എല്ലാരേം സഹായിച്ചവനെ ഒടുവിലങ്ങു ക്രൂശിച്ചു .🎚


Biju Abraham Atlanta.

നാളുകൾക്കു മുൻപ് നിരീശ്വരനായ ഒരു വ്യക്തി എന്നോട് സംസാരിച്ച വാക്കുകൾ ആണിത് . വിഷയം ക്രിസ്തു തന്നെ . അദ്ദേഹത്തിന്റെ കാഴ്ചയിൽ ക്രിസ്തു ഒരു നല്ല മനുഷ്യൻ , മനുഷ്യസ്നേഹി , പരോപകാരി അങ്ങനെ തികച്ചും നല്ല ഒരു വ്യക്തി . എന്നാൽ പിന്നീട് അദ്ദേഹത്തിൽ നിന്നും ഉപകാരം ലഭിച്ചവർ തന്നെ അവനെ ക്രൂശിച്ചു കളഞ്ഞു .അതോടെ തീർന്നു അവന്റെ കഥ . ഇതാണ് ആ വ്യക്തിക്ക് യേശുവിനെക്കുറിച്ചുള്ള ബോധ്യം .
ആരായിരുന്നു യേശു ? കേവലം കുറച്ചു നന്മ പ്രവർത്തികൾ ചെയ്ത് ഒടുവിൽ തന്നോട് അസൂയാലുക്കളായ ചിലരുടെ കൈകളിൽ പെട്ടുപോയ ഒരു ഹതഭാഗ്യൻ ആയിരുന്നുവോ ക്രിസ്തു ? ഒരിക്കലും അല്ല . താൻ പിറവിയെടുക്കുന്നതിന് കാലങ്ങൾക്ക് മുൻപിൽ പ്രവാചകപുസ്തകങ്ങളിൽ അവൻ ഇവ്വിധം ജനിക്കുമെന്നും അവൻ സാക്ഷാൽ ദൈവപുത്രൻ ആണെന്നും കുറിക്കപ്പെട്ടിരുന്നു . താൻ എന്താണ് ചെയ്യുന്നതെന്നും , ഈ ഭൂമിയിലെ തന്റെ ദൗത്യം എന്ത് എന്നും അറിഞ്ഞുകൊണ്ട് എന്റെയും , നിന്റെയും പാപമോചനത്തിനായി ഒരു പരമയാഗത്തിനായി അവൻ അറിഞ്ഞുകൊണ്ട് കാൽവരിയിലേക്ക് നടന്നു കയറി . മാനവകുലത്തിന്റെ പാപമോചനത്തിനായി ഒരു മോചന ദ്രവ്യമായി തന്നെ സമർപ്പിച്ചു .തന്നിൽ ആശ്രയിക്കുന്നവർ ഇന്നും അത്ഭുതങ്ങൾ കാണും . അത്ഭുതങ്ങൾ മാത്രമല്ല സംഭവിക്കുന്നത് . അതിലൊക്കെ എത്രയോ ഉപരിയായി ഈ ജീവൻ ഭൂമിയിൽ നിന്ന് പറന്ന് മാറിയാലും ചെന്നെത്തുവാൻ ഒരു നിത്യ രാജ്യവും അവൻ നമുക്കായി ഒരുക്കിയിരിക്കുന്നു . അവനിൽ ആശ്രയിക്കുന്നവർ മാത്രം ഭാഗ്യവാന്മാർ .

Leave a comment