുഷ്യൻ തിരിച്ചറിവ് പ്രാപിക്കുമ്പോൾ മാത്രമേ അവൻ പാപത്തിൽ വീഴുന്നുള്ളൂ എന്ന് സാരം . അതുകൊണ്ടാണ് പാപം ഇല്ലാത്ത ശിശുവിന് സ്നാനം ആവശ്യം ഇല്ലാത്തതും .തിരിച്ചറിവ് വന്ന മനുഷ്യൻ തന്റെ കുറവുകളെ “അവൻ തന്നെ “. ഏറ്റു പറഞ്ഞു മരണപുനരുദ്ധാനത്തിന് സമാനമായ മുഴുകൽ സ്നാനം സ്വീകരിക്കേണ്ടതും . അത്‌ ദൈവ കല്പനയാണ് . അത്‌ ദൈവീക “നീതിയുടെ നിവർത്തനം” ആണ് . പാപം അറിഞ്ഞിട്ടില്ലാത്ത ,സ്നാനം ആവശ്യം ഇല്ലാത്ത യേശു നാഥൻ മനുഷ്യവർഗത്തിനു മാതൃക ആയി യോഹന്നാന്റെ കയ്യാൽ യോർദാൻ നദിയിൽ സ്നാനം ഏറ്റു ” നീതി ” നിവൃത്തിച്ചു . അതുകൊണ്ടാണ് യേശുവിനെ അനുഗമിക്കുന്നവർക്ക് സ്നാനം ആവശ്യം ആകുന്നതും .

അത്‌ വെറും വെള്ളത്താലുള്ള ഒരു നിമഞ്ജനം അല്ല മറിച്ഛ് “സാത്താനോടും അവന്റെ ആധിപത്യത്തോടും ഉള്ള തിരസ്കരണത്തിന്റെ പരസ്യമായ ഒരു പ്രഖ്യാപനം കൂടി “ആണ് സ്നാനം .അപ്പോൾ ഉയർന്നു വരുന്ന ഒരു ചോദ്യം ഉണ്ട് . സ്നേഹ നിധിയായ ദൈവം എന്തിന് മനുഷ്യനെ കഷ്ടതയിൽക്കൂടി കടത്തി വിടുന്നു . മനുഷ്യൻ അകപ്പെട്ടു പോയ വലിയ കഷ്ട്ടത്തിൽ നിന്നും അവനെ മോചിപ്പിക്കുകയാണ് ദൈവം ചെയ്യുന്നത് .അത് ആണ് കാൽവരിയിലെ വീണ്ടെടുപ്പ് . അപ്പോൾ കഷ്ടതയോ ? വീണ്ടെടുപ്പ് പ്രാപിച്ചിട്ടില്ലാത്ത ഈ ഭൂമിയിൽ അത്‌ ഉണ്ടാകുക സ്വഭാവികം തന്നെ . കാരണം ഭൂമിയുടെ വീണ്ടെടുപ്പ് നാൾ വരെ അതിന്റെ അധിപതി ദൈവ പ്രതിയോഗി ആണ് . അത്‌ ദൈവ നീതിയുടെ മറ്റൊരു പ്രദർശനം ആണ് . ദൈവ ശാസ്ത്രത്തിന്റെ മാഹാത്മ്യം വിളിച്ചോതുന്ന ദൈവ കരുണയുടെ വെളിപ്പെടുത്തൽ .അത്‌ കൊണ്ട് തന്നെ ദൈവത്തിന് വേണ്ടി നിലകൊള്ളുന്നവർക്ക് "ഏറിയ കഷ്ട്ടങ്ങൾ " ഉണ്ടാകും . ദൈവീക ദർശനം നേരിൽ പ്രാപിച്ച അപ്പോസ്തോലനായ പൗലോസ് പോലും തന്റെ കഷ്ടത മാറ്റുവാൻ ദൈവത്തോട് അപേക്ഷിച്ചു . അവന് കിട്ടിയ മറുപടി അനുകൂലം ആയിരുന്നില്ല . " എന്റെ കൃപ നിനക്ക് മതി ; എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞു വരുന്നു ". പിന്നീട് തന്റെ ജീവിതാന്ത്യം വരെയും " ആപത്ത് , വാൾ , കഷ്ടത , നഗ്നത ....എല്ലാം താൻ "സമ്പത്തുകളുടെ അപഹാരവും സന്തോഷത്തോടെ സഹിച്ചു .

ഇന്നത്തെ ആധുനിക അപ്പോസ്തോലന്മാർ പാവങ്ങളുടെ “അദ്ധ്വാനം”സന്തോഷത്തോടെ അപഹരിക്കുന്നു .ഇതാണ് വിത്യാസം .
ഈ ലോകത്തിൽ സമൃദ്ധി വാഗ്ദാനം ചെയ്യുന്നവർ ജനത്തെ വഞ്ചിക്കുകയാണ് ചെയ്യുന്നത് . അവർക്ക് സമൃദ്ധി നൽകുന്നത് ദൈവം അല്ല മറിച്ഛ് അവർ അറിഞ്ഞോ അറിയാതെയോ പെട്ടിരിക്കുന്ന ഈ ലോകത്തിന്റെ അധിപതിയുടെ കരങ്ങൾ ആണ് . യഥാർത്ഥ ക്രിസ്ത്യാനിക്ക് കഷ്ട്ടങ്ങൾ ഉണ്ടാകുക തന്നെ ചെയ്യും .
എന്നാൽ ഒരേ ഒരു വിത്യാസം ദൈവത്തെ ശ്രദ്ധിക്കുവാൻ താൽപ്പര്യം ഇല്ലാതെ ഈ “ലോകത്തിലെ സമ്പത്തിൽ മാത്രം “പ്രിയം വെച്ച ധനവാൻ യാതനാ സ്ഥലത്തു നിത്യമായി കഷ്ടത അനുഭവിക്കുമ്പോൾ ഇവിടെ കഷ്ടപ്പെട്ട ലാസർ നിത്യ സന്തോഷം ” അനുഭവിക്കുന്നു .
ഈ ലോകത്തിലെ താൽക്കാലിക കഷ്ടതകളുടെ പിന്നിൽ മറഞ്ഞിരിക്കുന്ന ആത്യന്തിക പ്രതിഫലങ്ങളെ വിശ്വാസകണ്ണാൽ കാണുന്ന ക്രിസ്ത്യാനിക്ക് ഒരുക്കിയിട്ടുള്ളത് ” ഒരു കണ്ണും കണ്ടിട്ടില്ലാത്ത ഒരു മനുഷ്യന്റെയും ഹൃദയത്തിൽ നിരൂപിച്ചിട്ടില്ലാത്ത “അഭൗമ സമൃദ്ധിയുടെ നിത്യ കാലങ്ങളെ” മാനസകണ്ണാൽ ദർശിച് “ഭാവികാലം ഓർത്തു പുഞ്ചിരിയോടെ ഈ താൽക്കാലിക കഷ്ട്ടങ്ങളെ അതിജീവിക്കൂ .
അന്തിമ വിജയം നമുക്ക് മാത്രം .

വരച്ചു തീരാത്തൊരു ചിത്രം .( കവിത )🎨🖌️

Biju Abraham Atlanta.

എവ്വിധം വരച്ചിടും “എൻ രക്ഷകൻ ചിത്രംഞാൻ .

എൻ അകതാരിൽ നിറഞ്ഞൊരാ ദിവ്യ സ്വരൂപനെ ,എങ്ങനെ പകർത്തിടും ക്യാൻവാസിൽ ഇന്ന്‌ ഞാൻ .

ലഭ്യമാം നിറങ്ങൾ ചാലിച്ചെടുത്തു ഞാൻ
നന്നായ് വരച്ചു എൻ രക്ഷകൻ പൊന്മുഖം .

എത്രയും നന്നായ് വരച്ചു തീർത്തിട്ടും ചിത്രത്തിലെന്തോ കുറവ് നിൽപ്പൂ .

ഏറെ ശ്രമിച്ചിട്ടും തീർക്കുവാൻ കഴിയാതെ നിരാശയിൽ മുങ്ങി ഞാൻ തളർന്നുപോയി .

കേട്ടു ഞാൻ ഉയർന്നൊരു ഗംഭീര ശബ്ദം
“ലോകത്തിൽ ആരാലും സാധ്യമല്ലാത്തൊരു കാര്യത്തിനായി എന്തിനു നീയും ശ്രമിച്ചിടേണം .”

“🌸നിന്നുടെ ജീവിത ക്യാൻവാസിൽ തെളിയട്ടെ എന്നുടെ വ്യക്തമാം രൂപവും , ഭാവവും “.🌸

അത്‌ കാണും മാലോകർ സാമോദം ചൊല്ലിടും ….നോക്കുവിൻ യേശുവിൻ ദിവ്യ രൂപം …ആരാലും അവർണ്യമാം ഈ അതുല്യ രൂപം .”🕊

വിസ്‌മൃതി ( കവിത )🌸

Biju Abraham Atlanta.


ദൈവം നൽകിടും “നിത്യസൗഭാഗ്യത്തെ”ത്യജിക്കരുതാരും വെറും മുപ്പത് വെള്ളിക്കാശിനായി .

ഒറ്റുകൊടുക്കരുതാരും ഗുരുവിനെ ഈ നശ്വരഭൂമിയിൽ “ഒരു തുണ്ടു ഭൂമി വാങ്ങുവാൻ “.

കൊടിയ പാപത്തിൻ സ്മാരകം തീർക്കരുതാരും നിത്യ ശാപത്തിൻ “രക്തനിലങ്ങളിൽ “.

ക്രൂശിക്കരുത് ഗുരുവിനെ ഒരു നാളും ലോകം നൽകിടും നാണയതുട്ടുകൾക്കായ് .

ലോകം നൽകിടും പണവും പ്രതാപവും ,
നീ കെട്ടിയുയർത്തിടും സ്ഥാനമാനങ്ങളും ,

ആകെ തകർന്നിടും ഒരു കൊള്ളിയാൻ മിന്നി മറയുന്ന പോലെ , വെള്ളത്തിൽ നിറയുന്ന കുമിളയതുപോലെ .

എത്ര നന്നായി തിളങ്ങിയെന്നാലും , എത്ര കൈയ്യടി ഏറ്റു വാങ്ങീടിലും …….
എത്രയും നന്നായ് അരങ്ങിൽ നിറഞാലും പടിവിട്ടിറങ്ങേണം നിൻഭാഗം തീർന്നിടിൽ .

തള്ളിനീക്കിടും ലോകം നിന്നെ ഇരുളുറങ്ങുമൊരു വിസ്‌മൃതിക്കുള്ളിൽ .

ഉത്കൃഷ്ട്ട മൂല്യങ്ങൾ ആകെ വെടിഞ്ഞു നാം നഷ്ട്ടമാക്കിടല്ലേ നിത്യജീവിതത്തിൻ
“ശാശ്വത സൗഭാഗ്യങ്ങൾ “…….🕊